E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 10:29 AM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

ലാലും പ്രിയനും, നേരേ ചൊവ്വേ ചില മറുപടികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വളച്ചുകെട്ടില്ലാതെയായിരുന്നു സംസാരം, ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ. ഒപ്പം തീയറ്ററുകളില്‍ വിജയം ആഘോഷിക്കുമ്പോള്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഒപ്പമിരുന്നു. ഒപ്പത്തിനപ്പുറം സൗഹൃദങ്ങളും സിനിമയിലെ ആദ്യകാലവും വിജയങ്ങളും പരാജയങ്ങളും വിവാദങ്ങളും ആരോപണങ്ങളുമെല്ലാം ചോദ്യമായി വന്നപ്പോള്‍ നേരേ ചൊവ്വേയുള്ള മറുപടികളും വന്നു. 

ഉള്ളിലുള്ള നാടാണ്, ലോബിയിങ്ങല്ല

തിരുവനന്തപുരം ലോബിയും നായര്‍ ലോബിയും സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ആര്‍ക്കാണുള്ളത് എന്നെനിക്കറിയില്ല. താനത് തിരസ്കരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ലാല്‍. എന്നോട് ആരും അങ്ങനെയൊന്ന പറഞ്ഞിട്ടില്ല. പറയുന്നവര്‍ പറയട്ടെ, ആതില്‍ അവര്‍ ആഹ്ലാദിക്കട്ടെ. ആ പറയുന്നവര്‍ക്ക് കഴിവുണ്ടെങ്കില്‍ ആവര്‍ സിനിമയില്‍ വരും, തിളങ്ങും. നല്ല സുഹൃത്തുക്കളെ കിട്ടണമെന്ന്ത് വളരെ പ്രധാനമാണ്. എറണാകുളവും കോഴിക്കോടും ഒക്കെ പോലെ ഒരു സ്ഥലമല്ലേ തിരുവനന്തപുരവും. പ്രിയന്‍ ജനിച്ചുവളര്‍ന്ന നാടും സാഹചര്യവും കണ്ട ആള്‍ക്കാരും ഒക്കെ കടന്നുവരുന്നത് സ്വാഭാവികം മാത്രമാണ്. ഒപ്പത്തിലെ ജയരാമന് വേണനെങ്കില്‍ ആന്റണിയെന്നും പേരിടാം, കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ഉടനീളം മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ചില്ലേ..? ലാലിന്റെ മറുപടി. അത്തരം ചര്‍ച്ചകള്‍ക്കായി തങ്ങള്‍ സമയം പാഴാക്കാറില്ലെന്ന് പ്രിയദര്‍ശനും കൂട്ടിച്ചേര്‍ക്കുന്നു.

ചിന്തകള്‍ കടമെടുത്താല്‍ എങ്ങനെ മോഷണമാകും?

ഒരു വലിയ സിനിമയില്‍ നിന്ന് അതിന്റെ തോട്ട് എടുത്ത് മറ്റൊരു സിനിമ നിര്‍മ്മിച്ചാല്‍ എന്താണ് കുഴപ്പം. അത് നമ്മള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് പ്രധാനമെന്ന് മോഹന്‍ലാല്‍. താന്‍ സിനിമ കണ്ടു പഠിച്ചതാണെന്ന് പ്രിയദര്‍ശന്‍. കണ്ട സിനിമകളുടെ സ്വാധീനം ആദ്യകാലത്ത് ഉണ്ടായിരുന്നു. പിന്നീട് അഡാപ്റ്റേഷന്റെ പിറകെയായി. ഇപ്പോള്‍ ഒപ്പമടക്കമുള്ള സിനിമകളുടെ കാര്യത്തില്‍ എനിക്ക് ധൈര്യമായി പറയാം അതിന്റെ ഒറിജിനാലിറ്റി. ഷേക്സ്പിയറിനെതിരെ വരെ നമ്മുടെ നാട്ടില്‍ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എം.ടി സാര്‍ നഗരമേ നന്ദി 'conquers of the sleepless nights' ല്‍ നിന്നും അടൂര്‍ സാര്‍ കൊടിയേറ്റം 'days of mathews'ല്‍ നിന്ന് കോപ്പി ചെയ്തതാണെന്ന് വരെ ആരോപണം വന്നു. അതിലൊന്നും കാര്യമില്ല്. ആത്യന്തികമായി നമ്മുടെ സൃഷ്ടി ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് കാര്യം- പ്രിയന്‍ പറയുന്നു.

ജഗദീഷ് എന്നെ വിളിച്ചില്ല

ജഗദീഷിന്റെ തിരഞ്ഞെടുപ്പ് വേദിയില്‍ പങ്കെടുക്കാത്തതിലും വ്യക്തമായ മറുപടിയുണ്ട്. രാഷ്ട്രീയമല്ല, സ്വന്തം ഇഷ്ടമാണ് ഗണേഷിന്റെ പ്രചാരണത്തിനെത്തിച്ചത്. ഗണേഷുമായി ചെറുപ്പം മുതല്‍ ബന്ധമുണ്ട്.  ജഗദീഷ് ക്ഷണിക്കാത്തതിനാലാണ് പോകാതിരുന്നത്. കക്ഷി രാഷ്ട്രീയം നോക്കിയല്ല അന്നവിടെ ചെന്നത്. ഗണേഷ് എന്റെ അനിയനാണ്, വീടുമായടക്കം നല്ല ബന്ധമാണ്. ജഗദീഷ് എന്റെ അനിയനല്ല. എന്റെ ചേട്ടന്റെ ഒപ്പം പഠിച്ചയാളാണ്.  പിന്നെ നമ്മള്‍ ഒരിടത്തു പൊയെന്നതിനാല്‍ ഇവിടെയും പോകണം എന്നൊന്നും ഇല്ലല്ലോ- ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :