E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 11:35 PM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

സാഹസം സ്ത്രീകൾക്ക് ചേരില്ലേ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിന്റെ അഭിമാനമായ അഗസ്ത്യകൂടത്തില് എന്തുകൊണ്ട് സ്ത്രീകള്ക്ക് പ്രവേശനമില്ല?.. ഏറ്റവും കുറഞ്ഞത് ഒരു കാരണം എങ്കിലും വ്യക്തമായി പറയണം, നിരോധനം നടപ്പാക്കുന്നത് ഭരണകൂടമാകുമ്പോള്, നിരോധിക്കപ്പെടുന്നത് തുല്യാവകാശമുള്ള ജനവിഭാഗമാകുമ്പോള് കാരണമറിയുകയെന്നത് സ്ത്രീകളുടെ അവകാശമാണ്. ആചാരമെന്നും വിശ്വാസമെന്നും അതല്ല അസൌകര്യമെന്നും തരാതരം മാറ്റിപ്പറഞ്ഞ് പ്രയാസപ്പെടരുത്, ഒപ്പം വിലക്കില്ലെന്നു വാര്‍ത്താക്കുറിപ്പില്‍ പ്രഖ്യാപിച്ച വനംമന്ത്രി നേരെ മറുപടി പറയണം, അഗസ്ത്യകൂടത്തില് ഈ യാത്രാസീസണില് സ്ത്രീകള്ക്ക് പ്രവേശിക്കാമോ ഇല്ലയോ.

ആദ്യം അഗസ്ത്യകൂടത്തിന്റെ അപൂര് വ മനോഹാരിതയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്ക്കായി ഒരാമുഖം. സഹ്യപര്‍വത നിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ അടിയോളം ഉയര്‍ന്നു നില്‍ക്കുന്ന കൊടുമുടിയാണ് അഗസ്ത്യകൂടം.നിബിഡ വനം. അപൂര്‍വ്വ ചെടികളുടെയും ഔഷധ സസ്യങ്ങളുടെയും പറുദീസ. പുരാണങ്ങളിലെ അഗസ്ത്യമുനി തപസു ചെയ്തിരുന്ന പ്രദേശമാണ് പിന്നീട് അഗസ്ത്യവനമായതെന്നും വിശ്വാസമുണ്ട്.

ജനുവരി ഫെബ്രുവരി മാസങ്ങളിലായി 55 ദിവസത്തേക്കാണ് ഇവിടം സന്ദര്‍ശിക്കാന്‍ സംസ്ഥാന വനം വകുപ്പ് പാസ് അനുവദിക്കുന്നത്. വനംവകുപ്പിന്റെ പേപ്പാറ റേഞ്ചിന്റെ മേല്നോട്ടത്തിലാണ് ട്രെക്കിങ്. ഈ വര്ഷവും പതിവു പോലെ വനംവകുപ്പ് സന്ദര്ശകര്ക്ക് റജിസ്ട്രേഷനും പാസിനുമായി നോട്ടിഫിക്കേഷന് ഇറക്കിയോടെയാണ് വീണ്ടും ചോദ്യങ്ങളുയര്ന്നത്. സ്ത്രീകള്ക്കും കുട്ടികള്ക്കും പാസ് അനുവദിക്കുന്നതല്ലെന്നു വ്യക്തമായി പറയുന്നു നിബന്ധനകളില്. കഴിഞ്ഞ വര്ഷത്തെ വിവാദങ്ങഴ്ക്കും പ്രതിഷേധങ്ങള്ക്കും ശേഷവും സ്ത്രീകള്ക്ക് വിലക്കു തന്നെ.

അഗസ്ത്യകൂടത്തില് സഞ്ചാരികളുടെ സീസണില് സ്ത്രീകള്ക്ക് പ്രവേശനം അനുവദിക്കാത്തതിനെതിരെ ശക്തമായ ചോദ്യങ്ങളുയര്ന്ന കഴിഞ്ഞ വര്ഷം അന്നത്തെ മന്ത്രിയും വനംവകുപ്പും നിരത്തിയ ന്യായങ്ങള് തന്നെ പരസ്പരവിരുദ്ധമായിരുന്നു. വിശ്വാസത്തിന്റെ പേരിലെന്നു വനംമന്ത്രിയും അസൌകര്യത്തിന്റെ പേരിലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും ന്യായീകരിച്ചു. ഇത്തവണയും വനംമന്ത്രിക്കും വകുപ്പിനും കൃത്യമായ ഉത്തരം ഈ ചോദ്യത്തിനില്ല. അതായത് കാരണമല്ല, സ്ത്രീകളെ വിലക്കുക എന്നതു മാത്രമാണ് പ്രധാനം.

ഈ കൃത്യം സഞ്ചാരസീസണില് മാത്രമേ വിലക്കുള്ളൂ, മറ്റേതു കാലത്തും സ്ത്രീകള്ക്ക് പ്രത്യേകാനുമതിയോടെ പ്രവേശനമുണ്ടെന്നാണ് ഒരു വാദം. മകരവിളക്കു മുതല് ശിവരാത്രി വരെയുള്ള കാലത്തു വരുന്ന സഞ്ചാരസീസണില് തന്നെയാണ് പ്രാദേശിക ആദിവാസിവിഭാഗമായ കാണികളുടെയും ചില ആചാരങ്ങളെന്നതിനാലാണ് സ്ത്രീകള്ക്ക് വിലക്ക് എന്നാണ് യു.ഡി.എഫ് സര്ക്കാരിലെ വനം മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് വിശദീകരിച്ചത്. എന്നാല് വിശ്വാസമല്ല, അസൌകര്യം മാത്രമാണ് കാരണമെന്ന് അന്നേ വനംവകുപ്പുദ്യോഗസ്ഥരും വിശദീകരിച്ചു. മറ്റു ഇക്കോടൂറിസം സീസണിലും പ്ര്ത്യേകാനുമതിയുമായെത്തുന്ന വനിതാഗവേഷകര്ക്കല്ലാതെ അനുമതി നല്കാറില്ലെന്നും ഉന്നത ഉദ്യോഗസ്ഥര് തുറന്നു പറയുന്നു. ഇത്തവണയാകട്ടെ, പ്രതിഷേധം ഉറപ്പായപ്പോള് വനംമന്ത്രി വാര്ത്താക്കുറിപ്പിറക്കിയത് സ്ത്രീകള്്ക്ക വിലക്കേയില്ലെന്നാണ്. വനംവകുപ്പിന്റെ തന്നെ ഔദ്യോഗിക വെബ്സൈറ്റില് സ്ത്രീകള്ക്ക് പ്രവേശനമില്ലെന്നു വ്യക്തമാക്കിയിരിക്കേയാണ് വനംമന്ത്രി വീണിടത്തു കിടന്നുരുളുന്നത്.

വനംമന്ത്രി പി.രാജുവിന്റെ വാര്ത്താക്കുറിപ്പില് പറയുന്നു, സ്ത്രീകള്ക്ക് വിലക്കേര്പ്പെടുത്തിയെന്ന വാര്ത്തകള് അടിസ്ഥാനരഹിതമാണ്. സ്ത്രീകള്ക്കായി അവിടെ സൌകര്യങ്ങളില്ലെന്നതു ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അപ്പോള് വനംമന്ത്രിയോട് ചോദ്യം ആവര്ത്തിക്കുന്നു. സ്ത്രീകള് ഇത്തവണ അഗസ്ത്യകൂടം സന്ദര്ശിക്കാനെത്തിയാല് പ്രവേശനം അനുവദിക്കുമോ.

വിശ്വാസത്തില് വിലക്കെന്ന വാദം പച്ചപിടിക്കാതെ പോയതോടെയാണ് അസൌകര്യങ്ങളെന്ന പുതിയ ന്യായീകരണപ്പതിപ്പുകള് പുറത്തുവരുന്നത്. ഒരു കാര്യം ശരിയാണ്. സാഹസികസഞ്ചാരികള്്കകു പോലും അതീവ ദുര്ഘടമാണ് അഗസ്ത്യകൂടത്തിലേക്കുള്ള മലകയറ്റം. 16 കിലോമീറ്റര് ചെങ്കുത്തായ, അപകടം നിറഞ്ഞ പാതകളിലൂടെ കയറിയെത്തണം ആദ്യദിവസം. രാത്രി അതിരുമലയിലെ പരിമിതമായ സൌകര്യങ്ങളുള്ള ബേസ് ക്യാംപിലാണ് താമസം. വഴിയില് വന്യജീവികളുടെ ആക്രമണം ഏതു നിമിഷത്തിലുമുണ്ടാകാം. യാത്രികര്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള പരിമിതി ചൂണ്ടിക്കാട്ടിത്തന്നെ യാത്ര സ്വന്തം റിസ്കിലായിരിക്കുമെന്ന് വനംവകുപ്പ് ആദ്യമേ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ശാരീരികക്ഷമതയുള്ളവര്ക്ക് മാത്രമാണ് അനുമതിയെന്നും ഉപാധിയുണ്ട്.

സാഹസികയാത്രയാണ്. ശരി തന്നെ. പക്ഷേ സാഹസികത തിരഞ്ഞെടുക്കാനുള്ള അവകാശം ആണിനും പെണ്ണിനും വ്യത്യസ്തമാകുന്നതെങ്ങനെ. അതാണ് ചോദ്യം. ശാരീരികക്ഷമതയുടെ പേരില് മുന് വിധിയോടെ സ്ത്രീയെ വിലക്കിമാറ്റിനിര്ത്താം എന്ന് ഏത് അധികാരത്തിലാണ് സര്ക്കാര് തീരുമാനിക്കുന്നത്.

സാഹസികയാത്രകള് തിരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തിയുടേതു മാത്രമാകണം. സ്ത്രീയുടെ കാര്യത്തില് സാഹസികത വേണോയെന്ന് ഞങ്ങള് തീരുമാനിക്കും എന്നു ഭരണകൂടം നിലപാടെടുക്കുന്നത് കടുത്ത സ്ത്രീവിരുദ്ധതയും വിവേചനവുമാണ്. മുന്നറിയിപ്പുകളാകാം. അസൌകര്യങ്ങള് വിവരിക്കാം. ഈ യാതനകളൊക്കെ സഹിച്ചും സന്ദര്ശനത്തിനെത്തുന്ന സ്ത്രീകള് ആ സാഹസികതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന് തയാറായി വരേണ്ടവരാണ്. ശാരീരികമായ പ്രയാസങ്ങളും പ്രാഥമികാവശ്യങ്ങള് നിര് വഹിക്കാനുള്ള സൌകര്യത്തിന്റെ അഭാവവുമൊക്കെ ബുദ്ധിമുട്ടായി കരുതുന്നവര് വനയാത്രയ്ക്ക് പുറപ്പെടേണ്ടതുമില്ല. പക്ഷേ സ്വന്തം നിലയില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് അംഗീകരിക്കാനാകണം. എവറസ്റ്റ് കീഴടക്കിയ ആദ്യവനിതയോട് ഇതേ മുന്നറിയിപ്പുകള് നല്കിയിട്ടുണ്ടാകുക പതിറ്റാണ്ടുകള്ക്കു മുന്പാണെന്നെങ്കിലും ഒരു ലജ്ജ തോന്നുന്നത് നല്ലാതണ്. മാവോയിസ്റ്റുകളുടെ അവകാശത്തെക്കുറിച്ചു സംസാരിക്കാന് ചങ്കൂറ്റമുള്ള പാര്്ടടി കൈയാളുന്ന വകുപ്പ് സ്ത്രീകള്ക്ക് മലകയറ്റത്തിന് അനുമതി നല്കാമോ എന്ന ചോദ്യത്തിനുമുന്നില് ഇത്രമേല് വിയര്ക്കുന്നത് പുരോഗമനരാഷ്ട്രീയത്തിന്റെ തമാശയായി കാണാതിരിക്കാനാവില്ല.

ഇതൊന്നുമല്ല, സ്ത്രീകള് വന്നാല് ആകെ പ്രശ്നമാകും എന്ന ആ പൊതു ഉല്ക്കണ്ഠയാണ് ഈ കുഴഞ്ഞുമറിച്ചിലിനു പിന്നിലെങ്കില് രാഷ്ട്രീയമായ ചികില്സ തേടാന് ഇടതുപക്ഷം ഇനി മടിക്കരുത്. ഹിമാലയം കീഴടക്കി തിരിച്ചുവരുന്ന മലയാളിവനിതകളോട് അഗസ്ത്യകൂടത്തിലേക്കും പറയുമ്പോള് സ്വയം ലജ്ജ തോന്നാത്ത ഒരു കാരണമെങ്കിലും കണ്ടുവയ്ക്കണം. പക്ഷേ തുല്യാവകാശം ഉറപ്പുതരുന്ന ഭരണഘടനയുള്ള നാട്ടില് സ്ത്രീയായതുകൊണ്ട് പ്രവേശനമനുവദിക്കില്ലെന്ന നിലപാട് ഒളിച്ചു കടത്തി നടപ്പാക്കി ഏറെനാള് മുന്നോട്ടു പോകാനാകില്ലെന്ന് തിരിച്ചറിയുക തന്നെ വേണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :