മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഒരു സത്യം നമ്മോട് വിളിച്ചുപറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ വെറുക്കുന്നവര്‍ നമ്മുടെ തൊട്ടടുത്ത് എത്തിക്കൊണ്ടിരിക്കുന്നു. എതിര്‍ക്കുന്നവരെ എണ്ണിയെണ്ണി തോക്കിന് ഇരയാക്കാന്‍ കഴിയുന്നവര്‍. അവര്‍ക്കെതിരേ പ്രതിഷേധം രാജ്യമെമ്പാടും ഇന്ന് അലയടിച്ചു. പക്ഷേ ഗൗരിയുടെ ഘാതകര്‍ അത്രയൊന്നും അജ്ഞാതരല്ലെന്ന് വെളിപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ക്കെതിരായ വിദ്വേഷച്ചൊരിച്ചിലും അരങ്ങേറി. മിണ്ടാതിരിക്കണോ പ്രതികരിക്കണോ എന്ന ചോദ്യത്തില്‍ ഒരു ജനതയെ മുഴുവന്‍ കുരുക്കിയിട്ടിരിക്കുന്നു ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വം. തീരുമാനം അതിപ്രധാനമാകുന്ന നിര്‍ണായക സന്ധി.
ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനേറ്റ ആഴത്തിലുള്ള മുറിവാണ്. ഈ കൊലയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ച അത്രയൊന്നും അജ്ഞാതരല്ലാത്ത ശക്തികളെ തിരിച്ചറിയുക, ചെറുത്തുതോല്പിക്കുക. വിദ്വേഷത്തിന്റെ ശക്തികളെ ഒറ്റപ്പെടുത്തുക.