E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 09 2021 08:34 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കുട്ടികളുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതുതലമുറയുടെ ഏറ്റവും അടുത്ത കളിക്കൂട്ടുകാരന്‍ ഇന്ന് മൊബൈല്‍ ഫോണുകളാണ്. മക്കള്‍ മൊബൈല്‍ ഫോണ്‍ എന്തിനെല്ലാം ഉപയോഗിക്കുന്നു എന്നതാണ് മാതാപിതാക്കളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക. ആ ആശങ്കയ്ക്ക് അല്‍പം ആശ്വാസമാകുന്ന ഒരു മൊബൈല്‍ ആപ്പിനെ കുറിച്ചാണ് ഇനി. കുട്ടികളുടെ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ അവസരമൊരുക്കുന്ന ആപ്പ് തയാറാക്കിയിരിക്കുന്നത് കണ്ണൂര്‍ സ്വദേശിയായ നിഹാലും സുഹൃത്തുക്കളുമാണ്.

മൊബൈല് ആപ്പുകളുടെ ഈ ന്യൂജെന്കാലത്ത് വ്യത്യസ്തമായ ആപ്ലിക്കേഷനുകളൊരുക്കി ശ്രദ്ധേയരാവുകയാണ് കണ്ണൂര് സ്വദേശി നിഹാലും സുഹൃത്തുക്കളും. കുട്ടികളുടെ മൊബൈല്ഫോണ് ഉപയോഗം നിയന്ത്രിക്കുന്നതു മുതല്ചായയ്ക്ക് ഓര്ഡറെടുക്കുന്നതിനു വരെ മൊബൈല് ആപ്പുകളൊരുക്കുകയാണ് ഇവര്.

നിങ്ങളുടെ മക്കള് മൊബൈല് ഫോണ് ഉപയോഗിച്ച് എന്തെല്ലാം ചെയ്യുന്നു. ഒന്നുവിടാതെ എല്ലാം നിങ്ങള്ക്കറിയാം. വെറും ഒരു ക്ലിക്കിലൂടെ. കുട്ടികളുടെ മൊബൈല്ദുരുപയോഗം മാതാപിതാക്കളുടെ മൊബൈല് ഉപയോഗിച്ച് തടയുന്ന തരത്തിലാണ് ഇതിന്റെ പ്രവര്ത്തനം. കണ്ണൂര് സ്വദേശിയും ഷാര്ജ അമേരിക്കന്യൂണിവേഴ്സിറ്റി കംപ്യൂട്ടര് സയന്സ് വിദ്യാര്ഥിയുമായ നിഹാലും രണ്ട് സ്വദേശി സുഹൃത്തുക്കളുമാണ് ചൈല്ഡ് മോണിറ്ററിങ് ആപ് തയ്യാറാക്കിയത്.

ഫോണിലെ സംഭാഷണങ്ങള്, സന്ദേശം, സന്ദര്ശിക്കുന്ന സൈറ്റ്, എത്ര സമയം ചെലവഴിച്ചു തുടങ്ങിയ എല്ലാ കാര്യങ്ങളും രക്ഷിതാക്കള്ക്ക് ഈ മൊബൈല് ആപ്പിലൂടെ അപ്പപ്പോള് അറിയുകയും നിയന്ത്രിക്കുകയും ചെയ്യും.

കുട്ടി സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗം കൂടിയാല്രക്ഷിതാവിന് അറിയിപ്പ് ലഭിക്കും. സന്ദര്ശിച്ച സ്ഥലം, ബാറ്ററി ചാര്ജ് എന്നിവയെക്കുറിച്ചുള്ള സന്ദേശവും അപ്പപ്പോൾ രക്ഷിതാവിന് കൈമാറും. അപകടമുണ്ടായാലും ഫോണ്സ്വിച് ഓഫ് ആയാലും അതേക്കുറിച്ചുള്ള വിവരങ്ങളും കൈമാറാന് ആപ്ലിക്കേഷന് സാധിക്കും.

ഫോണ്ഉപയോഗത്തിന്റെ ഒരു മാസത്തെ ചരിത്രവും ശേഖരിക്കുന്ന ആപ്ലിക്കേഷൻ യാഥാര്ഥ്യമാക്കുന്നതിൽ സ്വദേശിയായ സ്വദേശിയായ അബ്ദുല് അസീസ് അല്സറൂനിയുടെ പങ്കാളിത്തവുമുണ്ട്. വിവിധ മേഖലകളിലുള്ള രക്ഷിതാക്കളുടെ അഭിപ്രായങ്ങള് സ്വരൂപിച്ച് ആറു മാസം നീണ്ട ഗവേഷണത്തിനൊടുവിലാണ് ആന്ഡ്രോയിഡ് ഫോണുകളില് ഉപയോഗിക്കാവുന്ന ആപ്പ് മൂന്നംഗ സംഘം വികസിപ്പിച്ചെടുത്തത്. ഇതേസമയം യൂനിവേഴ്സിറ്റിക്കടുത്തുള്ള ചായക്കടയില് സുഹൃത്ത് റാഷിദുമൊത്ത് പോയപ്പോള് കണ്ട തിരക്കാണ് ചായ് ആപ്പിന് പ്രചോദനം. വേഗത്തിലും എളുപ്പത്തിലും ഓര്ഡറെടുത്ത് വിതരണം ചെയ്യാനുള്ള ആപ്പിന്റെ ഹാര്ഡ് വെയര്റാഷിദും സോഫ്റ്റ് വെയര്നിഹാലും യാഥാര്ഥ്യമാക്കി.

റസ്റ്ററന്റിന് മുന്നിലെത്തുന്ന വാഹനങ്ങളുടെ അടുത്തെത്തി ഓര്ഡറെടുക്കുന്ന ജീവനക്കാരന് അപ്പോള്തന്നെ മൊബൈല് ആപ്പിലൂടെ വിവരം അടുക്കളയിലേക്ക് കൈമാറി അടുത്ത ഉപഭോക്താവിന്റെ അടുത്തേക്ക്. ഇങ്ങനെ ലഭിക്കുന്ന ഓര്ഡറുകള് അടുക്കളയിലെ കംപ്യൂട്ടറില് തെളിയുന്നതോടൊപ്പം സ്പീക്കറിലൂടെ ജീവനക്കാരെ അറിയിക്കും. അതനുസരിച്ച് സാധനങ്ങള്വേഗത്തില് ശരിയാക്കി എത്തിക്കുന്നതോടെ സ്ക്രീനില്നിന്ന് പ്രസ്തുത ഓര്ഡര് അപ്രത്യക്ഷമാകും. ആപ്ലിക്കേഷന് ഏറെ സഹായകമാണെന്ന് റസ്റ്ററന്റുകാരും സാക്ഷ്യപ്പെടുത്തുന്നു.

ദിവസത്തെയും ആഴ്ചയിലെയും മാസത്തെയും സ്ഥിതിവിവര കണക്കും ഇതിലൂടെ ലഭിക്കും. എളുപ്പത്തിലും വേഗത്തിലും സേവനം നല്കാനും തിരക്കുള്ള സമയങ്ങളില് കൂടുതല് ജീവനക്കാരെ വിന്യസിക്കാനും സാധിക്കുമെന്നതാണ് നേട്ടം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :