ഒരേയൊരു മഴ. തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങി. പതിവുപോലെ എന്നുപറഞ്ഞാല്‍ പോര, വര്‍ഷങ്ങളായി സര്‍ക്കാരുകളേയും നഗരസഭയേയും നോക്കുകുത്തിയാക്കുന്ന പതിവ് എന്നുതന്നെ പറയണം. തമ്പാനൂരും കിഴക്കേക്കോട്ടയും വെള്ളം കുടിച്ചു. നഗരത്തില്‍ ജീവിക്കുന്നവരും വന്നുപോകുന്നവരും ഉള്‍പ്പെടെ നികുതിദായകരായ സാധാരണക്കാര്‍ വീണ്ടും വഞ്ചിക്കപ്പെട്ടു. ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യം. ലജ്ജയുണ്ടോ ഭരണകൂടമേ?
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വഴി എല്ലാവര്ക്കും അറിയാം. കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും നഗരത്തിലെ പുരാതന കനാലുകളും തോടുകളും തിരിച്ചുപിടിക്കുകയും ആണ് ആ വഴി. ഇച്ഛാശക്തിയോടെ ആ വഴിക്ക് നീങ്ങൂ മുഖ്യമന്ത്രീ.