അങ്കമാലി മജിസ്ട്രേറ്റ് കോടതി ഒരിക്കല്‍ കൂടി ജാമ്യാപേക്ഷ തള്ളിയതിന്റെ പിറ്റേന്ന് തന്നെ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. അതിലെ ധൃതിയില്‍ അസ്വാഭാവികത കാണാന്‍ വരട്ടെ. മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യത്തിനായി പുതിയൊരങ്കമാണ് തുടങ്ങിയതെന്ന് വ്യക്തം. അതിന്റെ തുടര്‍ച്ച ഹൈക്കോടതിയില്‍ എത്രയും വേഗം ഹൈക്കോടതിയില്‍ ഉണ്ടാകണം എന്നതാകണം പ്രതിഭാഗത്തിന്റെ തന്ത്രം. ഈ തന്ത്രത്തിനു പക്ഷേ ന്യായാധിപന്റെ കയ്യില്‍ നിന്ന് ആദ്യംതന്നെ കിട്ടിയത് പ്രഹരം. സാഹചര്യം മാറാതെ ജാമ്യാപേക്ഷയുമായി വീണ്ടുെമന്തിന് വന്നു എന്നായിരുന്നു ചോദ്യം. മാറാത്ത സാഹചര്യം പ്രതിഭാഗത്തിന് കീറാമുട്ടി. അതാകട്ടെ, ഈ കേസിന്റെ മാത്രം സവിശേഷതകളില്‍ ഒന്നും.
ആദ്യത്തെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അങ്കമാലി കോടതി പറഞ്ഞു, ഇത് സമാനതകളില്ലാത്ത കേസാണ്. ജാമ്യം നിരസിക്കുന്നത് സമാനമനസ്കര്‍ക്ക് ഉള്ള മുന്നറിയിപ്പും. ആ സാഹചര്യം മാറിയിട്ടില്ല.