E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 01 2021 11:17 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ഒരു സാധാരണ വീട്ടമ്മയുടെ ദിനചര്യാ കുറിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sandhya-nb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാൽ നൂറ്റാണ്ടോളം നവോദയ സ്കൂൾ അധ്യാപിക. ഒടുവിൽ സിസ്റ്റത്തോട് കലഹിച്ച് രാജിവച്ച് ഇപ്പോൾ കാർഷിക, കുടുംബജീവിതം നയിക്കുന്ന നല്ല വീട്ടമ്മ. തൃശൂർ മണ്ണുത്തി നടത്തറ സ്വദേശി എൻ.ബി. സന്ധ്യ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ദിനചര്യാ കുറിപ്പ്: 

"കുറച്ചു നാളായി ഇവിടെ മിണ്ടണമെന്ന് കരുതുന്നു. എല്ലാവരുടെയും വാചകക്കസര്‍ത്തുകള്‍ കാണുമ്പോള്‍ ഇരിക്കപ്പൊറുതിയില്ല. പ്രാരാബ്ധക്കാരിയാണ്. കുടുംബം എന്നാല്‍ കണവനും രണ്ടു പുത്രന്‍സും,11 ആടുകളും,ഒരു പശുവും,10 കോഴിയും, 10 താറാവും. ഒരേക്കര്‍ പറമ്പും.എല്ലാര്‍ക്കും കൂടി ആകെ ഒരേ ഒരു ഞാന്‍...

കാല്‍നൂറ്റാണ്ടോളം നവോദയ സ്കൂള്‍ അധ്യാപിക ആയിരുന്നു.വിദ്യാര്‍ഥികളെ വെറും മെറ്റീരിയല്‍ ആയി മാത്രം കാണുന്ന സിസ്റ്റത്തോട് കലഹിച്ചു കലഹിച്ചു ജോലി രാജിവച്ചു.ഇപ്പോള്‍ ജീവിതം സുന്ദരം. ഒരു ദിവസത്തിന് 24 മണിക്കൂര്‍ പോര എന്നാ അവസ്ഥ.ഇപ്പോള്‍ മേഖലകള്‍ പലതാണ്.ജൈവക്കൃഷി,വനിതാ ക്കൂട്ടായ്മകള്‍, രാഷ്ട്രീയം...എല്ലാം ഉണ്ട്..ഒരു ഞാന്‍ പോരാ...

എഴുത്തും വായനയും മാറ്റിവയ്ക്കപ്പെടുന്നു എന്നു മാത്രം സങ്കടം. ഇവിടം ഇഷ്ടമായി. വല്ലാത്ത എനര്‍ജി ഉണ്ട് എല്ലാര്‍ക്കും. പെരുത്തിഷ്ടം..പ്രാരാബ്ധക്കാരിയെന്ന് മുന്നേ പറഞ്ഞത് മുന്‍കൂര്‍ ജാമ്യം എടുത്തതാണ്..ഇവിടെ പതിവായി കണ്ടില്ലെങ്കിലും കേസെടുക്കാതിരിക്കാന്‍. എല്ലാര്‍ക്കും സ്നേഹം.ഒരുപാടൊരുപാട് പറയാനുണ്ട്.സാധിക്കുമായിരിക്കും.

6 മണിയ്ക്ക് എഴുന്നേല്‍ക്കുന്നു.(കുറച്ച് നാള്‍ മുൻ പ് വരെ 5 മണിയ്ക്ക് എഴുന്നേറ്റ് ഒരു മണിക്കൂര്‍ യോഗ ചെയ്യുമായിരുന്നു).9 മണിയ്ക്ക് പ്രാതല്‍ തയ്യാറാക്കുന്നതിന് ഇടയ്ക്ക് ആടിനെ കറക്കല്‍,പശുവിനെ പറമ്പില്‍ കെട്ടല്‍,വിറകടുപ്പില്‍ ചോറു വയ്ക്കല്‍ കൂടി ചെയ്തിട്ടുണ്ടാകും.

Breakfast കഴിഞ്ഞ് ആടുകളെ പറമ്പില്‍ കൊണ്ടുപോയി കെട്ടി, ആട് മാടുകള്‍ക്കുള്ള വെള്ളം തയ്യാറാക്കി പറമ്പിൽ ചെടികളുടെ ഇടയ്ക്ക് നടന്ന് വന്ന് കറികളുണ്ടാക്കും.അകവും പുറവും അടിച്ചുവാരല്‍, അടുക്കള വൃത്തിയാക്കലിനു ശേഷം ആട്ടിന്‍ കൂടും തൊഴുത്തും വൃത്തിയാക്കും.ഇടയ്ക്ക് കോഴിക്കൂടും.കണവന്‍ വീട്ടിലുണ്ടെങ്കില്‍ ഒന്നര മണിയോടെ തത്റ പ്പെട്ട് കുളിച്ച് ഊണ് കഴിക്കും.അല്ലെങ്കില്‍ കണവന്‍ വരുന്നതു വരെ മുറ്റത്തും പറമ്പിലും കുത്തിയും മാന്തിയും നടക്കും.എപ്പോ വരുന്നുവോ അപ്പോഴാണ് ഉച്ച ഭക്ഷണം.

അപ്പൊഴേയ്ക്കും 3 മണിയാവും. കുറച്ചു നേരം കിടന്ന് പത്രം വായിയ്ക്കും,fb നോക്കും. 4 മണിയ്ക്ക് മുന്നേ എഴുന്നേറ്റ് ചായ പലഹാരപണികള്‍ തീര്‍ത്ത് പറമ്പിലിറങ്ങും.ആട് പശു കെട്ടല്‍,വെള്ളം കൊടുക്കല്‍ ഒക്കെ കഴിയുമ്പോൾ ആറരയാവും.രാത്രി യ്ക്കുള്ള ഭക്ഷണം, അച്ചാര്‍ ,ജ്യൂസ്, ചമ്മന്തിപ്പൊടി, സാമ്പാർ പൊടി തുടങ്ങിയ പരിപാടികളൊക്കെ അപ്പോഴാണ്. 9.30യ്ക്ക് അത്താഴവും കഴിഞ്ഞ് അടുക്കള വൃത്തിയാക്കി പിറ്റേന്നത്തെ കലാപരിപാടികൾ ക്കുള്ള ഒരുക്കങ്ങള്‍ (കഷണം നുറുക്കല്‍,) ടിവി യുടെ മുന്നില്‍..വാര്‍ത്തയോ,അനുബന്ധ പരിപാടികളോ കാണും.ഇടയ്ക്ക് fbയും.11 മണിയ്ക്ക് കിടക്കും.

farming

പൗരസമിതി,വാര്‍ഡ് വികസന സമിതി,gender supporting team അംഗം,റസിഡന്‍സ് അസോസിയേഷൻ ഭാരവാഹി, നാട്ടുചന്ത പ്രവര്‍ത്തനങ്ങള്‍, വനിതാ പോളിടെക്നിക് കൃഷി... തുടങ്ങി കുറച്ച് പൊതുപ്രവര്‍ത്തനവും. അയല്‍വക്കത്തെ സ്ത്രീ കളെ കൂട്ടി ഒരു കുടുംബ ശ്രീ യൂണിറ്റുണ്ടാക്കി നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. ഒന്നുകില്‍ ഒരു ദിവസത്തിന് 48 മണിക്കൂര്‍ വേണം,അല്ലെങ്കില്‍ എന്നെപ്പോലെ മറ്റൊരു സന്ധ്യ കൂടി വേണം താല്പര്യമുള്ള കാര്യങ്ങള്‍ മുഴുവനും ചെയ്യണമെങ്കില്‍!!! മഴ തുടങ്ങിയ തു കൊണ്ട് പറമ്പിലെ പണികൾ കുറവാണ് ,fb യില്‍ ഇത്ര യെങ്കിലും സജീവമാകാന്‍ സാധിക്കുന്നത് അതിനാലാണ്..." 

വായിച്ചിട്ട് എന്തു തോന്നിയാലും ടീച്ചറെ വിളിച്ചു പറയാം. ഫോൺ: 9496102326

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :