E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:05 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഷെയ്ഖ് മുഹമ്മദിന്‍റെ പ്രശസ്തമായ ത്രീ ഫിംഗര്‍ സല്യൂട്ടൊരുക്കി വിദ്യാര്‍ഥികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു പുതിയ ലോക റെക്കോര്‍ഡും ഇക്കുറി ദേശീയ ദിനാഘോഷങ്ങളില്‍ പിറന്നു. 2223 വിദ്യാര്‍ഥികള്‍ ചേര്‍ന്ന്, ഷെയ്ഖ് മുഹമ്മദിന്‍റെ പ്രശസ്തമായ ത്രീ ഫിംഗര്‍ സല്യൂട്ടൊരുക്കിയാണ് പുതിയ ചരിത്രം എഴുതിയത്.

റെക്കോര്‍ഡിലേക്കുള്ള നീണ്ട നിരയാണിത്. വേദി നാദ് അല്‍ ഷിബയിലെ ജെംസ് മോഡേണ്‍ അക്കാദമി ഗ്രൌണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധികളുടെ തലയെണ്ണലിന് ശേഷം വിദ്യാര്‍ഥികള്‍ ഗ്രൌണ്ടിലേക്ക്. ദേശീയ പതാകയുടെ നിറമുള്ള ടീഷര്‍ട്ടും തൊപ്പിയും അണിഞ്ഞ് വിദ്യാര്‍ഥികള്‍ അണിനിരന്നപ്പോള്‍ അത് ഏറ്റവും വലിയ കൈപ്പത്തി മുദ്രയായി. പിന്നെ കൌണ്ട്ഡൌണ്‍... 3, 2, 1 നിമിഷനേരംകൊണ്ട് അഞ്ചു വിരലില്‍നിന്ന് രണ്ടു വിരല്‍ മടങ്ങിയപ്പോള്‍ അത് ഷെയ്ഖ് മുഹമ്മദിന്‍റെ പ്രശസ്തമായ ത്രീ ഫിങ്കര്‍ സല്യൂട്ടായി. 2223 വിദ്യാര്‍ഥികള്‍ അണിനിരന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത മുദ്ര എന്ന റെക്കോര്‍ഡ് ഇതോടെ ജെംസ് ഗ്രൂപ്പിന് സ്വന്തം.

ആര്‍പ്പുവിളിച്ചും വര്‍ണ തൊപ്പികള്‍ ആകാശത്തേക്ക് വലിച്ചെറിഞ്ഞും ലോക റെക്കോര്‍ഡ് ആഘോഷമാക്കുകായയിരുന്നു വിദ്യാര്‍ഥികള്‍. ആധുനിക ലോകത്തിന് മാതൃകയായ യുഎഇയുടെ പിറന്നാളാഘോഷത്തില്‍ പങ്കുചേരുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ജെംസ് എജുക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ ദിനൊ വര്ക്കി പറഞ്ഞു. യുഎഇയോടും ഇവിടുത്തെ  ഭരണാധികാരികളോടുമുള്ള ഐക്യദാര്‍ഡ്യമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ജെംസ് മാര്ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്‍റ് റോസ് മക് ഓലെ പറഞ്ഞു.

ലോക റെക്കോര്‍ഡില്‍ കണ്ണി ചേരാനായതിലുള്ള ആവേശമായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. അഞ്ചു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് പരിപാടിയില്‍ അണിനിരത്തിയത്. ഇത്രയും വിദ്യാര്‍ഥികളെ നിശ്ചലമാക്കി മാനിക്വിന്‍ ചലഞ്ചിനും ശ്രമിച്ചിരുന്നു.

ജെംസ് സ്കൂള്‍ നേടുന്ന മൂന്നാമത് ലോക റെക്കോര്‍ഡാണിത്. ഏറ്റവും കൂടുതല്‍ പേരെ അണിനിരത്തി ദേശീയദിന ആശംസയ്ക്കും 119 രാജ്യക്കാര്‍ ചേര്‍ന്ന് യുഎഇ ദേശീയഗാനം ആലപിച്ചതിനും ഉള്ള റെക്കോര്‍ഡും ജെംസ് സ്കൂളിന്‍റെ പേരിലുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :