E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 06:42 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അജ്മാനിൽ ദുരിതകയത്തിൽ ഒരു മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴിഞ്ഞ ഏഴുമാസമായി ജോലിയും ശമ്പളവുമില്ലാതെ അജ്മാനിലെ ഒരു കെട്ടിടത്തിന്‍റെ ടെറസില്‍ കഴിയുന്ന ഒരു മലായളിയെ കുറിച്ചാണ് ഇനി. കൊല്ലം സ്വദേശി സജീവ് രാജനാണ് ഈ ദുരവസ്ഥ. മനോരമ ന്യൂസിലൂടെ സജീവിന്‍റെ അവസ്ഥയെ കുറിച്ചറിഞ്ഞ ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി.റബിയുള്ള സജീവിന് പത്തുലക്ഷരൂപയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഏഴു മാസമായി ജോലിയും ശമ്പളവുമില്ലാതെ മലയാളി അജ്മാനിലെ ടെറസിനു മുകളിൽ കഴിയുന്നു. കൊല്ലം അഞ്ചൽ സ്വദേശി സജീവ് രാജനാണ് ഈ ദുരവസ്ഥ. പാസ്പോർട്ട് കമ്പനി ഉടമ പിടിച്ചുവച്ചതിനാൽ നാട്ടിലേക്ക് പോകാനും സാധിക്കാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ഏഴു മാസമായി കൊല്ലം അഞ്ചൽ സ്വദേശി സജീവന്റെ ഊണും ഉറക്കവുമെല്ലാം അജ്മാനിലെ ഒരു കെട്ടിടത്തിലെ ടെറസിന് മുകളിലാണ്. ചൂടും തണുപ്പും കാറ്റുമേറ്റ് ടെറസിലെ മാലിന്യങ്ങൾക്കിടയില്‍ ഇങ്ങനെ കഴിയുന്നു.

ഇന്ത്യക്കാരന്റെ ഉടമസ്ഥതയിൽ ഷാർജ ആസ്ഥാനമായുള്ള നിർമാണ കമ്പനിയുടെ അജ്മാന്ശാഖയില്‍ ഇലക്ട്രീഷ്യനായാണ് സജീവ് ഗള്ഫിലെത്തിയത്. സുഹൃത്ത് മുഖേന ഒരു ലക്ഷം രൂപ വീസയ്ക്ക് നല്കി അജ്മാനിലെത്തിയ സജീവിന് വാഗ്ദാനം ചെയ്തിരുന്ന ശന്പളം 3500 ദിര്ഹമായിരുന്നു. എന്നാല്നല്കിയത് 900 ദിര്ഹം.  വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാതായതോടെ തുടരാൻ താല്യപര്യമില്ലന്ന് അറിയിച്ചെങ്കിലും 1500 ദിര്ഹമാക്കി നല്കാമെന്നറിയിച്ച് പിടിച്ചുനിർത്തി. പക്ഷേ നിരാശയായിരുന്നു ഫലം.

പ്രാരാബ്ധങ്ങള്മൂലം കഷ്ടിച്ച് രണ്ടു വര്ഷം തുടർന്ന സജീവ് മൂന്നു മാസത്തെ ശമ്പള കുടിശ്ശിക കൂടി ആയതോടെ വീസ റദ്ദാക്കി നാട്ടിലേക്ക് അയക്കാൻ കമ്പനിയോട്  ആവശ്യപ്പെട്ടു. 

കമ്പനിക്കെതിരെ പരാതി നല്കിയതോടെ താമസസ്ഥലത്തുനിന്ന് ഇറക്കിവിട്ടു. പാസ്പോര്ട്ടും രേഖകളും കമ്പനി പിടിച്ചുവച്ചു. ഗത്യന്തരമില്ലാതെ കമ്പനിയുടെ തന്നെ തൊട്ടടുത്ത ബഹുനില കെട്ടിടത്തിലെ ടെറസിന് മുകളിൽ അഭയം തേടുകയായിരുന്നു. മൃഗങ്ങൾ ജീവിക്കുന്നതിനെക്കാൾ  ദുരിതത്തിലാണ് സജീവ് കഴിയുന്നതെന്ന് ഇതേ കെട്ടിടത്തിൽ  മസിക്കുന്നവരും സാക്ഷ്യപ്പെടുത്തി.

പരാതിയെ തുടർന്ന് തൊഴിൽ വകുപ്പിലും ഇന്ത്യൻ കോൺസുലേറ്റിലും പല തവണ ചർച്ച ചെയ്തെങ്കിലും പരിഹാരം നീളുകയാണ്. ശമ്പള കുടിശ്ശികയും പാസ്പോർട്ടും നല്കാമെന്ന് അധികൃതർക്ക് മുമ്പാകെ കമ്പനി ഉടമ സമ്മതിക്കുമെങ്കിലും വാക്ക് പാലിക്കാറില്ലെന്ന് ഇദ്ദേഹം പറയുന്നു. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്റെ ഏക അത്താണിയായ സജീവന് എത്രയും വേഗം നാട്ടിൽ എത്തിക്കണമെന്നാണ് ആവശ്യം.

സജീവന്റെ ദുരവസ്ഥ മനോരമാ ന്യൂസിലൂടെ കണ്ട ഷിഫ അല്ജസീറ മെഡിക്കല്ഗ്രൂപ്പ് ചെയര്മാന്ഡോ. കെ.ടി റബീഉള്ള പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അജ്മാനില്സജീവ് താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിന് മുകളിലെത്തി കാര്യങ്ങള്ചോദിച്ചറിഞ്ഞ അദ്ദേഹം നേരത്തെ വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷത്തിന് പകരം പത്തു ലക്ഷം രൂപ നല്കുമെന്ന് അറിയിച്ചു. ടിക്കറ്റെടുക്കാനും മറ്റു അടിയന്തര ആവശ്യങ്ങൾക്കുമായി അയ്യായിരം ദിർഹമും കൈമാറി.

ഏഴു മാസത്തെ ദുരിത ജീവിതത്തിന് അറുതിവരുത്താനായി റബീഉള്ള ഉള്പെടെ സഹായിച്ച എല്ലാവര്ക്കും നന്ദി പറയുകയാണ് സജീവ്.

സജീവിന്റെ നിയമപ്രശ്നങ്ങള്തീര്ക്കുന്നതിനായി അജ്മാന്പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും റബീഉള്ള ചര്ച്ച നടത്തി. ദുബായ് ഇന്ത്യന്കോണ്സുലേറ്റും പ്രശ്നത്തില്ഇടപെട്ടിട്ടുണ്ട്. നിയമനടപടികള്പൂര്ത്തിയാക്കി എത്രയും വേഗം നാട്ടിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് സജീവ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :