കൃഷി ഇന്ന് പലർക്കും ജീവൻ നിലനിർത്തുന്ന ഉപാധിയാണ്. പച്ചക്കറികളിൽ ഉപയോഗിക്കുന്ന കീടനാശിനികളും മറ്റുപദാർഥങ്ങളും രോഗങ്ങൾക്ക് കാരണമാകുന്നു. ഇതിൽനിന്ന് മോചനം നേടുന്നതിനായി പലരും ജൈവകൃഷി ആരംഭിച്ചു. ഇത്തരത്തിൽ വിഷരഹിത പച്ചക്കറി കഴിക്കുന്നതിനായി കൃഷി ആരംഭിച്ച ഒരു വ്യക്തിയെ പരിചയപ്പെടാം.
വിഷമില്ലാത്ത പച്ചക്കറി കഴിക്കുക എന്ന ആഗ്രഹത്തിൽ കൃഷി ആരംഭിച്ച വ്യക്തിയാണ് തൃശൂർ ജില്ലയിലെ അണലൂർ സ്വദേശിയായ ചാട്ടുപറമ്പിൽ സദാനന്ദൻ. ഇദ്ദേഹത്തിന്റെ കൃഷി ആരംഭിച്ചത് ഗ്രോ ബാഗിലായിരുന്നു. എന്നാൽ ഇന്ന് രണ്ടര ഏക്കറിൽ പടർന്നു കിടക്കുയാണ് സദാനന്ദന്റെ കൃഷി. ഒപ്പം മാള ഗ്രാമ പഞ്ചായത്തിലെ മികച്ച ജൈവ കർഷകനുള്ള പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി. സദാനന്ദന്റെ ജൈവകൃഷിയെക്കുറിച്ച് കൂടുതലറിയാം.
സദാനന്ദൻ
ഫോൺ: 9447513173
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.