E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 06 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വര്‍ണക്കാഴ്ചയൊരുക്കി ദുബായ് ഗാര്‍ഡന്‍ ഗ്ലോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വര്‍ണക്കാഴ്ചകളുടെ പ്രകാശ വിസ്മയമൊരുക്കി ദുബായ് ഗാര്‍ഡന്‍ ഗ്ലോയുടെ രണ്ടാം സീസണ് തുടക്കമായി. അറുപത് ലക്ഷം LED ലൈറ്റുകള്‍ ചേര്‍ത്തൊരുക്കിയ പ്രകാശത്തിന്‍റെ ഒരു മായിക ലോകം.. ദുബായ് ഗാര്‍ഡന്‍ ഗ്ലോ... പ്രകാശിക്കുന്ന ആ പൂന്തോട്ടത്തിലെ കാഴ്ചകളിലേക്ക് ഒരു യാത്രപോകാം

പ്രകാശത്തിന്‍റെ ഒരു വര്‍ണപ്രപഞ്ചം. എത്രകണ്ടാലും മതിവരാത്ത മായിക കാഴ്ചകള്‍. മിന്നിത്തിളങ്ങുന്ന പൂക്കളും പൂമരങ്ങളും... വര്‍ണപ്രകാശത്തിന്‍റെ ഗരിമയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വന്യമൃഗങ്ങള്‍... കാണാക്കാഴ്ചകളുടെ, എത്രകണ്ടാലും മതിവരാത്ത വിസ്മയാണ് ദുബായ് ഗാര്‍ഡന്‍ ഗ്ലോ എന്ന പ്രകാശിക്കുന്ന ഉദ്യാനം സമ്മാനിക്കുന്നത്.

പുതിയ വര്‍ണങ്ങളും കാഴ്ചകളുമായാണ് ഗാര്‍ഡന്‍ ഗ്ലോ രണ്ടാം കൊല്ലം എത്തുന്നത്. കടലിനടയിലെ വിസ്മയങ്ങള്‍, വര്‍ണവിളക്കുകളിലാക്കി സമ്മാനിക്കുന്ന അണ്ടര്‍ വാട്ടര്‍ വേള്‍ഡ് സന്ദര്‍ശകര്ക്ക് ആലീസിന്‍റെ അദ്ഭുതലോകത്തെത്തിയ പ്രതീതി സമ്മാനിക്കും. 

അനിമല്‍ കിങ്ഡം എന്ന വെളിച്ച സാമ്രാജ്യത്തില്‍ കാണാനാവുക വിവിധ മൃഗങ്ങളുടെ പ്രകാശരൂപങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശതുരങ്കം കടന്നു ചെന്നാല്‍ കാണാം, പൂക്കളുടെ നിറവിന്യാസങ്ങള്‍. വിണ്ണില്‍ മാത്രമല്ല, ഈ മണ്ണിലും മനോഹര നക്ഷത്രക്കൂട്ടങ്ങളുണ്ടെന്ന് പറയുന്നു ഈ കാഴ്ചകള്‍. ഈ മുത്തുച്ചിപ്പികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് കാഴ്ചയുടെ സൗന്ദര്യവിസ്മയങ്ങളാണ്. ഈ വിസ്മയങ്ങള്‍ ആസ്വദിക്കുകയാണ് ഓരോരുത്തരും. 

ഓരോ നിമിഷവും രൂപവും ഭാവവും മാറുന്ന ഉദ്യാനത്തിന്‍റെ തലയെടുപ്പായി ബുര്‍ജ് ഖലീഫയുണ്ട്. ആഡ്യത്തമായി ഷെയ്ഖ് സായിദ് പള്ളിയും. അറുപത് ഏക്കര്‍ സ്ഥലത്ത് എണ്‍പത് ലക്ഷം എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചാണ് പ്രകാശത്തിന്‍റെ ഈ നിറവിന്യാസം ഒരുക്കിയിരിക്കുന്നത്. ദുബായ് നഗരസഭയും ഫലക് ഹോള്‍ഡിങ്ങുമാണ് ഈ ഉദ്യാനത്തിനു പിന്നില്‍.

മനസു നിറഞ്ഞാണ് ഇവിടെയെത്തുന്ന ഓരോ സന്ദര്‍ശകരും മടങ്ങുന്നത്. ഏപ്രില്‍ 30 വരെ പ്രവേശനമുള്ള ഗാര്‍ഡന്‍ ഗ്ലോയിലേക്ക് 60 ദിര്‍ഹമാണ് ടിക്കറ്റ്നിരക്ക്. മൂന്ന് വയസിന് താഴെയും അംഗപരിമിതര്‍ക്കും പ്രവേശനം സൌജന്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :