E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 11 2020 04:41 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

സിനിമയെ വിടാതെ ജാതിമതക്കണ്ണടകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കലയെ കലയായി മാത്രം കാണണമെന്നാണ്  രാഷ്ട്രീയകലുഷിതമായ കാലത്ത്  കലാലോകത്തു നിന്ന് നിരന്തരം കേള്‍ക്കുന്ന അഭ്യര്‍ഥന. എന്നാല്‍ കലാകാരിയാകാന്‍, കലയ്ക്കു പുറത്തുള്ള ജീവിതത്തിന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടി വരുന്നത് നല്ല സൂചനയാണോ? കമലിന്റെ ആമിയില്‍ മാധവിക്കുട്ടിയാകാനെത്തിയ മഞ്ജുവാര്യര്‍ മാത്രമല്ല അമ്പതു കൊല്ലം മുന്‍പ് മലയാളത്തിന്റെ അഭിമാനമായിരുന്ന ചെമ്മീന്‍ സിനിമ വരെ ഇപ്പോള്‍ പ്രതിഷേധക്കാരുടെ കാരുണ്യം തേടുകയാണ്. 

മലയാളത്തിന്‍റെ പ്രിയ കഥാകാരി കമലാസുരയ്യയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കമലിന്റെ ആമി, സിനിമാപ്രഖ്യാപനം മുതല്‍ വാര്‍ത്തയിലുണ്ട്.  മാധവിക്കുട്ടിയെ അവതരിപ്പിക്കേണ്ടിയിരുന്ന പ്രശസ്ത ബോളിവുഡ് താരം വിദ്യാബാലന്‍ ചിത്രീകരണത്തിനു തൊട്ടു മുന്‍പ് പിന്‍മാറിയത് ചിത്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അതു മറികടന്ന് മഞ്ജുവാര്യര്‍ ആമിയാകുമെന്ന്  കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായി. 

വിദ്യാബാലന്റെ പിന്‍മാറ്റത്തിനു പിന്നില്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണെന്നായിരുന്നു സൂചനകള്‍. മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതവും, മതം മാറ്റവുമെല്ലാം വിഷയമാകുന്ന ചിത്രം വിവാദമായേക്കുമെന്ന കണക്കുകൂട്ടലിലാണ്  വിദ്യാബാലന്‍  അവസാന നിമിഷംചിത്രം ഉപേക്ഷിച്ചതെന്നായിരുന്നു വിലയിരുത്തല്‍. 

മഞ്ജു വാര്യര്‍ കമലാസുരയ്യയാകുന്നുവെന്ന വാര്‍ത്ത സിനിമാസ്വാദകര്‍ക്കിടയില്‍ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ ഹിന്ദുത്വ അനുഭാവികളെന്ന് അവകാശപ്പെട്ട ചിലര്‍ മഞ്ജുവിനു നേരെ രൂക്ഷമായ വിമര്‍ശനങ്ങളുമായെത്തി. (എഫ്.ബി. ഷോട്ട്സ് ).  ഹിന്ദു മതത്തെ വഞ്ചിച്ചുവെന്നും  കമലിന്റെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നുവെന്നും തുടങ്ങിയ വിമര്‍ശനങ്ങള്‍ ഫേസ്ബുക്കിലും മറ്റും വ്യാപകമായതോടെ മഞ്ജു തന്നെ വിശദീകരണവുമായെത്തി. കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ അഭിനയിക്കുന്നതിനെ തന്റെ രാഷ്ട്രീയനിലപാടായി വ്യാഖ്യാനിക്കേണ്ടെന്ന് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. കമല്‍ തനിക്ക് ഗുരുതുല്യനാണ്.  എന്നാല്‍ കമല്‍ചിത്രത്തില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയപ്രഖ്യാപനമായിട്ടല്ല. കമലിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷം ചേരലായി ഇതിനെ വ്യഖ്യാനിക്കുകയുമരുത് എന്നും മഞ്ജു അഭ്യര്‍ഥിച്ചു.

കലയെ കലയായി കാണണമെന്നും ആമി തന്റെ രാഷ്ട്രീയപ്രഖ്യാപനമല്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കുക തന്നെ വേണം. ഒരു വ്യക്തിക്ക് തന്‍റെ രാഷ്ട്രീയം ഇതല്ലെന്നു വ്യക്തമാക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മഞ്ജുവിന്റെ പോസ്റ്റ് തുടര്‍ന്നും വായിക്കുമ്പോഴാണ് പ്രശ്നം. ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ എന്‍റെ രാജ്യമാണ് എന്റെ രാഷ്ട്രീയം എന്ന്  സ്വതന്ത്രയായ ഒരു കലാകാരിക്ക് സത്യവാങ്മൂലം നല്‍കേണ്ടി വരുന്നു. എന്നും  അമ്പലത്തില്‍ ദീപാരാധന തൊഴാറുണ്ടെന്നും അതു പോലെ തന്നെ പള്ളിക്കും മസ്ജിനും മുന്നില്‍ പ്രണമിക്കുകയും ചെയ്യുന്നുവെന്നു സാക്ഷ്യപ്പെടുത്തേണ്ടി വരുന്നു. മാധവിക്കുട്ടി എന്ന കമലാസുരയ്യയാകാന്‍ ഈ തൊഴല്‍ കൂടി ആവശ്യമായി വരുന്നത്  ഗതികേടാണെന്നു പറയാതെ വയ്യ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :