E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 11 2021 07:29 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മേളപ്പെരുക്കത്തിൽ ബഹ്റൈന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗള്‍ഫിലെ മേളപ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കിയ ഒരു വാരമാണ് കടന്നു പോയത്. പെരുവനം കുട്ടന്‍മാരാരും സദനം വാസുദേവനും അടക്കമുള്ള കലാകാരന്‍മാര്‍ പ്രവാസികള്‍ക്ക് മേളപ്പെരുക്കം സമ്മാനിക്കാന്‍ പോയവാരം ബഹ്റൈനിലെത്തിയത്. ബഹ്റൈനില്‍ സോപാനം വാദ്യകലാസംഘവും കേരളീയ സമാജവും സംയുക്തമായാണ് മേളോല്‍സവം 2016 ഒരുക്കിയത്.

മേളപ്പെരുക്കത്തിന്‍റെ വാരാന്ത്യമായിരുന്നു പോയവാരം ബഹ്റൈനില്‍. സദനം വാസുദേവനും പെരുവനം കുട്ടന്‍മാരാരും... കേരളത്തിലെ വാദ്യകലാരംഗത്തെ രണ്ട് കുലപതികള്‍ ഒരു വേദിയില്‍ സംഗമിച്ചപ്പോള്‍ ബഹ്റൈന്‍ മലയാളികള്‍ക്ക് ലഭിച്ചത് ഓര്‍മയില്‍ എന്നും സുക്ഷിക്കാനുള്ള ഒരു പിടി മേളക്കാഴ്ചകളാണ്..

തായന്പകയിലും കഥകളി ചെണ്ടവാദനത്തിലും തന്‍റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചിട്ടുള്ള സദനം വാസുദേവന്‍റെ കേളിക്കൈയോടെയാണ് മനാമയിലെ മേളക്കാഴ്ചകള്‍ക്ക് തുടക്കമായത്. സദനത്തിനൊപ്പം ചെറുതാഴം ഗോപാലകൃഷ്ണമാരാരും കൂടി ചേര്‍ന്നപ്പോള്‍ മേളോല്‍സവത്തിന് ആരും കൊതിക്കുന്ന തുടക്കം. അന്പലപ്പുഴ ശരതും സന്തോഷ് കൈലാസും ചേര്‍ന്നൊരുക്കിയ സോപാനസംഗീതവും ആസ്വാദകര്‍ക്ക് നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു.

പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണ്യത്തില്‍ പാണ്ടിമേളത്തിന് ചെണ്ടപ്പുറത്ത് കോലു വീണപ്പോള്‍, തൃശൂര്‍ പൂരത്തിന്‍റെ ഇലഞ്ഞിച്ചുവട്ടില്‍ കൈകള്‍ മാനത്തേക്ക് വീശിയെറിഞ്ഞ് നില്‍ക്കുന്ന ഓര്‍മകളിലും അനുഭൂതികളിലുമായിരുന്നു മേളപ്രേമികളായ പ്രവാസികള്‍. തൃശൂര്‍ പൂരത്തിന്‍റെ ഇലഞ്ഞിത്തറമേളത്തിന്‍റെ ചെറുപതിപ്പ് തന്നെ പെരുവനം മനാമയില്‍ കൊട്ടിത്തീര്‍ത്തു.കാഞ്ഞിലശേരി പത്മനാഭന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ പഞ്ചവാദ്യവും മേള പ്രേമികളുടെ മനസ് നിറച്ചു. 

പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ഒരുക്കിയ ശതപഞ്ചാരിയായിരുന്നു മേളോല്‍സവത്തിലെ പെരുക്കം. കേരളത്തില്‍ നിന്നും ബഹ്റൈനില്‍ നിന്നുമുള്ള നൂറിലധികം കലാകാരന്‍മാര്‍ തോളോട് തോള്‍ നിന്ന് അഞ്ചുകാലങ്ങളും കൊട്ടിത്തീര്‍ത്തപ്പോള്‍, ബഹ്റൈന്‍ കേരളീയ സമാജം ഹാളില്‍ നിറഞ്ഞത് മേളത്തിന്‍റെ ഒരു വിസ്മയക്കാഴ്ചയായിരുന്നു. 

ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായാണ് ഒരു വേദിയില്‍ ശതപഞ്ചാരി അവതരിപ്പിക്കുന്നത്. ബഹ്റൈനിലെ സോപാനം വാദ്യകലാസംഘത്തിലെ കലാകാരന്‍മാരാണ് പെരുവനത്തിനൊപ്പം ശതപഞ്ചാരിയില്‍ കൊട്ടിയത്.മേളോല്‍സവത്തിന്‍റെ ഭാഗമായുള്ള സോപാനം വാദ്യകലാസംഘത്തിന്‍റെ പ്രഥമ തൗര്യത്രികം വാദ്യകലാ പുരസ്കാരം സദനം വാസുദേവന് പെരുവനം കുട്ടന്‍മാരാര്‍ സമ്മാനിച്ചു. സോപാനം വാദ്യകലാസംഘത്തിന്‍റെ നേതൃത്വത്തില്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്‍റെ സഹകരണത്തോടെയാണ് മേളോല്‍സവം ഒരുക്കിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :