E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 03:12 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കലാസ്നേഹത്തിന്‍റെ കാഴ്ചയായി ചുവര്‍ ചിത്രകലാ ക്യാംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിന്‍റെയും യുഎഇയുടെയും സാംസ്കാരിക പാരന്പര്യവും വൈവിധ്യവും ഒരു ചുവരില്‍ ചിത്രങ്ങളായി തെളിയുകയായിരുന്നു ദുബായില്‍ നടന്ന ചുവര്‍ ചിത്രകലാ ക്യാംപില്‍. ചുവര്‍ ചിത്രകലയെ വീണ്ടെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ നടന്ന ചുവര്‍ ചിത്രകലാ ക്യാംപ് പ്രവാസികളുടെ കലാസ്നേഹത്തിന്‍റെ കാഴ്ച കൂടിയായിരുന്നു..

ചുവരുകളില്‍ സര്‍ഗവാസനയുടെ വര്‍ണക്കൂട്ടുകളൊരുക്കി ചുമര്‍ ചിത്രകലയുടെ അനന്തസാധ്യതകള്‍ തേടുകയാണ് ഈ ചിത്രകാരികള്‍. ഇന്ത്യയുെടയും അറബ് ലോകത്തിന്‍റെയും ഊഷ്മള ബന്ധത്തിന്‍റെ കഥകളാണ് ഈ കാന്‍വാസില്‍ വിരിയുന്നത്. അറബിക് കേരള ശൈലിയില്‍ വലിയ കാന്‍വാസുകളില്‍ പിറവിയെടുത്തത് അതിമനോഹര ചിത്രങ്ങള്‍.

ഖിസൈസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ക്രാഫ്റ്റ് സഫാരി ഒരുക്കിയ ചുവര്‍ ചിത്രകലാ ക്യാംപിലാണ് ദുബായില്‍ നിന്നുള്ള 20 കലാകാരികള്‍ ഒന്നിച്ചത്. അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന ചുവര്‍ ചിത്രകലയ്ക്ക് പ്രവാസികള്‍ക്കിടയില്‍ പ്രചാരം നേടിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ കൂടിയായിരുന്നു ഈ ക്യാംപ്.

ദുബായില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും വിദ്യാര്‍ഥികളുമൊക്കെ ഈ ക്യാംപിന്‍റെ ഭാഗമായി. ചിത്രകലയോടുള്ള ഇഷ്ടവും ചുവര്‍ ചിത്രങ്ങളോടുള്ള താല്‍പര്യവുമാണ് ഇവരെ ഈ ക്യാംപിന്‍റെ ഭാഗമാക്കിയത്.

രണ്ടുതരത്തിലാണ് ക്യാംപില്‍ പങ്കെടുത്തവര്‍ ചിത്രങ്ങളൊരുക്കിയത്. ഇന്തോ അറബിക് സാംസ്കാരിക പാരന്പര്യത്തിന്‍റെ സമ്മിശ്ര കാഴ്ചകളൊരുക്കുന്ന രണ്ട് ചിത്രങ്ങളായിരുന്നു ഇതില്‍ പ്രധാനം. അ‍ഞ്ചടി നീളവും രണ്ടടി വീതിയുമുള്ള കാന്‍വാസുകളിലാണ് ഈ ചിത്രങ്ങളൊരുക്കിയത്. ഒരോ കാന്‍വാസിലും അഞ്ച് കലാകാരന്‍മാര്‍ ചേര്‍ന്ന് ചിത്രങ്ങളൊരുക്കി. ചുവര്‍ ചിത്രകലയില്‍ തുടക്കക്കാരയവര്‍ എ ഫോര്‍ സൈസില്‍ തനതു ചുവര്‍ ചിത്രങ്ങള്‍ക്ക് ചായം നല്‍കി.

ഗുരുവായൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വസ്തിക് ആര്‍ട്സും ബര്‍ദുബായ് മജ്്ലിസ് ആര്‍ട് ഗാലറിയില്‍ നടന്ന ഈ ചുവര്‍ ചിത്രകലാ ക്യാംപുമായി സഹകരിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കലാകാരന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് കൂടുതല്‍ വിപുലമായ രീതിയില്‍ ശില്‍പശാലയും പ്രദര്‍ശനവും ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :