ഇടുക്കി ജില്ലയിലെ മറയൂരിന് ചുറ്റും കാവലായി നിൽക്കുന്ന അഞ്ചിനാട് മലനിരകളിലെ ആദിവാസികളടക്കമുള്ള കർഷകർ പരന്പരാഗതമായി ചെയ്തുവരുന്ന കൃഷി രീതിയാണ് തെരുവപ്പുൽ കൃഷി. മണ്ണിളക്കി വിത്ത് വിതച്ചാണ് തെരുവപ്പുൽ കൃഷി ചെയ്യുന്നത്. ഒരു പ്രാവശ്യം വിത്ത് ഇട്ടാൽ ചുരുങ്ങിയത് 20 വർഷം വരെ വിളവ് എടുക്കാം. വളമോ ജലസേചനമോ മറ്റ് അധികം പരിചരണങ്ങളോ ഒന്നും നൽകാതെയാണ് ഇവിടെ തെരുവപ്പുൽ കൃഷി ചെയ്യുന്നത്. പുല്ല് വളർന്നു വരുന്നതനുസരിച്ച് 20-30 ദിവസം കൂടുന്പോൾ മുറിച്ചെടുക്കാം. രോഗങ്ങളെയോ കീടങ്ങളെയോ പേടിക്കേണ്ട കാര്യമില്ല. പ്രത്യേക മണമുള്ളതുകൊണ്ട് കന്നുകാലികൾ പോലും ഈ പുല്ല് തിന്നില്ല. മുറിച്ചെടുത്ത പുല്ല് ഒന്ന് വാടിയ ശേഷം പ്രത്യേകതരം പാത്രത്തിനുള്ളിലാക്കി രണ്ടര മണിക്കൂർ സമയം വാറ്റിയിട്ടാണ് പുൽതൈലം ഉണ്ടാക്കിയെടുക്കുന്നത്. 1,100 രൂപയാണ് ഒരു ലിറ്റർ പുൽതൈലത്തിന് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ യഥാർത്ഥ ഉപഭോക്താവിലേക്ക് എത്തുന്പോൾ വളരെ ഉയർന്ന വിലയാണ് കന്പനികൾ ഈടാക്കുന്നത്. വിറകിൻറെ ക്ഷാമവും ഉയർന്ന വിലയും കൂലി ചെലവും അധ്വാനവും ഒക്കെ കണക്കിലെടുക്കുന്പോൾ തെരുവപ്പുൽ കൃഷി മുന്നോട്ട് കൊണ്ടുപോകുവാൻ ഏറെ ബുദ്ധിമുട്ടാണ് എന്നാണ് കർഷകർ പങ്കുവയ്ക്കുന്നത്.
- Home
- Nattupacha
- തെരുവപ്പുൽ കൃഷിയും പുൽതൈല നിർമാണം
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ