E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 12:21 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രവാസികള്‍ക്ക് കൈത്താങ്ങായി ജോബ് ഫെയർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്ഥിരവരുമാനമുള്ള ഒരു മികച്ച ജോലി. ഗള്‍ഫിലേക്ക് വിമാനം കയറുന്ന എല്ലാ പ്രവാസികളുടെയും സ്വപ്നമാണത്. പക്ഷേ പലര്‍ക്കും ആ സ്വപ്നങ്ങള്‍ സഫലമാകാറില്ല. മികച്ച വരുമാനമുള്ള ജോലി എന്ന സ്വപ്നത്തിലേക്ക് പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങാവുകയായിരുന്നു കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ജോബ് ഫെയര്‍.

725 തസ്തികളിലേക്കായി ആയിരത്തൊന്ന് പേര്‍ക്കാണ് രജിസ്ട്രേഷന്‍ നല്‍കിയതെങ്കിലും ജോബ് ഫെസ്റ്റിനെത്തിയത് മൂന്നിരട്ടിയിലേറെ ആളുകള്‍. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു പ്രവേശനമെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ രജിസ്റ്റര്‍ ചെയ്യാത്ത നൂറുകണക്കിനാളുകള്‍ മഴയെ അവഗണിച്ചും കാത്തു നിന്നു.

ഡോക്ടര്‍, നഴ്സ്, എന്‍ജിനീയര്‍, അധ്യാപകര്‍, അക്കൌണ്ടന്‍റ്, ക്ലര്‍ക്ക്, സെയില്‍സ്മാന്‍ തുടങ്ങി ഹെല്‍പര്‍ തുടങ്ങിയ തസ്തികകളിലേക്കായിരുന്നു അഭിമുഖം. ഐടി, ഇന്‍ഷൂറന്‍സ്, ആശുപത്രി, ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ്, സൂപ്പര്‍ഹൈപ്പര്‍ മാര്‍ക്കറ്റ് മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്‍റിനായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരും എത്തിയിരുന്നു. ജോലി തേടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കി ക്ലാസുകളും ഉണ്ടായിരുന്നു

ക്ലാസുകള്‍ക്ക് ശേഷമാണ് വിവിധ കന്പനികളുടെ പ്രതിനിധികള്‍ ഉദ്യോഗാര്‍ഥികളെ അഭിമുഖം നടത്തിയത്. 300ലേറെ പേര്‍ക്ക് അതേ ദിവസം തന്നെ നിയമനം ലഭിച്ചു.

ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരായിരുന്നു ഉദ്യോഗാര്‍ഥികളില്‍ കൂടുതലും. അതുകൊണ്ടുതന്നെ ചെറിയ തസ്തകകളിലേക്കുള്ള നിയമനം പൂര്‍ണമായില്ല. മാസങ്ങളായി ജോലിക്ക് ശ്രമിച്ച് കിട്ടാതിരുന്നവരും ഉയര്‍ന്ന ജോലി തേടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഉദ്യോഗാര്‍ഥികള്‍ക്കും കമ്പനി ഉടമകള്‍ക്കും ഒരുപോലെ ഗുണം ചെയ്ത ജോബ് ഫെസ്റ്റിന്‍റെ പ്രതികരണം മികച്ചതായിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ മാസവും ചെറിയ തോതില്‍ ജോബ് ഫെസ്റ്റ് നടത്താനുള്ള ആലോചനയിലാണ് സംഘാടകര്‍.

പ്രവാസികളുടെ ഏറ്റവും വലിയ സ്വപ്നമാണ് നല്ല ശന്പളമുള്ള നല്ല ജോലി. അത്തരം ലക്ഷ്യത്തിലേക്ക് അവരെ കൈപിടിച്ചു നയിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്കും മാതൃകയാക്കാവുന്നതാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :