E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:05 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ലിംഗസമത്വം ചർച്ചകളിൽ മാത്രം മതിയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുസ്്ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനം പതിവുപോലെ വീണ്ടും രാജ്യമാകെ ചര്‍ച്ചകളില്‍ നിറയുന്നു. ലിംഗസമത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരെയയെല്ലാം സന്തോഷിപ്പിക്കുന്ന കാര്യം. പക്ഷേ കൃത്യമായ ഇടവേളകളിട്ട് വിഷയം ചര്‍ച്ചകളിലെത്തുന്നുവെന്നല്ലാതെ മറ്റെന്തുണ്ട് ഇപ്പോഴത്തെ ചര്‍ച്ചകളില്‍ പുതുതായി എന്നതാണ് ചോദ്യം. മറ്റെല്ലാ വിയോജിപ്പുകളും അരികിലേക്ക് മാറ്റിവെച്ച് പറയട്ടെ, മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം േനടുന്നതിനെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിന് കയ്യടിക്കുന്നു. പക്ഷേ ഒളിയജണ്ടകളില്ലാതെ ഏകസിവില്‍കോഡ് പുലര്‍ന്നുകാണുകയെന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സാധ്യമാണോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. 

മുസ്‍ലിംകള്‍ക്കിടയിലെ ഏകപക്ഷീയമായ വിവാഹമോചനവും ബഹുഭാര്യാത്വവും സ്ത്രീയുടെ അന്തസ്സിനെയും അവരുടെ മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണെന്നതില്‍ തെല്ലുമില്ല സംശയം. ഏകപക്ഷീയമായ മൊഴിചൊല്ലല്‍ വലിയ സാമൂഹിക ദുരാചാരം തന്നെയായി കണക്കാക്കിയേ ഇതുസംബന്ധിച്ച ഏതു ചര്‍ച്ചകളും തുടങ്ങാകൂ. ഞാൻ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു എന്ന ഒറ്റവാക്കിൽ പല ജീവിതങ്ങള്‍ നിത്യദുരിതതേ്തിലേക്ക് വീണുപോകുന്നു. അതുകൊണ്ടുതന്നെ പുതിയ നീക്കങ്ങള്‍ വലിയ പ്രതീക്ഷയാണ്. പക്ഷേ മതേതര രാജ്യത്ത് മുത്തലാഖിനു ഒരു സ്ഥാനവുമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപയോഗിച്ച വാക്ക് അത്ര നിഷ്കളങ്കമല്ലെന്ന് കാണാതെ വയ്യ. 

മതേതര രാജ്യമെന്ന വാക്കിനല്ല പ്രശ്നം, അത് ഉപയോഗിച്ച സാഹചര്യമാണ്. മുസ്ലിം സ്ത്രീകള്‍ കാലങ്ങളായി അനുഭവിക്കുന്ന വേദനകളും വീര്‍പ്പുമുട്ടലും അനാഥത്വവുമൊക്കെയാണ് മുത്തലാഖിലെ വില്ലന്‍. ആ ദുരവസ്ഥയാണ് മാറേണ്ടത്. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നത് പ്രകടന പത്രികയിൽ ബി.ജെ.പിയുടെ വാഗ്ദാനമാണ്. ഇത്തരം ചര്‍ച്ചകള്‍ എല്ലാകാലത്തും സജീവമാകുന്നത് ബി.ജെ.പി- സംഘ് പരിവാര്‍ അജണ്ടകള്‍കള്‍ക്കൊപ്പമാണ് എന്നതും സങ്കടകരമാണ്. പക്ഷേ ഇതിനപ്പുറം മുസ്ലിം സമുദായത്തിനകത്തു തന്നെയുയരുന്ന ഗൂഢനീക്കങ്ങളാണ് വലിയ സ്ത്രീനിന്ദയാകുന്നതെന്ന് പറയാതെ വയ്യ. 

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചത്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍ക്കുപകരം ഏകീകൃത വ്യക്തിനിയമം എന്നതാണ് നിര്‍ദേശം. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ മുതല്‍ മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലും കമ്മീഷന്‍ വിവിധ സംഘടനകളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞു. കൊലപാതകത്തില്‍ നിന്നും ജീവനോടെ ചുട്ടുകരിക്കുന്നതില്‍ നിന്നും സ്ത്രീകളെ മുത്തലാഖ് രക്ഷിക്കുന്നുവെന്ന് സുപ്രീംകോടതിയില്‍ ബോര്‍ഡ് സത്യവാങ്മൂലം നല്‍കി. ബഹുഭാര്യത്വം സ്ത്രീകള്‍ക്ക് വലിയ അനുഗ്രഹമാണ് എന്നാക്ഷേപിക്കാനും ധൈര്യം കാട്ടിയ വ്യക്തി നിയമ ബോര്‍ഡിനെ പിരിച്ചുവിടാനുള്ള ആര്‍ജ്ജവമാണ് നമ്മുടെ ഭരണ നേതൃത്വങ്ങള്‍ ആദ്യം കാണിക്കേണ്ടത്. സാമൂഹ്യ പരിഷ്കരണത്തിന്റെ പേരില്‍ സമുദായത്തിലെ വ്യകതി നിയമങ്ങളെ മാറ്റിയെഴുതരുതരുതെന്നാണ് ബോര്‍ഡിന്റെ എക്കാലത്തെയും നിലപാട്. നീതികേടുകള്‍ക്ക ് തുണയാകുന്ന ഇത്തരം സംഘടനകളും നേതാക്കളുമാണ് മുസ്ലിം സമുദായാംഗങ്ങളുടെ ഏറ്റവും വലിയ ദുര്യോഗമെന്നും പറയാതെ വയ്യ.‌ 

മുത്തലാഖ് ഇല്ലാതാകുമ്പോള്‍ രാജ്യത്തെ സമാധാനന്തരീക്ഷം തകരുമെന്ന ഈ ആധി വ്യക്തി നിയമ ബോര്‍ഡിന്റെ പിന്തിരിപ്പന്‍ നിലപാടിനോട് തന്നെ ചേര്‍ന്നു നില്‍ക്കുന്നു. 

ഏറ്റവും രസാവഹമായ കാര്യം ഖുര്‍ആനും നബിചര്യകള്‍ക്കും വിരുദ്ധമായ കാര്യങ്ങളാണ് പുരോഹിതരെന്ന് നടിക്കുന്ന ഒരുകൂട്ടം ചെയ്തുപോരുന്നത് എന്നതാണ്. ആയിരത്താണ്ടുകള്‍ മുമ്പുണ്ടായിരുന്ന സമത്വബോധവും നീതിയും പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു എന്നിടത്ത് നമ്മള്‍ ലജ്ജിച്ചു തല താഴ്ത്തിയേ പറ്റൂ. അവിടെയാണ് ചെറുതെങ്കിലും ചില പ്രതീക്ഷകളെക്കുറിച്ചുകൂടി നമ്മള്‍ പറയേണ്ടി വരുന്നത്. 

എത്ര സാമൂഹ്യ മുന്നേറ്റങ്ങള്‍ ഈ വഴിയില്‍ വന്നാലും മുസ്ലിം സ്ത്രീകളുടെ ഇടയില്‍ നിന്നുയരുന്ന ധീരശബ്ദങ്ങളോളം വരില്ലെന്നത് തീര്‍ച്ച. ബോര്‍ഡിന്റയും ചില മതനേതാക്കളുടെയും നിലപാടിനോട് തുറന്ന എതിര്‍പ്പുമായി വരാന്‍ നവനിരയിലെ വനിതാ നേതാക്കള്‍ മുന്നോട്ടുവരുന്നത് ചെറിയ കാര്യമല്ല. വ്യക്തി നിയമ ബോര്‍ഡിന്റെ നീക്കങ്ങള്‍ക്കെതിരെ കോടതിയെ സമീക്കുകയാണ് മുജാഹിദ് മടവൂര്‍ വിഭാഗം സംഘടനയായ എം.ജി.എമ്മിന്റെ സംസ്ഥാന അധ്യക്ഷ ഖദീജ നര്‍ഗീസ്. വെള്ളപ്പം ചുടുന്ന ലാഘവത്തോടെയല്ല തലാഖ് ചെയ്യേണ്ടതെന്ന ചുട്ട മറുപടി നല്‍കിയത് ലീഗ് പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ ഹരിതം സംഘടനയുടെ ഫാത്തിമ തഹ്‌‌ലിയ ഫെയ്സ്ബുക്കില്‍ തുറന്നടിക്കുന്നു. ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ഥി വിഭാഗമായ ജി.ഐ.ഒ നേതാവ് പി റുക്സാന ഫെയ്സ്ബുക്കില്‍ തന്നെ ഉച്ചത്തില്‍ ചിലതുകൂടി പറയുന്നു. സന്തോഷ് ഏച്ചിക്കാനം ഏകോ ഭൂതകാലത്തില്‍ പാര്‍ക്കുന്ന ഒരു കലന്തന്‍ ഹാജിയെ ബിരിയാണി എന്ന കഥയില്‍ അവതരിപ്പിച്ചപ്പോള്‍ ഉറഞ്ഞുതുള്ളിയ ഒരു സമുദായ സ്ന്ഹികളായ സഹോദരങ്ങളെ ഈ നേരത്ത് കണ്ടില്ലെന്ന് ഈ പെണ്‍കുട്ടി ധൈര്യസമേതം പരിഹസിക്കുന്നു. 

ഏതായാലും പ്രതീക്ഷകള്‍ പാടേ കളയേണ്ട. ചിലത് തുറന്നു പറയാനും സമരമുയര്‍ത്താനും വെമ്പുന്ന മനസ്സുകള്‍ കാലത്തിന്റെ അനിവാര്യതയായി പിറന്നുവീഴുക തന്നെ ചെയ്യും. അപ്പോഴും വോട്ടു രാഷ്ട്രീയവും പരസ്പരബഹുമാനമില്ലാത്ത അസഹിഷ്ണുതാ രാഷ്ട്രീയവുമൊക്കെ മുന്നേറ്റങ്ങള്‍ക്ക് വിലങ്ങാകില്ലെന്ന് പ്രത്യാശിക്കാം. ഒപ്പം നീതിപീഠം വിഷയത്തില്‍ നടത്തുന്ന നിരന്തര ഇടപെടലുകളിലും പ്രതീക്ഷ വെയ്ക്കാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :