രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ യു.എ.പി.എ ചുമത്തുന്നത് ശരിയോ? കണ്ണൂര്‍ കതിരൂരിലെ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ ലോക്കല്‍ പൊലീസ് കേസ് എടുത്തതുമുതല്‍ കേള്‍ക്കുന്ന ചോദ്യമാണ്. ഇന്നിപ്പോള്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉള്‍പ്പെടുത്തി കേസില്‍ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതോടെ ഒരിക്കല്‍ കൂടി ആ ചോദ്യം ഉയര്‍ന്നു.
കതിരൂര്‍ മനോജിന്റെ കുടുംബത്തിന് നീതി കിട്ടണം. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെങ്കില്‍ ജയരാജന് പ്രതിയാകണം. വിചാരണ നേരിടണം. ലവലേശം തര്‍ക്കമില്ല. പക്ഷേ നാട്ടില്‍ കലാപമുണ്ടാക്കാനും തീവ്രവാദപ്രവര്‍ത്തനം നടത്താനും ജയരാജന് ഗൂഢാലോചന നടത്തിയോ? അതില്‍ അല്പം അതിശയോക്തിയുണ്ടോ? അതോ, രാഷ്ട്രീയ കൊലപാതകത്തിനുള്ള ഗൂഢാലോചന നാടിന് ഭീതിയുണ്ടാക്കുന്നുണ്ടെങ്കില് അതിനെ തീവ്രവാദമായിത്തന്നെ കാണണോ? രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നത്തേക്കുമായി അവസാനിപ്പിക്കാന്‍ സി.പി.എമ്മിനും ആര്.എസ്.എസിനും അത് ഒരു ഉള്ഭീതിയാകുമോ? മുന്നോട്ടുവയ്ക്കാനുള്ളത് അതിപ്രധാന ചോദ്യങ്ങളാണ്