E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 06 2021 01:01 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

നമ്മളൊന്നെന്നോതാൻ നല്ലവഴിയില്ലേ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളം നേരിടുന്ന വര്‍ഗീയവല്‍ക്കരണമെന്ന വലിയ വിപത്തിനെ നേരിടേണ്ടത് എങ്ങനെയാണ്? ഒറ്റ വാചകത്തിലാവില്ല ഉത്തരമില്ലെങ്കിലും, ആശയത്തില്‍ വ്യക്തതയുണ്ടാകുക തന്നെ വേണം. വര്‍ഗീയ ധ്രുവീകരണത്തിന് മൃദുവര്‍ഗീയതയല്ല മറുപടിയെന്ന് സി.പി.എമ്മിനെ കഴിഞ്ഞ വര്‍ഷം തന്നെ മതനിരപേക്ഷര്‍ ശക്തമായി ഓര്‍മിപ്പിച്ചതാണ്. അതുകൊണ്ടു തന്നെ ഇത്തവണ വേഷം മാറിയെത്തിയ രാഷ്ട്രീയ പ്രതിരോധത്തെ ആരും  ചോദ്യം ചെയ്യരുതെന്ന് പാര്‍ട്ടി വാശി പിടിക്കരുത്.  ദയനീയമായ അനുകരണത്തിനായി പ്രയാസപ്പെടുന്ന കോണ്‍ഗ്രസും പകര്‍പ്പ് രാഷ്ട്രീയത്തിന്റെ അപകടം തിരിച്ചറിയുക തന്നെ വേണം.

ഇത്തവണയും കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടന്നു. പതിവുപോലെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശോഭായാത്രയും ആഘോഷങ്ങളും കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും വര്‍ണപ്പൊലിമയോടെ അരങ്ങേറി. ശോഭായാത്രയുടെ പേരില്‍ ഒരുക്കിക്കൂട്ടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയദൗത്യവും മുറപോലെ മുന്നോട്ടു പോയി.. 

കഴിഞ്ഞ വര്‍ഷം മുതലാണ് ഈ ശോഭായാത്രകള്‍ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഏല്‍പിക്കുന്ന ആഘാതം സി.പി.എം പൊടുന്നനെ തിരിച്ചറിഞ്ഞത്. പ്രതിവിധിയായി അതേ ദിവസം സി.പി.എം. ബദല്‍ ആഘോഷം നടത്തി. ഓണാഘോഷത്തിന്റെ സമാപനമെന്നും മറ്റും വിശദീകരിച്ച് ഏറെ ബുദ്ധിമുട്ടിയെങ്കിലും  വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഇത്തവണയും ആഘോഷം തുടരാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചത്.  ആദ്യം ആഘോഷം, പിന്നെ കാരണം എന്ന വിമര്‍ശനം ഒഴിവാക്കാനായി ഇത്തവണ ശ്രീകൃഷ്ണജയന്തിക്ക് ചട്ടമ്പിസ്വാമി ജയന്തി ആഘോഷിക്കാമെന്നും പാര്‍ട്ടി കണ്ടെത്തി. പലവിധ നവോത്ഥാന കാരണങ്ങള്‍ ഒന്നിച്ചു കൂട്ടിക്കെട്ടിയതായതിനാല്‍ നമ്മളൊന്ന് എന്ന പേരിലായിരുന്നു പാര‍്‍ട്ടിയുടെ ബദല്‍ ആഘോഷം. 

ഇനി വരും വര്‍ഷങ്ങളിലും ശ്രീകൃഷ്ണജയന്തി ദിവസവുമായി പൊരുത്തപ്പെടുന്ന ആചാരങ്ങളും ജയന്തികളും കണ്ടെത്താന്‍ പാര്‍ട്ടി പാടുപെടും.  പക്ഷേ എല്ലാത്തിനും കണ്ണൂരിലെ പാര്‍ട്ടിക്ക് അതിന്റേതായ വിശദീകരണവുമുണ്ടായിരിക്കും. ചട്ടമ്പി സ്വാമികള്‍ മാത്രമല്ല, ഒരു ഘട്ടത്തില്‍  പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്ന മന്നത്ത് പത്മനാഭന്റെ വരെ ചിത്രം അണിനിരത്തിയായിരുന്നു സി.പി.എമ്മിന്റെ നവോത്ഥാനയാത്ര

അപഹാസ്യമാണ് പാര്‍ട്ടിയുടെ ഈ പ്രതിരോധം എന്ന് പറയാതെ വയ്യ.താത്വിക വിശദീകരണവുമായി എത്തുന്ന നേതാക്കളും സഖാക്കളും പാര്‍ട്ടിയോടൊപ്പം ഉറച്ചു നിന്ന ഇടതുപക്ഷഅനുഭാവികളെ മാത്രമല്ല പരിഹസിക്കുന്നത്. മതവും രാഷ്ട്രീയവും രണ്ടാണെന്ന ഉത്തമബോധ്യത്തോടെ ഇത്രയും കാലം കേരളത്തിന്റെ പൊതുരാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരുന്ന വലിയൊരു ജനവിഭാഗത്തെയാണ്. 

വസ്തുനിഷ്ഠമായി ഭൗതികസാഹചര്യങ്ങള്‍  മനസിലാക്കുകയും അവിടെ എതിരാളികള്‍ മുതലെടുക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അതിനെ ചെറുക്കുകയും തിരുത്തുകയും വേണമെന്ന പാര്‍ട്ടി നയം പ്രതിരോധമായി ഉയര്‍ത്താം. ഇവിടെ ബി.ജെ.പി. മതത്തെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. പക്ഷേ അതിനെ എങ്ങനെ നേരിടാം എന്നതില്‍ സി.പി.എമ്മിന് വ്യക്തതയില്ലെന്നതാണ് വാസ്തവം.   ശാസ്ത്രീയവും സാമൂഹ്യവുമായ പുരോഗമനമാണ് ശരിയെന്നു പറഞ്ഞിരുന്നവര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും നടത്തിപ്പുകാരാകുന്നതാണ് ചോദ്യം ചെയപ്പെടുന്നത്. അതും ഒളിച്ചും പതുങ്ങിയും പരുങ്ങിയും. പാര്‍ട്ടിയിലെ ആശയപരമായ വൈരുധ്യത്തിന്റെ പ്രതിഫലനമാണ്  പ്രാദേശികമായി അരാഷ്ട്രീയ ഇടപെടലുകള്‍ക്ക് നിര്‍ബന്ധിതമാക്കുന്നതെന്ന് സി.പി.എം കണ്ണൂരില്‍ മാത്രമല്ല, പറയാതെ പറയുന്നത്. ജൈവകൃഷി, മാലിന്യനിര്‍മാര്‍ജനം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍, രാമായണമാസാചരണം ഒക്കെ തെളിയിക്കുന്നത് മാറുന്ന കാലത്തിന്റെ രാഷ്ട്രീയത്തിനു മുന്നില്‍ വെപ്രാളപ്പെടുന്ന ആശയക്കുഴപ്പം തന്നെയാണ്.  പക്ഷേ ശ്രീകൃഷ്ണജയന്തിയിലെ ബദല്‍ ആഘോഷങ്ങള്‍ എന്തിനെ നേരിടുന്നുവെന്നു പാര്‍ട്ടി അവകാശപ്പെടുന്നോ അതേ ഭൂരിപക്ഷവര്‍ഗീയതയെ സഹായിക്കുന്നുണ്ടോ എന്ന് സി.പി.എം ആലോചിക്കണം. 

നബിദിന റാലി നടത്താനും ദുഃഖവെള്ളിയാഴ്ച ബദല്‍ പ്രദക്ഷിണം നടത്താനും  നിങ്ങള്‍ തയാറാകുമോ എന്നു ചോദിക്കാന്‍ ഭൂരിപക്ഷവര്‍ഗീയതയ്ക്ക് ഒരവസരം കൊടുത്ത ബുദ്ധിശൂന്യത കൂടിയാണിത്. അത് സ്വയം വിലയിരുത്താന്‍ സി.പി.എം ആദ്യം തയാറാകണം. ആ ചോദ്യത്തിന്റെ ചുവടു പിടിച്ച് ഏതെല്ലാം ആശങ്കകളെ പക്ഷം ചേര്‍ക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന് പാര്‍ട്ടി ഗൗരവമായി വിലയിരുത്തണം. അതു മാത്രമല്ല, തീവ്രസാംസ്കാരികത തീവ്രദേശീയതയെപ്പോലെ തന്നെ അപകടകരമാണെന്ന  ഇടതുപക്ഷസഹയാത്രികരുടെ  വാക്കുകളിലെ മുന്നറിയിപ്പും  മനസിലാക്കണം

കോണ്‍ഗ്രസും ചട്ടമ്പി സ്വാമി ജയന്തി ഇത്തവണ വിപുലമായി ആഘോഷിച്ചു. സി.പി.എമ്മിന്റെ നവോത്ഥാന വാരം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് അങ്ങനെയൊരാഘോഷം തട്ടിക്കൂട്ടേണ്ടി വന്നുവെന്ന് പറയുന്നതായിരിക്കും ശരി. ആര് ആരെ തിരുത്തുമെന്നല്ല, അപഹാസ്യത ആവര്‍ത്തിക്കുമ്പോള്‍ ഒരു ചൂണ്ടുവിരല്‍ ഉയര്‍ത്താന്‍ പോലും ആരുമില്ല എന്നതാണ് കേരളരാഷ്ട്രീയം ഇപ്പോള്‍ നേരിടുന്ന വലിയ പ്രതിസന്ധി

ആദ്യാമായാണ് കോണ്‍ഗ്രസ് ഇത്ര വിപുലമായി ചട്ടമ്പിസ്വാമി ജയന്തി ആഘോഷിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ നേത‍ൃത്വത്തിലാണ് കെ.പി.സി.സി ആസ്ഥാനത്ത് ചട്ടമ്പി സ്വാമി ജയന്തി ആഘോഷം കൊണ്ടാടിയത്. . എ ഗ്രൂപ്പ് ആഘോഷം ബഹിഷ്കരിച്ചുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുമാണ്. ഇനി മുതല്‍ എല്ലാ വര്‍ഷവും മണ്ഡലാടിസ്ഥാനത്തില്‍ വരെ ആഘോഷം കേമമാക്കുമെന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാവില്ലെന്നതിന് എത്ര തെളിവുകള്‍ ചരിത്രവും സമകാലികരാഷ്ട്രീയവും നിരത്തുന്നുണ്ട്?  അനുകരണരാഷ്ട്രീയത്തില്‍ ലജ്ജ തോന്നിത്തുടങ്ങുമ്പോഴെങ്കിലും കോണ്‍ഗ്രസ് ആലോചിക്കണം.  എല്ലാം ബി.ജെ.പിെയ നേരിടാനാണെന്ന ന്യായീകരണത്തില്‍ ഒതുങ്ങുന്ന ചോദ്യങ്ങളല്ല. 

നവോത്ഥാന നായകരെ ആഘോഷിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന ചോദ്യവുമായാണ് സി.പി.എമ്മും കോണ്‍ഗ്രസും വിമര്‍ശകരെ നേരിടുന്നത്. നവോത്ഥാന നായകരില്‍ നിന്ന് എന്തു പഠിച്ചു എന്ന മറുചോദ്യമാണ് അതിനുള്ള ശരിയായ മറുപടി. നവോത്ഥാനനായകരുടെ പ്രതിബിംബങ്ങള്‍ മാത്രം തലയിലേറ്റുന്നവരില്‍ നിന്ന് അതിനുള്ള ഉത്തരം പ്രതീക്ഷിക്കേണ്ടതില്ല. 

ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍ തുടങ്ങി കേരളത്തെ പുരോഗമനപരമായി മാറ്റിമറിച്ച മഹാന്‍മാരുടെ ചിത്രങ്ങളാണ് ഈ കാലത്തിന്റെ വെല്ലുവിളിക്കുള്ള പരിഹാരമെന്നു കരുതുന്ന പാര്‍ട്ടി നേതൃത്വങ്ങളോട് സഹതപിക്കാനേ കഴിയൂ. ബിംബങ്ങളെ ആഘോഷിച്ചുകൊണ്ട് ഏതു വെല്ലുവിളിക്കാണ് ഇവര്‍ പരിഹാരം തേടുന്നത്? ഓരോ കാലവും നേരിട്ടിരുന്ന ഗുരുതരമായ വെല്ലുവിളികളെ അതിജീവിക്കുകയും സമൂഹത്തിന് മുന്നോട്ടു പോകാന്‍ വഴി  കാണിക്കുകയും ചെയ്തവരെക്കൂടി അപമാനിക്കുകയാണ് ഈ പാര്‍ട്ടികള്‍. വിശ്വാസവും ആരാധനയും മലയാളിയെ വരിഞ്ഞുമുറുക്കിയപ്പോള്‍ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആഹ്വാനം ചെയ്തവരാണിവര്‍. മുന്നില്‍ നിര്‍ത്തുമ്പോള്‍ അവര്‍ ഉയര്‍ത്തിയിരുന്ന ആശയങ്ങളുടെ അന്തഃസത്തയെങ്കിലും ഉള്‍ക്കൊള്ളാനാകണം. അല്ലെങ്കില്‍ അതിനു തുനിയരുത്. മതബിംബങ്ങളും ക്ഷേത്രാചാരങ്ങളുടെ വികലമായ അനുകരണങ്ങളും തെരുവിലിറക്കി ഏതു പ്രതിരോധമാണ് തയാറാകുന്നത്?  മതവും വിശ്വാസവും മുതലെടുക്കുന്ന ആര്‍.എസ്.എസ്.രാഷ്ട്രീയത്തിന് അതേ നാണയത്തില്‍ എങ്ങനെയാണൊരു മറുപടി രൂപപ്പെടുക·?

വര്‍ഗീയതയെ നേരിടാന്‍ കുറുക്കുവഴികളില്ല. തിരഞ്ഞെടുപ്പു വിജയം മാത്രമല്ല ലക്ഷ്യമെങ്കില്‍ ഇത്തരം വികലവും വിഫലവുമായ പ്രച്ഛന്നവേഷങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ പിന്‍മാറണം. യഥാര്‍ഥ വെല്ലുവിളി ഏറ്റെടുക്കാന്‍, നേര്‍ക്കുനേര്‍ നിന്ന് രാഷ്ട്രീയത്തിലൂടെ, ആശയത്തിലൂടെ നേരിടാന്‍ കരുത്തു കാണിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരമാണെന്നും മതവിശ്വാസം മാനിക്കുന്നവരാണെന്നും തെളിയിക്കേണ്ടത് നയപരിപാടികളിലൂടെയാണ്. കെട്ടുകാഴ്ചകള്‍ മറികടക്കാന്‍ മാത്രം ബോധമുള്ള ഒരു ജനതയെയാണ് ഇത്രയും കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ പാകപ്പെടുത്തിയതെന്ന് തിരിച്ചറിയാതിരിക്കുന്നത് ദയനീയമാണെന്ന് പറയാതെ വയ്യ.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :