തര്‍ക്കമില്ല. ഇത് പിണറായിയുടെ ദിനമാണ്. പിണറായി എന്ന വിജയന്റെ ദിനം. വിധി ഒന്ന് തിരിഞ്ഞു കൊത്തിയിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് മാത്രമല്ല, കേരളരാഷ്ട്രീയത്തില്‍ നിന്നു തന്നെ പടിയടച്ച് പിണ്ഡംവയ്ക്കാന് ശത്രുക്കള്‍ മാത്രമല്ല, ധാര്‍മികമൂല്യങ്ങളുടെ കുത്തകമുതലാളിമാര് ഒന്നടങ്കം കണ്ണിമ ചിമ്മാതെ കാത്തുനില്‍ക്കുകയായിരുന്നല്ലോ. അവിടേക്ക് ചെറുപോറല്‍ പോലുമേല്‍ക്കാതെ അഗ്നിശുദ്ധി വരുത്തി കടന്നുവന്ന വിജയശ്രീലാളിതന്റെ ദിനം. എസ്.എന്‍.സി - ലാവലിന്‍ കേസില്‍ ഇനി പിണറായി വിജയനില്ല. ആ കേസുകെട്ട് ഇനി ചവറ്റുകൊട്ടയിലിട്ടോളൂ. വേട്ടക്കാര്‍ ഇനിയല്പം വിശ്രമിക്കൂ. ഇനിയും ഇരകളെത്തപ്പാന് ഇറങ്ങേണ്ടതല്ലേ? അതിനുമുമ്പ് ഒന്ന് ഇരുന്നു ചിന്തിക്കൂ
Advertisement