കൊല്ലം അഞ്ചലില്‍ പീഡനത്തിന് ഇരയായി മരിച്ച ഏഴുവയസ്സുകാരി പെണ്‍കുട്ടികള്‍ ഇന്നനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ്. ഇളയമ്മയുടെ ഭര്‍ത്താവാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന സംശയം നേരത്തേതന്നെ നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുന്നത്. വീട്ടുകാര്‍ അത് തടഞ്ഞില്ലെന്നും അവര്‍ പറയുന്നു. നാട്ടുകാരുടെ രോഷംമൂലം പൊലീസ് കുടുംബത്തെ അവിടെ നിന്ന് മാറ്റിയിരിക്കുകയാണ്. ഏത് ആക്രമണത്തില്‍ നിന്നുമുള്ള സുരക്ഷിതകേന്ദ്രം കുടുംബമാണെന്നാണ് നാം കരുതിപ്പോരുന്നത്. പക്ഷേ കുടുംബത്തില്‍ തന്നെ പെണ്‍കുട്ടികള്‍ വേട്ടയാടപ്പെട്ടാലോ? വീട്ടിലെ പീഡനം എന്ന വലിയ ആപത്ത് ഒരിക്കല്‍ക്കൂടി നമ്മെ തുറിച്ചുനോക്കുന്നു, ഈ സംഭവത്തിലൂടെ.
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. നമ്മുടെ പെണ്‍കുട്ടികള്‍ ഭീഷണി നേരിടുന്നവരാണ്. വീട്ടിനുള്ളിലും പുറത്തും അവര്‍ക്ക് ആപത്തുണ്ട്. ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഇനിയും മടിച്ചാല്‍ തിരിച്ചടി ഗുരുതരമാകും.