E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 01:16 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വിസ്മയമായി ദുബായ് വാട്ടര്‍ കനാല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്ത് ലോകത്തെ വിസ്മയിപ്പിക്കുന്നതാണ് ദുബായുടെ ശീലം. ആ വിസ്മയങ്ങളുടെ നീണ്ട നിരയിലെ ഏറ്റവും ഒടുവിലെ പേരാണ് ദുബായ് വാട്ടര്‍ കനാല്‍. ദുബായ് നഗരമധ്യത്തിലൂടെ ഒഴുകുന്ന ഒരു മനുഷ്യനിര്‍മിത നദി എന്നു തന്നെ വിളിക്കാം നമുക്ക് വാട്ടര്‍ കനാലിനെ

വിസ്മയങ്ങളുടെയും കാഴ്ചകളുടെയും ഒരു പുഴയാണ് ദുബായ് വാട്ടര്‍കനാല്‍. ലോകത്തിന് ദുബായുടെ പുതിയ വിസ്മയ സമ്മാനം. നഗരഹൃദയത്തിലൂടെ മെല്ലെ മെല്ലെ ഒഴുകുന്ന ഒരു കൃത്രിമ നദി. മരുഭൂമിയിലെ വിസ്മയം... എത്രപറഞ്ഞാലും തീരില്ല ദുബായ് വാട്ടര്‍കനാലിനെ കുറിച്ച്...

ദുബായുടെ രാത്രിസൗന്ദര്യം ഇരട്ടിയായ സായന്തനത്തില്‍ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍റാഷിദ് അല്‍മക്തൂം വാട്ടര്‍കനാല്‍തുറന്നു. വാട്ടര്‍കനാലിലെ വിസ്മയങ്ങള്‍കണ്ട്, ആദ്യയാത്രികനായി ഷെയ്ഖ് മുഹമ്മദ് സഞ്ചിരിച്ചു. പിതാവ് ഷെയ്ഖ് റാഷിദ് ബിന്‍സായിദ് അല്‍മക്തൂം കണ്ട മറ്റൊരു സ്വപ്നം കൂടി സാക്ഷാല്‍ക്കരിച്ച നിര്‍വൃതിയില്‍.

കനാലിന്‍റെ ഇരുകരകളിലും വെള്ളത്തിലും ദുബായുടെ പാരന്പര്യവും പ്രൗഡിയും വിളിച്ചു പറയുന്ന കലാപ്രകടനങ്ങളും അഭ്യാസക്കാഴ്ചകളും ഷെയ്ഖ് മുഹമ്മദിനെ വരവേറ്റു... മുത്തു തേടുന്ന ഇമാറത്തിയും, ഗുര്‍ഗുര്‍കുട്ടകളിലെ മല്‍സ്യബന്ധനവും വാട്ടര്‍സൈക്കിളുകളുമെല്ലാം വാട്ടര്‍കനാലില്‍ഒഴുകി നടന്നു.

പ്രകാശവിന്യാസങ്ങളാല്‍വര്‍ണാഭമായ നടപ്പാലങ്ങളും നടപ്പാതകളുമാണ് വാട്ടര്‍കനാലിനെ വേറിട്ടതാക്കുന്നത്.  ഷെയ്ഖ് സായിദ് റോഡിലെ പുതിയ പാലത്തില്‍നിര്‍മിച്ചിരിക്കുന്ന ജലപാതമാണ് കാഴ്ചകളിലെ മനോഹാരിത. ദുബായുടെ രാത്രി സൗന്ദര്യം ആസ്വദിച്ചുകൊണ്ടു വാട്ടര്‍കനാലിലൂടെയുള്ള യാത്ര ജീവിതത്തില്‍മറക്കാനാകില്ല. ദുബായുടെ പതിവുരീതിയിലുള്ള കരിമരുന്നു പ്രയോഗവും ഉദ്ഘാടന കാഴ്ചകള്‍ക്ക് മാറ്റേകി. 

മൂന്നു വര്‍ഷം കൊണ്ട് 270 കോടി ഡോളര്‍ചെലവഴിച്ചാണ് ബിസിനസ് ബേ ക്രീക്കിനെ അറേബ്യന്‍ഗള്‍ഫ് കടലുമായി ബന്ധിപ്പിക്കുന്ന വാട്ടര്‍കനാല്‍നിര്‍മിച്ചത്. ആറു മീറ്ററാണ് കനാലിന്‍റെ ആഴം. മൂന്നു കിലോമീറ്റര്‍ദൈര്‍ഘ്യമുള്ള കനാലിന് 80 മുതല്‍120 മീറ്റര്‍വരെ വീതിയുണ്ട്.

ഷെയ്ഖ് സായിദ് റോഡ് മുതല്‍ജുമൈറ ബീച്ച് വരെയാണ് കനാല്‍നിര്‍മിക്കുന്നത്. ജുമൈറയില്‍അറേബ്യന്‍ഗള്‍ഫ് കടലുമായി കനാല്‍ചേരുന്നിടത്ത് ഒരു കൃത്രിമ ദ്വീപും ഒരുക്കിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :