മാനന്തവാടി തോണിച്ചാലിലാണ് 114 കുട്ടികൾ പഠിക്കുന്ന എമ്മാവൂസ് വില്ല സ്പെഷ്യൽ സ്ക്കൂൾ. സാധാരണ സ്ക്കൂളുകളിൽ നിന്ന് വ്യത്യസ്തമായി ഓരോ വിദ്യാർത്ഥിയുടേയും പ്രായത്തിനും ജോലി ചെയ്യാനുള്ള കഴിവിനുമനുസരിച്ചാണ് പ്രവർത്തനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ജൈവ പച്ചക്കറി കൃഷി, പൂ കൃഷി എന്നിവയിലൊക്കെയാണ് ഇവർ ഏർപ്പെട്ടിരിക്കുന്നത്. കൂടാതെ ഇവർക്ക് സ്വന്തമായൊരു ഫാം കൂടിയുണ്ട്. കാണാം ഈ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങൾ.
ലഹരിക്കെതിരെ പോരാടാനുറച്ച് സമൂഹത്തിലേക്കിറങ്ങിയിരിക്കുകയാണ് നടവയൽ സെൻറ് തോമസ് ഹയർ സെക്കൻററി സ്ക്കൂളിലെ നല്ലപാഠം പ്രവർത്തകർ. ഹലോ ദിനം എന്നാണ് ഇവരുടെ ലഹരി വിരുദ്ധ പ്രവർത്തനത്തിൻറെ പേര്. കൂടാതെ പ്ളാസ്റ്റിക്കിനെതിരെയുള്ള പ്രവർത്തനങ്ങളും ഈ കൂട്ടുകാർക്കുണ്ട്.