ഇടതുപക്ഷത്തേക്ക് പോയേക്കും എന്ന് കണ്ട് തന്നെ യു.ഡി.എഫില്‍ തളച്ചിടാനുള്ള ശ്രമമാണ് ബാര്‍കോഴക്കേസിന്റെ പിന്നില്‍ എന്ന് കെ.എം.മാണി. ഗൂഢാലോചനയുടെ പിന്നില്‍ ആരെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാന്യതയുടെ പേരിലാണ് പേരുകള്‍ പുറത്തുവിടാത്തത്
ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത് ബിജുവിന് മാന്യതയുണ്ടാക്കിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശും ശ്രമിക്കരുതായിരുന്നു. ഇക്കാര്യത്തില്‍ സുധീരന് പറഞ്ഞതില്‍ കഴമ്പുണ്ടെന്നും മാണി പറഞ്ഞു.