E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 22 2020 02:58 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ദുബായ് പൊലീസിന്‍റെ സ്റ്റണ്ട് ഷോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വ്യത്യസ്തതയാണ് ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ മുഖമുദ്ര. ഇത്തവണ ഗ്ലോബല്‍ വില്ലേജൊരുക്കുന്ന വ്യത്യസ്തമായ അനുഭവം ദുബായ് പൊലീസിന്‍റെ സ്റ്റണ്ട് ഷോ ആണ്. നഗരത്തില്‍ മോഷണം നടത്തി രക്ഷപെടുന്ന കൊള്ളക്കാരെ അതിസാഹസികമായി കീഴ്പ്പെടുത്തുന്നതിന്‍റെ ദൃശ്യാവിഷ്കാരം. ആ വിസ്മയ പ്രകടനത്തിലേക്കാൡണ് ഇനി.

ഗ്ലോബല്‍ വില്ലേജിലെ പുത്തന്‍ കാഴ്ചകള്‍ തല്‍സമയം ലോകത്തെത്തിക്കുന്ന ടെലിവിഷന്‍ അവതാരകയിലൂടെയാണ് കഥ തുടങ്ങുന്നത്. ലൈവിനിടെ നഗരത്തിലെ പ്രശസ്തമായ ടൌണ്‍ മ്യൂസിയത്തിനടുത്ത് സംശയാസ്പദമായി രണ്ടു പേരെ കണ്ട റിപ്പോര്‍ട്ടര്‍ രഹസ്യമായി അവരെ പിന്തുടരുന്നു. മ്യൂസിയത്തിന്‍റെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ വില കൂടി വജ്രം മോഷ്ടിച്ച വിവരം ബ്രേക്കിങ് ന്യൂസിലൂടെ ലോകത്തെ അറിയിക്കുന്നതിലൂടെയാണ് ഷോ പുരോഗമിക്കുന്നത്. 

വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തിനായി വലവീശുന്നു. മ്യൂസിയത്തിന് അകത്തുകയറിയ കമാന്‍റോകളുമായി ഏറ്റുമുട്ടലിനൊടുവില്‍ പിടികൊടുക്കാതെ മോഷ്ടാക്കള്‍ കെട്ടിടത്തിന് മുകളിലൂടെ പുറത്തേക്ക്. തുടര്‍ന്ന് കാറിലും ഇരുചക്ര വാഹനങ്ങളിലും കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ജനം കണ്ടത്. ഇവയ്ക്കിടയില്‍നിന്ന് തല്‍സമയം വിവരങ്ങള്‍ കൈമാറുന്ന ടെലിവിഷന്‍ അവതാരകയും.

ഹോളിവുഡിലെ ആക്ഷന്‍, ത്രില്ലര്‍ സിനിമകളെ വെല്ലുന്ന പ്രകടനം കണ്ട് ഞെട്ടിപ്പോകുന്ന അവതാരക. എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് ഇവിടെയെന്നും വിവരിക്കുന്നു. കാറിലും ബൈക്കിലും തലങ്ങും വിലങ്ങും പായുന്ന കള്ളനും പൊലീസും കാണികളെ ഉദ്വേഗത്തിന്‍റെ മുള്‍മുനയിലേക്ക് കൂട്ടിക്കൊണ്ടുപോയി. 

കൊണ്ടും കൊടുത്തും ഏറ്റുമുട്ടുന്ന കള്ളനും പൊലീസും. ബൈക്കില്‍ കെട്ടിടത്തിന് മുകളിലൂടെ ചീറിപ്പായുന്ന കള്ളന് പിന്നാലെ പൊലീസ് കാറിലും ബൈക്കിലുമായി പിന്തുടരുന്നു. യൂറോ ഡിസ്നിയില്‍നിന്നടക്കം രാജ്യാന്തര പ്രമുഖരായ 30 ഉള്‍പെടുത്തി ഗ്ലോബല്‍ വില്ലേജ് പ്രൊഡക്ഷനാണ് വെള്ളിത്തിരയെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. ആശയവും ആവിഷ്കാരവുമെല്ലാം ആഗോളഗ്രാമത്തിന് സ്വന്തം. 

മിനിറ്റുകള്‍ക്കുള്ളില്‍ കമാന്‍റോകള്‍ ഏറെ സാഹസികമായി കള്ളന്മാരെ പിടികൂടുന്നതും ഇവരില്‍നിന്ന് വജ്രം കണ്ടെടുക്കുന്നതോടെയുമാണ് ജനം ശ്വാസം നേരെ വിടുന്നത്. മികവുറ്റ ശബ്ദ, വെളിച്ച, ദൃശ്യ വ്യന്യാസം പരിപാടിയെ കൂടുതല്‍ മനോഹരമാക്കുന്നു. ഏപ്രില്‍ എട്ടുവരെ ഗ്ലോബല്‍ വില്ലേജിലെത്തുന്നവര്‍ക്ക് ഈ സാഹസിക വിനോദം ആസ്വദിക്കാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :