E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

ജാമ്യം ലഭിച്ചതോടെ സ്വീകാര്യത വന്നോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിന് ഇത് ആശ്വാസത്തിന്റെ സമയമാണ്, സന്തോഷത്തിന്റെ സമയമാണ്. കേസിലെ പ്രതി, കുറ്റാരോപിതന്‍ എന്നതിനൊക്കെ അപ്പുറത്ത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ ദിലീപ് ആശ്വസിക്കട്ടെ. അതദ്ദേഹത്തിന്റെ അവകാശവുമാണ്. പക്ഷെ ഈ ജാമ്യം, ജാമ്യം നേടിയുള്ള ജയില്‍മോചനം മറ്റെന്തിനൊക്കെയുള്ള സമയമാണ്? പ്രതിയായി, അറസ്റ്റിലായി ജയിലില്‍ അടയ്ക്കപ്പെട്ട ജൂലൈ പതിനൊന്നിന് രാവിലെയില്‍നിന്ന് എത്രകണ്ടുമാറി സാഹചര്യങ്ങള്‍? ഇപ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് സംഘടനകള്‍ക്ക് പുറത്തുപോയ ദിലീപിന് അകത്തേയ്ക്ക് വഴി തുറക്കാന്‍ മതിയായ സാഹചര്യം എന്താണ് ഇന്നലെയുണ്ടായത്?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ദിലീപിന് ജാമ്യം കിട്ടില്ല എന്ന് ആശങ്കപ്പെട്ടല്ല അദ്ദേഹത്തെ ഈ സംഘടനകള്‍ തിടുക്കപ്പെട്ട് പുറംതള്ളിയത്. മറിച്ച് കുറ്റാരോപിതനായ വ്യക്തി, അറസ്റ്റിലായ വ്യക്തി ആ സ്ഥാനങ്ങളില്‍ തുടരുന്നതിലെ ശരികേട് ചര്‍ച്ചചെയ്താണ്. ആ സാഹചര്യങ്ങളൊന്നും ഇപ്പോള്‍ മാറിയിട്ടില്ല, ഇന്നലത്തെ ജാമ്യത്തിന്.... കുറ്റവിമുക്തി, ആരോപണങ്ങളില്‍നിന്ന് മുക്തി എന്ന അര്‍ഥവുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വീണ്ടും അവരോധിക്കാനുള്ള ഒന്നും ഇപ്പോഴുണ്ടായിട്ടില്ല. അല്ലാത്തപക്ഷം സംഘടനകള്‍ സമ്മതിക്കണം അന്നത്തെ പുറത്താക്കല്‍ തെറ്റായിരുന്നുവെന്ന്. ഏറ്റുപറയണം ആ തെറ്റ്.