E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 06 2020 09:14 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രവാസികളുടെ മനസു നിറച്ച് കോടമ്പാക്കം പി.ഓ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒ.എന്‍.വി, കാവാലം... മലയാളി മനസിലേറ്റിയ മഹാപ്രതിഭകള്‍... ഇവര്‍ക്കുള്ള ആദരമായിരുന്നു പൊന്നോണക്കാഴ്ചയിലെ സംഗീതസന്ധ്യ. വിജയ് യേശുദാസ് അടക്കമുള്ള ഗായകരാണ് മലയാളത്തിന്‍റെ മഹാപ്രതിഭകള്‍ക്ക് പ്രണമാവുമായി പൊന്നോണക്കാഴ്ചയുടെ വേദിയിലെത്തിയത്.

മലയാള ചലച്ചിത്രഗാന ശാഖയെ കാവ്യസന്പുഷ്ടമാക്കിയ രണ്ട് മഹാപ്രതിഭകള്‍. കാവാലവും ഒഎന്‍വിയും. ഈ മഹപ്രതിഭകള്‍ക്കുള്ള ഹൃദയം തുറന്ന ഗാനാര്‍ച്ചനയാണ് കോടന്പാക്കം പി.ഓ. പൊന്നോണക്കാഴ്ചയില്‍ഒരുക്കിയത്.

കാവാലം എന്നു കേള്‍ക്കുന്പോഴേ മനസിലേക്ക് ഓടിയെത്തുന്ന മുക്കുറ്റി തിരുതാളി എന്ന ഗാനത്തോടെ അര്‍ഥവത്തായ തുടക്കം.കോടന്പാക്കത്തിലെ എല്ലാ ഗായകരും ഒന്നിച്ച് നിന്ന് ഭരതമുനിയൊരു കളം വരച്ചുവെന്ന ഓഎന്‍വി പാട്ടിലേക്ക്. കാവാലത്തിന്‍റെയും ഒഎന്‍വിയുടെയും പ്രശസ്തഗാനങ്ങള്‍ഒന്നിനു പിറകെ മറ്റൊന്നായി, ഒരു മഴപോലെ ആസ്വാദകരിലേക്ക്.

സലില്‍ചൗധരിക്കും ദേവരാജന്‍മാഷിനും പത്മരാജനും ഒക്കെയുള്ള ഗാനാര്‍ച്ചന കൂടിയായി മാറുന്നു ഓരോ പാട്ടുകളും. ഒഎന്‍വിയ്ക്കും കാവാലത്തിനുമൊപ്പം കലാഭവന്‍മണിയുടെ മനോഹര ഗാനങ്ങളും ആസ്വാദകര്‍ക്ക് സമ്മാനിച്ചു കോടന്പാക്കം. പിന്നെ ഗ്രാമി പുരസ്കാര ജേതാവ് മനോജ് ജോര്‍ജിന്‍റെ വയലിന്‍ഫ്യൂഷന്‍...

മനോജ് തിരിതെളിച്ച വെടിക്കെട്ട വെറ്ററന്‍ഡ്രമ്മര്‍ജോബോയ് ഏറ്റെടുത്തു. തൃശൂര്‍പൂരത്തിന്‍റെ വെടിക്കെട്ട് തന്നെയാണ് ജോബോയ് മാസ്റ്റര്‍ഡ്രംസില്‍തീര്‍ത്തത്. വീണ്ടും മെലഡിയുടെ മനോഹാരിതയിലേക്ക് ചുവട് മാറ്റി കോടന്പാക്കം. നഖക്ഷതങ്ങളിലെ മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ചാര്‍ത്തിയെന്ന ഒഎന്‍വി ഗാനം... അമ്മ ശ്രീദേവി ഉണ്ണിയുടെ സാന്നിധ്യത്തില്‍മോനിഷയ്ക്കുള്ള ആദരം.

കേരളത്തിലെ വിവിധ കലാലയങ്ങളില്‍നിന്നുള്ള പൂര്‍വ വിദ്യാര്‍ഥികള്‍നിറഞ്ഞ സദസിന് സമ്മാനമായി ഉള്‍ക്കടലിലെ ശരദിന്ദു മലര്‍ദീപനാളം. ഒഎന്‍വിയുടെയും കാവാലത്തിന്‍റെയും പ്രശ്സത ഗാനങ്ങള്‍മനോജ് ജോര്‍ജിന്‍റെ വലയിനിലൂടെ.

കലാഭവന്‍മണിയുടെ നാടന്‍പാട്ടുകള്‍‌കോര്‍ത്തിണക്കി കലാശക്കൊട്ട്. പ്രവാസികളുടെ മനസു നിറച്ചു കോടന്പാക്കം... ഒരുപിടി നല്ല പാട്ടുകളുമായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :