E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 01 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അബുദാബിയിലെ കാൽപന്തുകളിയുടെ ആവേശവും ആരവവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസി മലയാളികളെ നാടിന്‍റെ കാല്‍പ്പന്തുകളിയാരവത്തിലേക്ക് തിരികെ കൊണ്ടു പോകുന്നതായിരുന്നു അബുദാബിയിലെ ഗള്‍ഫ് കേരള സോക്കര്‍ ടൂര്‍ണമെന്‍റ്. പ്രവാസികള്‍ക്ക് മുന്പില്‍ പന്തുതട്ടാന്‍ കേരളത്തിന്‍റെ പ്രിയതാരങ്ങളെത്തിയതോടെ കാണികളുടെ ആവേശവും പിന്തുണയും പലമടങ്ങായി.

ഒരു കാലത്ത് കേരളത്തിന്‍റെ പുല്‍മൈതാനങ്ങളില്‍ കാല്‍പ്പന്തിന്‍റെ വസന്തം വിരിയിച്ച പ്രതിഭകളുടെ സംഗമമായിരുന്നു അബുദാബിയില്‍. കേരള ഫുട്ബോളിലെ വന്‍ പേരുകാര്‍ പന്തു തട്ടാനെത്തിയപ്പോള്‍ ഗള്‍ഫില്‍ ഫുട്ബോളിന്‍റെ പൂരക്കാലം. പഴയ തലമുറ നെഞ്ചിലേറ്റിയ കുരികേശ് മാത്യുവും ജോപോള്‍ അ‍ഞ്ചേരിയും മുതല്‍ പുതിയ തലമുറയുടെ താരമായ മുഹമ്മദ് റാഫി വരെയുള്ളവര്‍ ഗള്‍ഫ് കേരളാ സോക്കറില്‍ പന്തു തട്ടാനെത്തി.

കേരളത്തിലെ ആറു വടക്കന്‍ ജില്ലകളുടെ പേരുകളിലായിരുന്നു ടീമുകള്‍ ഇറങ്ങിയത്. ജോപോളും മുഹമ്മദ് റാഫിയുമടക്കമുള്ളവര്‍ ഓരോ ടീമിന്‍റെയും മാര്‍ക്വീ താരങ്ങളായി മൈതാനത്തിറങ്ങി. ആസിഫ് സഹീര്‍ കണ്ണൂര്‍ ഫൈറ്റേഴ്സിന്‍റെ പോരാളിയായപ്പോള്‍ മുഹമ്മദ് റാഫി മലപ്പുറത്തിന്‍റെ സുല്‍ത്താനായി. ജോപോള്‍ പാലക്കാട് കിക്കേഴ്സിനു വേണ്ടി പന്തു തട്ടിയപ്പോള്‍ കേരള പൊലീസിന്‍റെ സുവര്‍ണകാലത്തെ നായകനായിരുന്ന കുരികേശ് മാത്യു തൃശൂരിനൊപ്പമായിരുന്നു. ഹബീബ് റഹ്മാനായിരുന്നു ഫുട്ബോളിന്‍റെ തട്ടകമായ കോഴിക്കോടിന്‍റെ നായകന്‍. കാസര്‍കോട് സ്ട്രൈക്കേഴ്സിന്‍റെ മാര്‍ക്വീ താരമായ ഐഎം വിജയന് മല്‍സരത്തിനെത്താനായില്ല. മറുനാട്ടിലെ മലയാളി പോരാട്ടത്തില്‍ കിരീടം വിട്ടു കൊടുക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് താരങ്ങള്‍ കളത്തിലിറങ്ങിയത്.

മൈതാനത്തിലെ ആവേശത്തിന്‍റെ കൊടിയേറ്റക്കാഴ്ചകളായിരുന്നു ഗാലറിയില്‍. ഗാലറിയുടെ ആവേശം ഉയരും തോറും കളത്തില്‍പോരാട്ടം മുറുകി.

വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ മലപ്പുറം സുല്‍ത്താന്‍സും കണ്ണൂര്‍ ഫൈറ്റേഴ്സും തമ്മില്‍ കലാശക്കളി. കലാശപ്പോരാട്ടത്തില്‍ ഫുട്ബോളിന്‍റെ തട്ടകമായ മലപ്പുറത്തിന്‍റെ സുല്‍ത്താന്‍മാരെ മുട്ടുകുത്തിച്ച കണ്ണൂരിന്‍റെ പോരാട്ടവീര്യത്തിനായിരുന്നു കിരീടം.

കേരളത്തിന് അന്യമാകുന്ന ഫുട്ബോള്‍ആരവം തിരിച്ചു കിട്ടുന്ന കാഴ്ച കൂടിയായിരുന്നു അബുദാബിയില്‍കണ്ടത്. മല്‍സരങ്ളുടെയും ടൂര്‍ണമെന്‍റുകളുടെയും അഭാവമാണ് കേരളത്തില്‍ ഫുട്ബോളിന്‍റെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് ജോപോള്‍അ‍ഞ്ചേരി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന് പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നുവെന്ന പക്ഷക്കാരനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരമായ മുഹമ്മദ് റാഫി.

എന്നാല്‍ വിരലിലെണ്ണാവുന്ന താരങ്ങള്‍ക്ക് മാത്രമാണ് ഐഎസ്എല്ലില്‍ അവസരം ലഭിക്കുന്നതെന്ന് മുന്‍കാല താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ മല്‍സരങ്ങളും ടൂര്‍ണമെന്‍റുകളും സംഘടിപ്പിക്കുകയാണ് മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാനുള്ള ഏകമാര്‍ഗം.

ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചും മികച്ച ടൂര്‍ണമെന്‍റുകള്‍ നടന്ന കാലത്താണ് കേരളം ഫുട്ബോളില്‍ നേട്ടങ്ങള്‍ കൊയ്തതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ടൂര്‍ണമെന്‍റുകള്‍ നിലച്ചതോടെ ഇല്ലാതായത് പുതു തലമുറയ്ക്കുള്ള അവസരങ്ങളാണ്.

അബുദാബി കെഎംസിസിയുടെ നേതൃത്വത്തിലായിരുന്നു ഷെയ്ഖ് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ ഗള്‍ഫ് കേരള സോക്കര്‍ഫെസ്റ്റ് സംഘടിപ്പിച്ചത്. വരും വര്‍ഷങ്ങളിലും ആരാധകര്‍ക്ക് ആവേശമായി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുമെന്ന് സംഘാടകരുടെ ഉറപ്പ്.

കേരളത്തിന് അന്യമായി കൊണ്ടിരിക്കുന്ന കാല്‍പന്തു കളിയുടെ ആരവവും ഓര്‍മകളും തിരികെയത്തിക്കുന്നതിനുള്ള ശ്രമം കൂടിയായിരുന്നു ഈ ടൂര്‍ണമെന്‍റ്. ഫുട്ബോളിനെ മനസിലേറ്റിയ പ്രവാസികള്‍ക്ക് ഓര്‍മകളിലേക്കുള്ള തിരിച്ചു പോക്കുകൂടിയായി ഇത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :