E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 09 2021 12:33 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അരങ്ങ് നിറഞ്ഞ് പെണ്‍നടന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അരങ്ങുകളില്‍ പെണ്ണായി ജീവിച്ച നടന്‍റെ ജീവിത കഥയാൡണ് പെണ്‍നടന്‍ പറയുന്നത്. അരങ്ങില്‍ സ്ത്രീവേഷക്കാരനായി മാറിയ കലാകാരന്‍മാരുടെ മനസു പറയുകാണ് ഈ നാടകം. നാടകവും ജീവിതവും ഇഴ ചേര്‍ന്ന് ഓച്ചിറ വേലുക്കുട്ടിയെന്ന മഹാകാലാകരന്‍റെ ജീവിതമാണ് പെണ്‍നടന്‍.

ഒരായുഷ്കാലം മുഴുവന്‍ പെണ്‍നടനായി അനുവദിച്ച കലാകാരന്‍റെ ജീവിതം അരങ്ങിലെത്തിയപ്പോള്‍ അത് സദസിനെ ഈറനണിയിച്ച അനുഭവമായി. ചലച്ചിത്രതാരവും നാടകനടനുമായ സന്തോഷ് കീഴാറ്റൂരാണ് പെണ്‍നടന് അരങ്ങില്‍ ജീവന്‍ നല്‍കിയത്.

നാടക വേദികളില്‍ കയറാന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്ത്, നൂറു ശതമാനം മികവോടെയും തികവോടെയും പെണ്‍വേഷങ്ങള്‍ കെട്ടിയ കലാകാരനായിരുന്നു കലാമണ്ഡലം വേലുക്കുട്ടിയാശാന്‍. പെൺനടനായി വര്‍ഷങ്ങളോളം ചായം പൂശി അരങ്ങ് തകര്‍ത്തവര്‍ വ്യക്തിജീവിതത്തില്‍ നേരിട്ട ദുരിതജീവിതത്തിന്റെ ലളിതമായ ആവിഷ്കാരമായി നാടകം . 

അ‍ഞ്ചു വേഷങ്ങളിലൂടെ കടന്നു പോകുന്ന നാടകത്തിന്‍റെ ദൈര്‍ഘ്യം ഒന്നരമണിക്കൂറാണ്. സന്തോഷിന്‍റെ അഭിനയത്തിനൊപ്പം കുമാരനാശാന്‍റെ കവിതകള്‍ കൂടിയാകുന്പോള്‍ നാടകം മറ്റൊരു തലത്തിലേക്കെത്തുന്നു. തെല്ലും വിരസമാകാതെ ഒന്നരമണിക്കൂര്‍ കാണികളെ പിടിച്ചിരുത്താന്‍ സന്തോഷിനും പെണ്‍നടനുമായി

പെണ്‍വേഷം കെട്ടിയ പുരുഷന്‍മാരുടെ കഥ ആയതുകൊണ്ട് തന്നെ ചമയത്തിനും പ്രാധാന്യമേറെ. സന്തോഷ്‌ കീഴാറ്റൂർ തന്നെയാണ്‌ നാടകത്തിന്റെ രചനവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌. കല അബുദാബിയുടെ കേരളീയം 2016ന്‍റെ ഭാഗമായാണ് പെണ്‍ നടന്‍ പ്രവാസികള്‍ക്ക് മുന്നിലെത്തിയത്. 

നാടകവേദിയില്‍ നിന്ന് സിനിമയിലെത്തിയ സന്തോഷ് ഇതിനകം ഒരു പിടി മികച്ച വേഷങ്ങള്‍ ചെയ്ത് കഴിഞ്ഞു. പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ അച്ഛനായും സന്തോഷ് അരങ്ങ് തകര്‍ത്തു. നാടകത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തില്‍ യാത്ര തുടരുകയാണ് സന്തോഷ്.. വ്യത്യസ്തമായയ പുതിയ വിഷയങ്ങള്‍ തേടി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :