E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 05:52 PM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

പ്രഖ്യാപനങ്ങളുടെ പെരുമഴക്കാലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരഞ്ഞെടുപ്പ് അടുത്തതോടെ വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടേയും പെരുമഴയും തുടങ്ങി. സൗജന്യയാത്ര മുതൽ , ഇൻഷ്വറൻസ് പ്രീമിയം വരെ വെച്ചുനീട്ടാൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം മത്സരിക്കുകയാണ്. ഇതിനിടെ ഉത്ഘാടനങ്ങളും പൊടിപൊടിക്കുന്നു. 

തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള മോഹനവാഗ്ദാനങ്ങളിൽ തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരെ തോൽപ്പിക്കാൻ ആർക്കും ആവില്ലെന്ന് ഒന്നുകൂടി തെളിഞ്ഞു. 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്കാണ് ഇത്തവണ കോളടിച്ചത്. തമിഴ് നാട് മെട്രോപോളിറ്റൻ ബസ്സുകളിൽ സൗജന്യയാത്രയാണ് എ.ഐ.എ.ഡി.എം.കെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജയലളിതയുടെ 68ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായെന്നാണ് വിശദീകരണം, പക്ഷെ ലക്ഷ്യം തിരഞ്ഞെടുപ്പാണെന്ന് വ്യക്തം. അമ്മ വെള്ളം മുതൽ സിമന്റ് വരെ നൽകി , സൗജന്യങ്ങൾക്ക് ബ്രാൻഡഡ് പദവി നൽകിയവരാണ് അമ്മയുടെ ശിഷ്യഗണങ്ങൾ. എല്ലാവീട്ടിലും ടിവി, സ്ത്രീകൾക്കെല്ലാം പുത്തൻസാരി, സൗജന്യ അരി ഇങ്ങനെ പലതും ഡിഎംകെക്കാരും പരീക്ഷിച്ചിട്ടുണ്ട്. 

ഒരു സർ്്ക്കാരിന്റെ അവസാന നാളുകളിൽ വോട്ടോൺ അകൗണ്ടിന് മാത്രം പ്രാധാന്യം ഉള്ളപ്പോൾ, പൂർണ്ണ ബജറ്റ് തന്നെ അവതരിപ്പിക്കപ്പെടുന്നു, ഈ സർക്കാരിനെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല കാരണം കഴി‍ഞ്ഞ ഇടതുസർക്കാരും അവസാനം അവതരിപ്പിച്ചത് സമ്പൂർണ ബജറ്റ് തന്നെ. വമ്പൻ പ്രഖ്യാപനങ്ങളും. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കെല്ലാം സൗജന്യ അരി നൽ‍കുമെന്ന പ്രഖ്യാപനവുമായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ നേരിട്ടവതരിപ്പിച്ച ബജറ്റിന്റെ ഹൈലൈറ്റ്. കരുതൽ ജീവിത വ്രതമാക്കിയ സർ്ക്കാർ കിടപ്പ് രോഗികൾക്കും മറ്റുമായി നൂറ് കോടിയുടെ കനിവ് പ്രഖ്യാപിച്ചു. ഭർത്താവ് ഉപേക്ഷിച്ചവർക്കും വിധവകളുടെ ആനുകൂല്യം. ക്ഷേമ പെൻഷൻ ലഭിക്കുന്ന 30 ലക്ഷം പേർക്കുള്ള ഇൻഷ്വറൻസ് പ്രീമിയം സർക്കാർ നൽകും. ബജറ്റിന് പിറകെ മരംപെയ്യും പോലെ പിന്നെയും വരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ കൂടുതൽ പ്രഖ്യാപനങ്ങൾ. ഇത്തവണ മാധ്യമപ്രവർത്തകരുടെ ഇൻഷ്വറൻസ് തുകയുടെ പകുതി സർക്കാർ വഹിക്കാനാണ് തീരുമാനം. വഴിയേ പോകുന്ന വക്കീലൻമാർവരെ മാധ്യമപ്രവർത്തകരെ തല്ലുന്ന കാലത്ത് ഇത് ഉൾക്കാഴ്ചയോടെയുള്ള തീരുമാനമാണെന്ന് പറയാതെ വയ്യ. 

പ്രഖ്യാപിക്കപ്പെട്ട ശമ്പളം , കൂലി, ക്ഷേമനിധി ഇതൊന്നും സമയത്തിനും കാലത്തിനും കിട്ടാതെ ആളുകൾ മരം കയറി പ്രതിഷേധിക്കുന്ന ദയനീയമായ കാലമാണിത്. എങ്കിലും ഒാരോ തിരഞ്ഞെടുപ്പിന് മുൻപും വരും അർത്ഥ പട്ടിണിക്കാരെ മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ. വരും. തിരഞ്ഞെടുപ്പ് കഴിയുനനനതോടെ അവയിൽ പലതും ഒലിച്ചും പോകും. 

പ്രഖ്യാപനങ്ങളുടെ ഈ ഒഴുക്ക് കണ്ടാൽ ഒരു സർക്കാർ പ്രവർത്തിക്കുന്ന അവസാനവർഷത്തേക്ക് വേണ്ടി മാത്രമാണെന്ന് തോന്നും 

കൊച്ചിമെട്രോയുടെ പണി പകുതി പോലും പൂർത്തിയായില്ലെങ്കിലും പരീക്ഷണ ഒാട്ടത്തിന് പച്ചക്കൊടി കാണിച്ചു. നിർമ്മാണം പൂർത്തിയാക്കി ഉത്ഘാടനം എന്ന പതിവ് എന്നേരാഷ്ട്രീയക്കാർ ഉപേക്ഷിച്ചതാണ്. 

സ്്മാർട്ട് സിറ്റി എന്ന് കേട്ടുതുടങ്ങിയട്ടിട്ട് ഏറെയായി. ഒടുവിലിതാ അതും തുടങ്ങുകയാണ്. ടീക്കോമിനെയോ കേരള സർക്കാരിനെയോ ഇനി മലയാളി പൂർണ്ണമായി വിശ്വസിക്കില്ല. നടത്തിക്കാണിക്കട്ടെ അപ്പോൾ പറയാം ബാക്കി. 

കണ്ണൂരിലാണ് അടുത്ത പരീക്ഷണ പറക്കൽ. കണ്ണൂർവിമാനത്താവളത്തിൽ ഉടൻ വിമാനമിറങ്ങും. വൃത്തിയുള്ള കെ.എസ്.ാർ.ടി.സി സ്്റ്റാൻഡും മര്യാദക്കുള്ള റോഡും ഇല്ലെങ്കിലെന്താ? ജില്ലതോറും വിമാനമിറങ്ങും. വികസനം വരുന്ന വഴിയൊക്കെ വലത്, ഇടത് പക്ഷക്കാർക്ക് ഒന്നാണ്. 

നല്ല കാര്യങ്ങളിൽ കുറ്റം കണ്ടെത്തുന്നതാണെന്ന് നിങ്ങൾക്ക് തോന്നാം. അല്ലേയല്ല. തിരഞ്ഞെടുപ്പിന് മുൻപുള്ള ഇത്തരം ഒപ്പിച്ചു കൂട്ടലുകൾ പിന്നീട് എന്തായി എന്ന് അറിയുമ്പോഴാണ് ഇപ്പോഴത്തെ ഈ തിരഞ്ഞെടുപ്പിലെ പാച്ചിലിലെ പൊള്ളത്തരം പുറത്താകുക. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ്, പണിതീരും മുൻപെ , തിരക്കിട്ട് ഉത്ഘാടനം ചെയ്തതാണ് കെ.എസ്.ആർടി.സിയുടെ തിരുവനന്തപുരത്തെ ഈ സെൻട്രൽ ബസ്്സ്്റ്റേഷൻ. ഈ വമ്പൻകെട്ടിടത്തിൽ കടകൾ, സിനിമാ തീയറ്ററുകൾ, ഒാഫീസുകൾ എന്നിവ വരുമെന്നും, ഇവിടം ഒരു വികസിത സ്വർഗ്ഗമാകുമെന്നും പറഞ്ഞാണ് കെടിഡിഎഫ്സിയും കെയ.എസ്.ആർ.ടി.സിയും ഈ പദ്ധതിക്ക് ഇറങ്ങി തിരിച്ചത്. ഉത്ഘാടനത്തിന് ശേഷം ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രതംബാധിച്ച പോലെ ബഹുനിലക്കെട്ടിടം നഗരത്തിന് നടുവിൽ അനാഥമായി കിടക്കുന്നു. ഇപ്പോൾ തിരക്കിട്ട് ഉത്ഘാടനം ചെയ്യുന്നവയെങ്കിലും ഈ ഗതി വരാതിരുന്നാൽ നന്ന്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :