E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

സോളർച്ചൂടിനെ പേടിക്കുന്നുവോ പ്രതിപക്ഷം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയോ ജനരക്ഷായാത്രയോ അങ്ങ് അമിത് ഷായുടെ മകനോ ആകും ഈ ദിവസത്തിന്റെ വാര്‍ത്താമുഖം എന്നുകരുതിയവരെ രാവിലെതന്നെ അമ്പരപ്പിച്ചു കേരള മുഖ്യമന്ത്രി. വാര്‍ത്ത സോളറാണ്. അതില്‍ സര്‍ക്കാരെടുക്കുന്ന കടുത്ത നടപടികളാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അടക്കം ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍, വിജിലന്‍സ് അന്വേഷണങ്ങള്‍. ആരോപണങ്ങളുമായി പ്രതിപക്ഷത്തിന്റെ ഡിഫന്‍സ്. എന്തിന് സംശയിക്കണം, എതിര്‍ക്കപ്പെടണം സര്‍ക്കാരിന്റെ തീരുമാനം?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. യുഡിഎഫ് കാലത്ത് ഉമ്മന്‍ചാണ്ടി നിയോഗിച്ച കമ്മിഷനാണ് റിപ്പോര്‍ട്ട് എഴുതിയത്. ആ സര്‍ക്കാരിന്റെ തലവനെതിരെ ഗുരുതരമായ വിലയിരുത്തല്‍ നടത്തുന്നത്. അല്ലാതെ എല്‍ഡിഎഫിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഉല്‍പ്പന്നമല്ല ഈ കമ്മിഷനും അതിന്റെ നിഗമനങ്ങളും. അതിന്മേല്‍ സര്‍ക്കാരെടുക്കുന്ന അന്വേഷണ നീക്കങ്ങളെ എതിര്‍ക്കുന്നത് അത്ര സുതാര്യമെന്ന് കരുതുകവയ്യ. അതിന് പിന്നില്‍ പരിഭ്രാന്തിയുണ്ട്, ഭയമുണ്ട്. പിന്നെ പുറത്തുവിടാത്ത റിപ്പോര്‍ട്ട് എന്ന വാദത്തിനും പ്രസക്തിയില്ല. ഇന്നല്ലെങ്കില്‍ നാളെയത് ജനം കാണും. ഈ അന്വേഷണങ്ങള്‍ കേവലം രാഷ്ട്രീയമെങ്കില്‍, അന്ന്, അവിടെ തീരും എല്ലാം.