E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 03:44 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വര്‍ണവെളിച്ചം വിതറി ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അറബ് ലോകത്തിന്‍റെ സാംസ്കാരിക തലസ്ഥാനമാണ് ഷാര്‍ജ. വര്‍ണവെളിച്ചങ്ങളുടെ നിറക്കൂട്ടിലാണ് ഇപ്പോള്‍ ഷാര്‍ജ. നഗരത്തിന്‍റെ രാത്രിസൗന്ദര്യത്തിന് മാറ്റു കൂട്ടുകയാണ് പലവര്‍ണത്തില്‍ നിറഞ്ഞ കത്തുന്ന വൈദ്യുതി വിളക്കുകളും ദീപസംവിധാനങ്ങളും. ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്‍റെ കാഴ്ചകളും വിശേഷങ്ങളുമാണ് ഇനി.

നിറങ്ങളുടെ വര്‍ണ വെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷാര്‍ജ. നഗരത്തിന്‍റെ രാക്കാഴ്ചകള്‍ക്ക് ഇപ്പോള്‍ ഇരട്ടി ഭംഗിയാണ്. ഷാര്‍ജയിലെ പ്രധാനമന്ദിരങ്ങളെല്ലാം പ്രകാശത്തിന്‍റെ നിറവിന്യാസത്തില്‍ പൂനിലാവ് പൊഴിക്കുകയാണ്.

നഗരത്തിന്‍റെ പ്രധാന വിനോദ കേന്ദ്രമായ ഖാലിദ് ലഗുണിനു ചുറ്റുമാണ് ഇത്തവണത്തെ പ്രകാശോല്‍സവത്തിന്‍റെ കാഴ്ചകളിലേറെയും. ഷാര്‍ജയിലെ വാസ്തുവിദ്യാ വിസ്മയമായ നൂര്‍ മസ്ജിദിന് പലവര്‍ണങ്ങളില്‍ പല ഭാവങ്ങളാണ്. നിര്‍മിതികളുടെ കഥയാണ് നൂര്‍ മസ്ജിദിന്‍റെ ചുവരുകളില്‍ തെളിയുന്നത്.

നൂര്‍ മസ്ജിദിനു സമീപത്തെ പാം ഗാര്‍ഡനില്‍ ഈന്തപ്പനകള്‍ക്ക് കീഴെ വിളക്കുകള്‍ കൊണ്ടൊരു പ്രകാശതുരങ്കം ഒരുക്കിയിരിക്കുന്നു. സത്യമേത് മിഥ്യയേത് എന്ന് സന്ദേഹം ജനിപ്പിക്കും ഈ പ്രകാശ ലോകത്തിലൂടെയുള്ള യാത്ര. അല്‍ ഖാസിമി യൂണിവേഴ്സിറ്റി സിറ്റി ഹാളിലാണ് ഏറ്റവും വിസ്മയിപ്പിക്കുന്ന കാഴ്ചകളുള്ളത്.

ഷാര്‍ജ നഗരത്തിന്‍റെ വിവിധ ഇടങ്ങളിലും ദിബ്ബ, ഖോര്‍ഫൊക്കാന്‍, കല്‍ബ, ദെയ്ദ് എന്നിവിടങ്ങളിലുമായി 14 കേന്ദ്രങ്ങളിലാണ് ഇത്തവണത്തെ പ്രകാശോല്‍സവം നടക്കുന്നത്. ഷാര്‍ജയുടെ പാരന്പര്യവും പ്രൗഡിയും എടുത്തുപറയുന്നതാണ് പ്രകാശവിന്യാസം ഒരുക്കുന്ന ഓരോ കെട്ടിടങ്ങളും. വീഡിയോ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഓരോ കെട്ടിടങ്ങളിലും പ്രകാശവിന്യാസം ഒരുക്കിയിരിക്കുന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ലൈറ്റ് ഫെസ്റ്റിവലിലെ ഗ്രാഫിക് ഡിസൈനുകള്‍ക്ക് അവസാന രൂപം നല്‍കിയത്. 

ഏഴു വര്‍ഷം കൊണ്ട് തന്നെ യുഎഇയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ലൈറ്റ് ഫെസ്റ്റിവല്‍ ഇടം പിടിച്ചു കഴിഞ്ഞു.വെള്ളത്തിന്‍റെയും വെളിച്ചത്തിന്‍റെയും സംഗീതത്തിന്‍റെയും സമന്വയത്തോടെ നമുക്ക് ലൈറ്റ് ഫെസ്റ്റിവല്‍ കണ്ടു തീര്‍ക്കാം. അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലെ മ്യൂസിക്കല്‍ ഫൗണ്ടനില്‍ തെളിയുന്നത് ഷാര്‍ജയുടെ വര്‍ണലോകമാണ്. വര്‍ണപ്രകാശങ്ങളാല്‍ മനസു നിറച്ചൊരു സായാഹ്നം ആസ്വദിച്ചാണ് ഓരോ സന്ദര്‍ശകനും ഈ കാഴ്ചകളില്‍ നിന്ന് മടങ്ങുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :