E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 18 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മരുഭൂമിക്ക് കൗതുകമായി ഇന്ത്യന്‍ ആനകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇനി ഒരു ആനക്കഥയാണ്. മധുവിന്‍റെയും രാധയുടെയും കഥ. അബുദാബി എമിറേറ്റ് പാര്‍ക്ക് സൂവിലെ പുതിയ താരങ്ങളാണ് മധു, രാധ എന്നീ ഇന്ത്യന്‍ ആനകള്‍. ഒട്ടകങ്ങളുടെ നാട്ടില്‍ഗാംഭീര്യത്തിന്‍റെ എഴുന്നള്ളിപ്പ് നടത്തി മരുഭൂമിക്ക് കൌതുകമാകുകയാണ് ഇന്ത്യന്‍ആനകള്‍. കേരള സര്‍ക്കസില്‍നിന്നുള്ള മധുവും രാധയുമാണ് അബുദാബി എമിറേറ്റ്സ് പാര്‍ക്ക് സൂവിലെത്തുന്ന സന്ദര്‍കരുമായി സംവദിക്കുന്നത്.

കേട്ടറിഞ്ഞ വമ്പന്‍മാരെ തൊട്ടടുത്ത് കണ്ടപ്പോള്‍കുട്ടികളിലും മുതിര്‍ന്നവരിലും ഒരേ ആവേശം. മധുവും രാധയും പ്രവാസലോകത്തെത്തിയിട്ട് നാലു വര്‍ഷമായെങ്കിലും ഇപ്പോഴാണ് പൊതുജനങ്ങള്‍ക്ക് കാണാനും അടുത്തറിയാനും അവസരം ഒരുക്കിയത്. എലഫന്‍റ് എന്‍കൌണ്ടേഴ്സ് എന്ന പരിപാടിയിലൂടെ ദിവസേന മൂന്നു നേരം ആനകളെ കാണാം. അവയുടെ സ്വഭാവം, ജീവിത രീതി, സവിശേഷത തുടങ്ങിയവയെക്കുറിച്ച് സന്ദര്‍കരെ ബോധവല്‍കരിക്കുന്ന പദ്ധതിയാണ് എലഫന്‍റ് എന്‍കൌണ്ടേഴ്സ്.

കാട്ടില്‍സ്വൈരവിഹാരം നടത്തേണ്ട ആനകളെ പിടിച്ച് കൂട്ടിലാക്കിയപ്പോള്‍അധികൃതര്‍ഒരുക്കിയത് പഞ്ചനക്ഷത്ര സൌകര്യം, ശീതീകരിച്ച മുറി, കൃത്യസമയത്ത് കുളി, ഭക്ഷണം, വിശ്രമം, സവാരി, പരിചരിക്കാന്‍രണ്ടു പേര്‍.

ഗാംഭീര്യത്തിന്‍റെ തലപ്പൊക്കത്തിലും കൊച്ചുകൊച്ചു നമ്പറുകള്‍കാട്ടി സന്ദര്‍കരെ കയ്യിലെടുക്കുകയാണ് പിടിയാനകള്‍. പരിചാരകരായ മുംബൈ സ്വദേശി രാജുവിന്‍റെയും ഫിലിപ്പീന്‍സില്‍നിന്നുള്ള ബെര്‍ഹില്‍യുവിന്‍റെയും മുന്നില്‍അനുസരണയുള്ള നല്ല കുട്ടികളാകും. സലാം ചൊല്ലിയും വെള്ളം ചീറ്റിച്ചും പരിശീലകനെ എടുത്തു പൊക്കിയും ചില്ലറ അഭ്യാസപ്രകടനങ്ങള്‍. സവിശേഷമായ തുമ്പിക്കൈയുടെ കഥ ആരാധകര്‍ക്ക് പറഞ്ഞുകൊടുത്തത് പരിചാരകന്‍തന്നെ.

മധുവും രാധയും തമ്മിലുള്ള തേങ്ങ ഉടയ്ക്കല്‍മല്‍സരമായിരുന്നു പിന്നീട്. കാണികളായി എത്തിയവര്‍രണ്ടു ടീമായി തിരിഞ്ഞ് മധുവിനെയും രാധയേയും ആര്‍പ്പുവിളിച്ച് പ്രോത്സാഹിപ്പിച്ചു. അത്യന്തം ആവേശകരമായ മല്‍സരത്തില്‍രാധയാണ് വിജയിച്ചത്. പൊട്ടിച്ച തേങ്ങ തിന്നുന്നതിലും രാധ ഉല്‍സാഹം കാട്ടി.

അടുത്ത ഊഴം സന്ദര്‍കര്‍ക്കായിരുന്നു. കാരറ്റ് കുക്കുമ്പര്‍, പഴം എന്നിവ ആനയ്ക്ക് നല്‍കുമ്പോള്‍ലോകം കീഴടക്കിയ സന്തോഷമായിരുന്നു കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും. ഇതിലൂടെ ആനയോടുള്ള പേടിയും തെറ്റിദ്ധാരണയും അകറ്റാനും ഇഷ്ടം കൂടാനും സാധിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

രാവിലെ പത്ത്, വൈകുന്നേരം നാല്, 6.30 എന്നീ സമയങ്ങളിലാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 ദിര്‍ഹമാണ് ഫീസ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൌജന്യം. ആന മാത്രമല്ല സിംഹം, കടുവ, പുലി, ചീറ്റ, കുരങ്ങ്, ഫ്ളമിംഗൊ, അരയന്നം തുടങ്ങി മൃഗശാലയില്‍വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കുകയാണ് എമിറേറ്റ്സ് പാര്‍ക്ക് സൂ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :