E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:20 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ആദ്യ നോവലിലൂടെ തന്നെ സാഹിത്യലോകത്ത് ശ്രദ്ധ നേടി ശ്രേയസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൗദിയില്‍ ജനിച്ച് യുഎഇയില്‍ വളര്‍ന്ന് സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന മലയാളിയായ ശ്രേയസ് പള്ളിയാനി. ഗബ്രിയാറ്റി എന്ന തന്‍റെ ആദ്യനോവലിലൂടെ യുവ എഴുത്തുകാരുടെ നിരയില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയാണ് ശ്രേയസ്. ഇന്ത്യന്‍ സാഹിത്യത്തില്‍ ഒരു പുതിയ ചരിത്രം വായിക്കപ്പെടുകയാണ്. ശ്രേയസ് പള്ളിയാനി എന്ന ഇരുപത്തിനാലുകാരനിലൂടെ. അദ്ദേഹത്തിന്‍റെ ഗബ്രിയാറ്റി എന്ന നോവലിലൂടെ. മതം ചൂഷണത്തെ അടയാളപ്പെടുത്തുന്ന കാലത്തിന്‍റെ കഥയും ചരിത്രവുമാണ് ഗബ്രിയാറ്റി.

മാര്‍പാപ്പയുടെ മുഖ്യഅംഗരക്ഷകനായിരുന്ന ഗബ്രിയാറ്റിയാണ് കഥായനായകനും പുസ്തകത്തിന്‍റെ തലക്കെട്ടും. ദൈവത്തിന്‍റെ പേരില്‍ രക്തം ചിന്തപ്പെടുന്പോള്‍ മാനവികതയുടെ സംരക്ഷകനായി എത്തുകയാണ് ഗബ്രിയാറ്റി. മതത്തിന്‍റെ പേരില്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നവരുടെ രക്തമൊഴുക്കി കൊണ്ടുള്ള ഗബ്രിയാറ്റിയുടെ പ്രയാണണാണ് നോവലിന്‍റെ ഇതിവൃത്തം. ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്ന ഗബ്രിയാറ്റി രക്ഷകനോ ഒറ്റുകാരനോ എന്ന ചോദ്യത്തിലൂടെയാണ് പുസ്തകം മുന്നോട്ട് പോകുന്നത്.

കത്തോലിക്കാസഭയുടെ പിന്നാന്പുറങ്ങളില്‍ മൂവായിരം വര്‍ഷമായി നിലവിലുള്ള ഒരു രഹസ്യസംഘടനയുടെ കഥ കൂടിയാണ് ഈ നോവല്‍. വേട്ടയാടലിന്‍റെയും അതിജീവനത്തിന്‍റെയും രക്തച്ചൊരിച്ചിലിന്‍റെയും ചിത്രങ്ങള്‍ വരച്ച് കാട്ടി എട്ടു രാജ്യങ്ങളിലൂടെ കഥ അതിവേഗം മുന്നോട്ട് നീങ്ങുന്നു. പലയിടങ്ങളിലും ഭാവനയും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരന്പുകള്‍ നേര്‍ത്തതാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. വിശ്വാസത്തെയും മതത്തെയും മാനവികതയെയും സംബന്ധിച്ചുള്ള ഒരുപിടി ചോദ്യങ്ങളും ഉയര്‍ത്തുന്നു ഗബ്രിയാറ്റി

ഒരു 24 വയസുകാരനില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള വിഷയം തികഞ്ഞ കയ്യടക്കത്തോടെയും ലളിതമായ ഭാഷയിലും ശ്രേയസ് അവതരിപ്പിച്ചിരിക്കുന്നു. വായനക്കാരനെ പിടിച്ചിരുത്തുന്ന ആഖ്യാനശൈലി. ഇഴച്ചിലുകളില്ലാതെ അതിവേഗത്തിലും വിശദമായതുമായ ആഖ്യാനമാണ് നോവലിന്‍റെ കരുത്ത്.

രണ്ടര വര്‍ഷത്തെ ഗവേഷണത്തിന്‍റെ കയ്യടക്കമാണ് ശ്രേയസിനെയും ഗബ്രിയാറ്റിയെയും വായനാ സമൂഹത്തിന് പ്രിയപ്പെട്ടതാക്കിയത്. അ‍ഞ്ചു തവണ തിരുത്തിയെഴുതി ആറ്റിക്കുറുക്കിയ ശേഷമാണ് നോവല്‍ വായനക്കാരന്‍റെ കയ്യിലേക്കെത്തിയത്. മതചൂഷണങ്ങള്‍ക്കെല്ലാം ഒറ്റമുഖമാണെന്നും ചൂഷണത്തിനെതിരെയുള്ള ഓര്‍മപ്പെടുത്തലും ശബ്ദവുമാണ് ഈ പുസ്തകമെന്നും ശ്രേയസ് പറയുന്നു.ഡാവിഞ്ചി കോഡിലൂടെയും ഏഞ്ചല്‍സ് ആന്‍ഡ് ഡീമന്‍സിലൂടെയും വിഖ്യാത എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍ വായനസമൂഹത്തിന് പരിചയപ്പെടുത്തിയ ഗൂഡാലോചനാ സങ്കല്‍പത്തിലൂടെയാണ് ഗബ്രിയാറ്റിയും പുരോഗമിക്കുന്നത്.

തൃശൂര്‍ സ്വദേശിയായ ശ്രേയസ് സൗദിയിലാണ് ജനിച്ചത്. സൗദിയിലെയും യുഎഇയിലെയും വിദ്യാഭ്യാസത്തിനു ശേഷം തൃശൂര്‍ എഞ്ചിനിയറിങ് കോളജില്‍ നിന്ന് ബിരുദം. സിംഗപ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം. ഇപ്പോള്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ പൊതുഗതാഗത വിഭാഗത്തില്‍ ജോലി ചെയ്യുന്ന ശ്രേയസ് അച്ഛന്‍ നന്ദകുമാറിനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. അബുദാബി സര്‍ക്കാരിന്‍റെ അല്‍ ഫുവ ഡേറ്റ് കന്പനിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് ഡയറക്ടറായ അച്ഛന്‍ നന്ദകുമാറിന്‍റെയും അമ്മ മിനിയുടെയും പ്രോല്‍സാഹനമാണ് ശ്രേയസിനെ എഴുത്തുകാരനാക്കിയത്.മലയാളിക്ക് താരതമ്യേന അപരിചതമായ ചുറ്റുപാടുകളിലൂടെ ആദ്യനോവല്‍ എഴുതിയ ശ്രേയസിന്‍റെ രണ്ടാം നോവലിന്‍റെ പ്രതിപാദ്യ വിഷയം അടിയന്തരവാസ്ഥയ്ക്ക് ശേഷമുള്ള കേരളമാണ്. കാന്പും കഴന്പുമുള്ള നോവലുകളിലൂടെ വായനക്കാരുടെയിടയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച യുവ എഴുത്തുകാരുടെ നിരയിലേക്കാണ് ഗബ്രിയാറ്റിയിലൂടെ ശ്രേയസും എത്തുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.