E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 05 2020 09:06 PM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഇനിയും കല്ലെറിയുന്നത് എന്തിന്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

1993 ലെ മുംബൈ സ്ഫോടന പരമ്പരക്കേസില്‍‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. ജയിലിന് പുറത്ത് ദത്തിനെകാത്ത് ആരാധകർ മാത്രമല്ലായിരുന്നു. പൂമാലകളുമായി നിന്ന അത്രത്തോളം തന്നെ ആൾക്കൂട്ടം വിയോജിപ്പറിയിച്ച് പുറത്തുനിൽക്കുന്നുണ്ടായിരുന്നു. ആക്രോശിക്കുന്ന ആൾക്കൂട്ടത്തോട് ഇനിയും എന്തിനാണ് സഞ്ജയ് ദത്തിനെ വെയിലത്ത് നിർത്തുന്നത് എന്നൊന്നും വാചാലനാകുന്നില്ല. എന്നാൽ വാളോങ്ങുന്നവരെ ചിലത് ഓർമിപ്പിക്കാതിരിക്കാനാകില്ല.

മുംബൈ യേർവാഡോ ജയിലിലെ ഖൈദി നമ്പർ 16656 ലേക്ക് സഞ്ജയ് ദത്തെത്തുന്നത് മിഠായി മോഷ്ടിച്ചിട്ടായിരുന്നില്ല, ഇനിയും മുറിവുണങ്ങാത്ത ഒരു മനുഷ്യക്കുരുതിക്ക് ആയുധം കരുതിവച്ചാണ് ദത്ത് അനിവാര്യമായ അഴിജിവിതം ചോദിച്ചുവാങ്ങിയത്. അതിനിടയിൽ രാഷ്ട്രീയക്കാരുടേയും സിനിമാക്കാരുടേയും ദത്തുപുത്രൻ കൂടിയായ ഖൽനായക് അടവുകൾ അനവധി പയറ്റി വിചാരണയും വിധിയും വിളിപ്പാടകലെ നിർത്തിയെന്നതും വാസ്തവം. കലാപഭൂമിയിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ പദയാത്ര നടത്തിയ സുനിൽ ദത്ത് മകനെ സംരക്ഷിക്കാൻ 1995 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതും ഒപ്പുശേഖരണത്തിന് ഒരുമിച്ച് ഇറങ്ങിയവരോട് കോടതിയലക്ഷ്യമാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന ഉജ്വൽ നിഗം ഉറക്കെ പ്രഖ്യാപിച്ചതും വിവാദങ്ങൾക്ക് വഴിവച്ചു. ഒടുവിൽ അഴിക്കുള്ളിലെത്തിയപ്പോൾ മകളുടെ മൂക്കിന്റെ ശസ്്ത്രക്രിയക്കുവരെ പരോളിലിറങ്ങി,നല്ല നടപ്പിന്റെ ഇളവിനായി നിരീക്ഷകനെ വച്ച് പഠിക്കാനാവശ്യപ്പെട്ട്, പലകുറി പലകാരണങ്ങളാൽ പരിഹാസ്യനായി.

എണ്ണിപ്പറഞ്ഞതെല്ലാം അധികാരത്തിന്റെ ചിറകിൽ പറക്കാൻ നടത്തിയ അപരാധങ്ങള്‍ തന്നെയാണ്. എന്നാൽ 42 മാസത്തെ അഴിജീവിതത്തിൽ അവസാനിച്ച ഈ അധ്യായങ്ങൾ വീണ്ടും തുറക്കുന്നത് എന്തിനാണ്? പ്രത്യേകിച്ചും കോടതിക്കു മുന്നിലെത്തിയ പരാതികളും ആക്ഷേപങ്ങളും തള്ളികളഞ്ഞ സാഹചര്യത്തിൽ തുടരുന്ന പ്രതിഷേധങ്ങള്‍ നിയമവ്യവസ്ഥയെ അംഗീകരിക്കാനാവാത്ത അസഹിഷ്ണുതയായി മാത്രമേ വിലയിരുത്തിയാല്‍ സാധിക്കൂ.

സർക്കാരിനെതിരെ വിരൽചൂണ്ടുക മാത്രം ചെയ്ത ഒരു വിദ്യാർഥി നേതാവ് തിഹാറിൽ വെളിച്ചം കാത്തുകിടക്കുമ്പോൾ രാജ്യം കത്തിക്കാൻ പടക്കോപ്പു കാത്തവർ അനായാസം പുറംലോകം കാണുന്നുവെന്നുവെന്നെല്ലാം വാദങ്ങൾ ഉയർത്തുന്നുവരുണ്ട്. വാഹനവേഗം കൊണ്ട് വില്ലന്‍മാരായ നായകൻമാർ ഇന്നും അഴിയോ പിഴയോ കാണാതെ വിലസുമ്പോൾ നിയമത്തിനൊപ്പം നടന്നവനാണ് ദത്തെന്ന് മറുവാദമുയർത്തുവരും ധാരാളം. എന്നാൽ ഇത്തരം വാദപ്രതിവാദങ്ങൾക്കെല്ലാമപ്പുറം നല്ലനടപ്പിന് നിയമം നൽകുന്ന ഇളവുകളോട് കണ്ണടക്കുന്നതെന്തിനാണ്. ജയിലധികൃതരോടും സഹതടവുകാരോടുമുള്ള നല്ല പെരുമാറ്റം, ജയിലിലെ റേഡിയോ സ്റ്റേഷന്‍ നടത്തിപ്പ്, വ്യക്തിത്വ വികസനത്തെക്കുറിച്ചുള്ള ക്ലാസുകൾ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് സഞ്ജയ് ദത്തിന് ഇളവുകളനുവദിച്ചത്. ഇക്കാരണത്താലാണ് ജൂണ്‍ പകുതിയോടെ തീരേണ്ട ജയില്‍ വാസം നേരത്തേ തീരുന്നതും.

കേസും കൂട്ടും പുകയുന്നതിനിടെയാണ് പഴയ ഖൽ നായകിന്റെ പ്രതിഛായ പൊളിച്ചെഴുതിയ ലഗേ രഹേ മുന്നാഭായി തീയേറ്ററുകളിലെത്തുന്നത്. ഗാന്ധിമാർഗത്തിലേക്കുള്ള മാറ്റം സിനിമയിൽ മാത്രമല്ലെന്നു ദത്തും പിന്നീട് പലകുറി സാക്ഷ്യപ്പെടുത്തി. ആയിരത്തോളം നീണ്ട അഴിജീവിതം അതിന് വഴിവെച്ചെങ്കിൽ ഇനിയും കല്ലെറിയുന്നത് എന്തിനാണ്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :