പള്‍സര്‍ സുനി ഒടുവില്‍ മൊഴിഞ്ഞു. തന്റെ മാഡം കാവ്യാ മാധവന്. അത് ആരെന്ന് അറിയാതെ ഇതുവരെ ഉറക്കമിളച്ചവര്ക്ക് ദീര്‍ഘനിശ്വാസം പൊഴിക്കാം. അറസ്റ്റിലായ ശേഷം ചോദ്യംചെയ്യാനും കോടതിയില്‍ ഹാജരാക്കാനും വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലൂടെ നിരന്തരം ആനയിച്ചപ്പോള്‍ പൊലീസിനെ സാക്ഷിയാക്കി സുനി വിളമ്പിത്തുടങ്ങിയ മാഡം തിരക്കഥയ്ക്ക് ഇന്ന് ക്ലൈമാക്സ് ആയി. വസ്തുതകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ നീങ്ങുന്ന അന്വേഷണ സംഘത്തെ വഴിതെറ്റിക്കുകയാണ് ഈ തിരക്കഥയുടെ ലക്ഷ്യമെന്ന് വ്യക്തം. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ വാങ്ങി ഹൈക്കോടതിയുടെ ഭാഷയില്‍ ക്രൂരവും പൈശാചികവുമായ നിലയില്‍ അത് നടപ്പാക്കിയ വ്യക്തിയാണ് സുനി. നടിയുടെ ആത്മാഭിമാനത്തെ മാനിക്കുന്നവര്‍ക്ക് അയാളുടെ വായില്‍ നിന്ന് വീഴുന്ന മൊഴിമുത്തുകള്‍ അശ്ലീലമാണ്. അതിലെ പൈങ്കിളി സ്വരം ഓക്കാനിപ്പിക്കുന്നതാണ്.
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. കെട്ടുകഥകളുടെ കെട്ടഴിച്ച് വച്ച്, നടിയെ ആക്രമിച്ച കേസിനെ വഴിതിരിച്ചുവിടാനുള്ള ഏത് ശ്രമവും ചെറുക്കണം. അന്വേഷിച്ചറിഞ്ഞ വിവരങ്ങളാകണം പൊലീസിനെ നയിക്കേണ്ടത്. പൊലീസിനെ പള്‍സറിന്റെ തൊഴുത്തില്‍ കെട്ടരുത്