E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 20 2020 04:24 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അക്ഷരക്കാഴ്ചകള്‍ പകർന്ന് ഷാര്‍ജ പുസ്തകോല്‍സവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാഴ്ചകളുടെ വിസ്മയ ലോകത്ത് നിന്ന് നമ്മള്‍ പോകുന്നത് അറിവിന്‍റെ പുസ്തകലോകത്തേക്കാണ്.. അറിവിന്‍റെ അക്ഷരക്കാഴ്ചകള്‍ കാണാന്‍.. മുപ്പത്തിയഞ്ചാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം അറിവിനോടും അക്ഷരങ്ങളോടുമുള്ള മലയാളിയുടെ സ്നേഹം വെളിപ്പെടുത്തുന്നത് കൂടിയായിരുന്നു. 

അക്ഷരങ്ങളുടെ അറിവനുഭവമാണ് ഷാര്‍ജ പുസ്തോകല്‍സവം. പുസ്കത്തിന്‍റെ മണമുള്ള വായനയുടെ നിറവുള്ള അനുഭവകാലം. പുസ്തക ലോകത്തില്‍അലഞ്ഞ് നടന്ന വായനക്കാരന്‍കാഴ്ചകള്‍കാണുന്ന അനുഭവലോകം. കഥാകാരന്‍മാരുടെ കഥാകഥന നിമിഷങ്ങള്‍... സാഹിത്യം സംവാദമായി നിറയുന്ന സായാഹ്നങ്ങള്‍.. വിമര്‍ശനങ്ങളും നിരൂപണങ്ങളും നിറയുന്ന സാഹിത്യസന്ധ്യകള്‍.. ഒരു അനുഭവമാണ് ഷാര്‍ജ പുസ്കതോല്‍സവം.

ഇരുനൂറിലധികം ഭാഷകള്‍, അറുപത് രാജ്യങ്ങള്‍, ആയിരത്തി അഞ്ഞൂറിലധികം പ്രസാധകര്‍... എല്ലാറ്റിലുമുപരിയായി വായനക്കാരെ കാത്ത് പതിനഞ്ച് ലക്ഷത്തിലധികം പുസ്കതങ്ങള്‍. എല്ലാ അര്‍ഥത്തിലും ലോകത്തെ എണ്ണം പറഞ്ഞ പുസ്തകോല്‍സവങ്ങളിലൊന്നാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം. പ്രസാധകരുടെയും വായനയെ സ്നേഹിക്കുന്നവരുടെയും ഒരുപോലുള്ള സാന്നിധ്യമാണ് ഈ പുസ്തകോല്‍സവത്തെ വേറിട്ടതാക്കുന്നത്.

കടല്‍കടന്നെത്തിയ പുസ്തകങ്ങളെ സ്വന്തമാക്കാനുള്ള തിരക്കിലായിരുന്നു പ്രവാസി മലയാളികള്‍... വായനയോടും പുസ്കതത്തോടുമുള്ള പ്രവാസി മലയാളിയുടെ സ്നേഹം അറിയാന്‍ഇതിലെ ഒന്നു കടന്നു പോയാല്‍മാത്രം മതി. ഇഷ്ടപുസ്തകങ്ങള്‍തേടിയെത്തിയവരും, പുസ്തകോല്‍സവം വെറുതെ കാണാന്‍വന്നവരുമെല്ലാം ഈ കൂട്ടത്തിലുണ്ട്. വര്‍ഷങ്ങളായി ഒരു തീര്‍ഥാടനം പോലെ ഷാര്‍ജ പുസ്തകോല്‍സവത്തിന് എത്തുന്നവരും അനവധി. വന്നവര്‍ക്കെല്ലാം സന്തോഷം, സംതൃപ്തി.

എഴുത്തുകാര്‍ക്കും പുസ്തകോല്‍സവം സമ്മാനിക്കുന്നത് പുതിയ ഒരു അനുഭവം. നേരത്തെ വരാനാകാതെ പോയതിന്‍റെ വിഷമത്തിലായിരുന്നു പല എഴുത്തുകാരും. പുസ്തകങ്ങളോടും സാഹിത്യകാരന്‍മാരോടുമുള്ള പ്രവാസികളുടെ സ്നേഹത്തിന്‍റെ വിസ്മയത്തിലായിരുന്നു എഴുത്തുകാര്‍ ഇത്തവണ പുസ്തകോല്‍സവത്തി ല്‍പ്രകാശിതമായവയില്‍ഏറിയ പങ്കും മലയാളികളുടെ പുസ്തകങ്ങളായിരുന്നു. എഴുത്തിന്‍റെ ലോകത്തേക്ക് ചുവടു വയ്ക്കുന്ന കൊച്ചു കുട്ടികള്‍ക്കും പ്രോല്‍സാഹനമായി രാജ്യാന്തര പുസ്തകോല്‍സവം. ഒട്ടേറെ കുട്ടികളുടെ പുസ്തകങ്ങളും പുസ്തകോല്‍സവത്തിനിടെ പ്രകാശനം ചെയ്തു.

പ്രമുഖ എഴുത്തുകാരുടെ സാഹിത്യസംവാദങ്ങളായിരുന്നു ഷാര്‍ജ പുസ്തകോല്‍സവത്തിന്‍റെ ആസ്വാദനതലം വര്‍ധിപ്പിച്ചത്. തങ്ങളുടെ പുതിയ രചനകളുമായി ചേതന്‍ഭഗത് അടക്കമുള്ള എഴുത്തുകാര്‍ഇവിടെയെത്തി.

ചലച്ചിത്രതാരം മമ്മൂട്ടിയുമായി സംവാദിക്കുന്നതിന് നൂറുകണക്കിന് മലയാളികളാണ് പുസ്തകോല്‍സവത്തിലേക്കെത്തിയത്. അറിവിന്‍റെയും അനുഭവങ്ങളുടെയും അക്ഷരക്കാഴ്ചകള്‍സമ്മാനിച്ചാണ് ഓരോ പുസ്തകോല്‍സവവും കടന്നു പോകുന്നത്. ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍തീവ്രമായ അനുഭവമാണ് പുസ്തകോല്‍സവം സമ്മാനിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :