E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

ഇവരുടെ ഓണം ഇല്ലാതാക്കിയത് ആര് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന് വാട്സ്ആപ്പില്‍ പ്രചരിച്ച ഓണാശംസകളില്‍ ഒന്ന് അയ്യപ്പപ്പണിക്കരുടെ വരികളായിരുന്നു. ഓണം ഉണ്ണുന്നവരുടേത് മാത്രമല്ല എന്നത് വെറും കവിവചനം മാത്രമല്ല. നമ്മുടെ ഭരണസിരാകേന്ദ്രത്തിന്റെ മുന്നില്‍, ആരും കണ്ണോ ചെവിയോ കൊടുക്കാതെ, ഉള്ളുരുക്കുന്ന പ്രശ്നവുമായി നിശ്ശബ്ദം സമരത്തിലേര്‍പ്പെട്ടു കിടക്കുന്ന ചില മനുഷ്യരുടേത് കൂടിയാണ് ഈ ഓണം. അവര്‍ ഓണമുണ്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും പ്രതിപക്ഷ നേതാവുമൊക്കെ മലയാളികള്‍ക്ക് ഐശ്വര്യ സമൃദ്ധമായ ഓണം ആശംസിച്ചപ്പോള്‍ ഈ പച്ചമലയാളികളെ ഒഴിവാക്കിയാണോ അത് നേര്‍ന്നത്? നിത്യവും കടന്നുപോകുന്ന സെക്രട്ടേറിയറ്റ് ഗേറ്റിനു പുറത്ത് കുറച്ച് മനുഷ്യര്‍ ഈ ഓണവും ഉണ്ണാതിരിക്കും എന്ന് അറിയാതെയാണോ മുഖ്യമന്ത്രിയും മന്ത്രിമാരും ഓണമുണ്ണാന്‍ പോയത്? ഒന്ന് ചെവികൊടുത്തിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് അവര്‍ക്കുള്ളത്. അതിന് തയ്യാറായിരുന്നെങ്കില്‍ 200 ഉം  600 ഉം ആയിരവും ദിവസമായി സമരം കിടക്കുന്ന, ഒറ്റപ്പെട്ട ഈ മനുഷ്യര്‍ക്കു കൂടി ഉണ്ടാകുമായിരുന്നു സന്തോഷമുള്ള ഓണം. അതിന് തയ്യാറാകാതിരുന്നത് മലയാളനാടിന് അപമാനമാണ്

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ഒറ്റപ്പെട്ട മനുഷ്യരുടെ നിസ്സഹായ സമരങ്ങളും സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാനുള്ളതാണ്. തിരുവോണം പോയി, ഇനി ഓണാഘോഷ സമാപനം കുറിച്ച് ഘോഷയാത്ര നടത്തുന്നതിനു മുന്‍പെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അവരോട് ചോദിക്കൂ, എന്താണ് അവരുടെ പ്രശ്നമെന്ന്. ഗേറ്റിനു വെളിയില്‍ മനുഷ്യര്‍ പട്ടിണി സമരം കിടക്കുന്ന ഭരണകേന്ദ്രത്തില്‍ അദ്ദേഹത്തിന് സ്വസ്ഥത കിട്ടാതിരിക്കട്ടെ.