വിനോദത്തിന്റെ വിസ്മയക്കാഴ്ചകളൊരുക്കി ഒരിക്കല്‍ കൂടി ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് ദുബായ്. ലോകത്തെ ഏറ്റവും മികച്ച അഡ്വഞ്ചര്‍ എന്റര്ടെയ്ന്മെന്റ് പാര്‍ക്കാണ് ഒക്ടോബറില്‍ ലോകത്തിനു മുന്നില്‍ വാതില്‍ തുറക്കാനൊരുങ്ങുന്നത്.
മരുഭൂമിയില്‍ മറഞ്ഞിരിക്കുന്ന വിസ്മയമാണ് ദുബായ് പാര്ക്ക്്സ്. നാലു ലോകോത്തര പാര്‍ക്കുകളുടെ കൂടിച്ചേരലാണ് ഈ വിസ്മയലോകം. പാശ്ചാത്യ ലോകത്തെയും പൗരസ്ത്യ ലോകത്തെയും വിനോദത്തിന്റെ ചരടില്‍ കോര്‍ത്തിണക്കുന്നു ഇവിടെ.
മൂന്നു ലോകോത്തര തീം പാര്‍ക്കുകളും ഒരു വാട്ടര്‍ പാര്‍ക്കുമാണ് ദുബായ് പാര്‍ക്ക്സില്‍ ഒരുങ്ങുന്നത്. ഹോളിവുഡിലെ അനിമേഷന്‍ അനിമേഷന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഉല്ലസിക്കാന്‍ അവസരം ഒരുക്കുന്ന മോഷന്ഗേറ്റാണ് ഈ പാര്‍ക്കുകളില്‍ മുഖ്യം. ഹോളിവുഡ് സിനിമകളില്‍ കണ്ട് അതിശയിച്ച വിസ്മയങ്ങള്‍ നേരിട്ടറിയാനും അനുഭവിക്കാനും ഇവിടെ അവസരമുണ്ട്. സോംബി ലാന്‍ഡ്, സ്മര്‍ഫ് വേള്‍ഡ്, ഹോട്ടല്‍ ട്രാന്‍സില്‍വാനിയ തുടങ്ങി പല ഹോളിവുഡ് സിനിമാ അനുഭവങ്ങളിലൂടെയും ഇവിടെ കടന്നു പോകാനാകും. 58 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുത്തനെ താഴേക്ക് പതിക്കുന്ന റൈഡ് ആണ് സോംബി ലാന്‍ഡിലെ വിസ്മയം.
ഡ്രാക്കുള പ്രഭുവിന്റെ ഹോട്ടല്‍ ട്രാന്സിവാനിയയില് ലോക പ്രശസ്തരായ മോണ്‍സ്റ്റേഴ്സ് സന്ദര്‍ശകരെ കാത്തിരിക്കുന്നു. കുങ് ഫു പാണ്ടയുടെ വാലി ഓഫ് പീസ് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം തന്നെയാകും. കുങ് ഫു പാണ്ടയ്ക്കൊപ്പം അല്പസമയം കുങ്ഫു അക്കാദമിയില്‍ പരിശീലിക്കുകയുമാകാം.
പ്രശസ്ത അനിമേഷന്‍ താരങങളായ ഷ്റെക്, ഡ്രാഗണ്‍ ഹാര്‍ട്ടിലെ ഡ്രാഗണ്‍, മഡഗാസ്കറിലെ നാലു കൂട്ടുകാര്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം മോഷന്‍ ഗേറ്റില്‍ സമയം ചെലവഴിക്കാം. വിസ്മയത്തേക്കാളേറെ വിനോദത്തിന്റെ ലോകമാണ് രണ്ടാമത്തെ തീം പാര്‍ക്കായ ലീഗോ ലാന്ഡ്യ