E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 09 2021 08:28 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ലോകത്തെ ഞെട്ടിക്കാന്‍ ഡൈനാമിക് ടവറുമായി ദുബായ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇതാ വീണ്ടും ലോകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ഡൈനാമിക് ടവര്‍ എന്ന ലോകത്തെ ഏറ്റവും വലിയ കറങ്ങുന്ന കെട്ടിടവുമായി. 360 ഡിഗ്രിയില്‍ ഇരുവശത്തേക്കും കറങ്ങാന്‍ കഴിയുന്ന എണ്‍പത് നിലകളുള്ള ഒരു അംബരചുംബി അതാണ് ‍ഡൈനാമിക് ടവര്‍.

മനുഷ്യ നിര്‍മിതമായ അദ്ഭുതങ്ങളുടെ നഗരമാണ് ദുബായ്. ബുര്‍ജ് ഖലീഫ മുതല്‍ ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന ദുബായ് ക്രീക്ക് ടവര്‍ വരെ, ഈ നഗരത്തിലെ ഓരോ നിര്‍മിതിയും വാസ്തുവിദ്യാ വിസ്മയങ്ങളാണ്. ഈ അദ്ഭുതങ്ങളുടെ നിരയിലെ ഏറ്റവും പുതിയ പേരാണ് ഡൈനാമിക് ടവര്‍. ലോകത്തെ ഏറ്റവും വലിയ കറങ്ങുന്ന കെട്ടിടം.

2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്പോള്‍ രൂപം മാറാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ കെട്ടിടമാകും ഡൈനാമിക് ടവര്‍. 80 നിലകളുള്ള ഈ കെട്ടിടത്തിന്‍റെ ഓരോ നിലയും 360 ഡിഗ്രിയില്‍ ഇരുവശത്തേക്കും കറങ്ങും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 

ഓരോ അപ്പാര്‍ട്മെന്‍റുകളിലെയും താമസക്കാരുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും ആ നിലകള്‍ കറങ്ങുക. കറക്കത്തിന്‍റെ ദിശയും വേഗവുമൊക്കം താമസക്കാര്‍ക്ക് തന്നെ നിശ്ചയിക്കാം. ഹരിത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ അകത്ത് ചെറുമരങ്ങളും ചെടികളും എല്ലാമുണ്ടാകും. ഒരോ നിലയിലും സ്ഥാപിച്ചിട്ടുള്ള കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുക

പ്രീ ഫാബ്രിക്കേറ്റഡ് ശൈലിയില്‍ പണിയുന്ന ആദ്യ അംബരചുംബി എന്ന പെരുമയുമുണ്ട് ഡൈനാമിക് ടവറിന്. സ്റ്റീല്‍, അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍ തുടങ്ങിയവ ഉപയോഗിച്ച് പുറത്തെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ചുവരുകള്‍ നിര്‍മാണ സ്ഥലത്ത് കൊണ്ടുവന്ന് കൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുന്നത്. ലോക പ്രശസ്ത വാസ്തുശില്‍പി ഡേവിഡ് ഫിഷറാണ് ഡൈനാമിക് ടവറിന്‍റെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും 420 മീറ്റര്‍ ഉയരവുമുള്ള ഡൈനാമിക് ടവറില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് കിട്ടണമെങ്കില്‍ അതിസന്പന്നനായേ പറ്റു. 200 കോടി രൂപയ്ക്കടുത്തായിരിക്കും ഓരോ അപ്പാര്‍ട്മെന്‍റിന്‍റെയും വില. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്പോള്‍ ലോകത്തിനു മുന്നില്‍ വീണ്ടും ദുബായുടെ പ്രൗഡി ഉയര്‍ത്തുന്നതായിരിക്കും ഈ വാസ്തുവിദ്യാ വിസ്മയം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :