E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 08 2021 11:26 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

സൂക്ഷിക്കു.. ദുബായില്‍ ഭീമന്‍ ദിസോസറുകള്‍ ഇറങ്ങിയിരിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗാര്‍ഡന്‍ ഗ്ലോയോട് ചേര്‍ന്ന് പുതിയ ഒരു വിസ്മയവും സന്ദര്‍ശകരെ കാത്തിരിക്കുന്നു. ദിനോസര്‍ പാര്‍ക്ക്. പലകോടി വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെട്ട ദിനോസറുകളെ സര്‍വവിധ ഗാംഭീര്യത്തോടെയും പുനസൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ..

സൂക്ഷിക്കു... ദുബായില്‍ ഭീമന്‍ ദിസോസറുകള്‍ ഇറങ്ങിയിരിക്കുന്നു... ഒന്നും രണ്ടുമല്ല നൂറിലേറെ. സബീല്‍ പാര്‍ക്കില്‍ മരങ്ങള്‍ക്കിടയില്‍ പാത്തും പതുങ്ങിയും അവരുണ്ട്... പേടിപ്പിക്കുന്ന അലര്‍ച്ചകളോട, വാലും തലയുമാട്ടി... ജുറാസിക് പാര്‍ക്കിനകത്താണോ നമ്മളെന്ന് ഒരു നിമിഷം ശങ്കിച്ചുപോകും

മൂന്നു കാലഘട്ടങ്ങളിലുള്ള ദിനോസറുകളുടെ ലോകമാണിത്. ജുറാസിക് പാര്‍ക്കിലെ വൈദ്യുതി ഗേറ്റിനെ അനുസ്മരിപ്പിക്കുന്ന ഈ കവാടം കടന്ന് നമുക്ക് യാത്ര തുടങ്ങാം... ഇവിടെയാണ് ദിനോസറുകളുടെ ആദ്യതലമുറ ഉള്ളത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചകളുമായി.

പാവത്തെ പോലെ നില്‍ക്കുന്ന ഈ ദിനോസര്‍ ഭീമനെ ഒന്നു തൊടാമെന്ന് കരുതി അടുത്ത് ചെന്നു നോക്കൂ. അലറി വിളിച്ചും മുന്നോട്ടാഞ്ഞും ചാഞ്ഞും ചരിഞ്ഞും നോക്കിയും ചിലവ പേടിപ്പെടുത്തും. ചെറിയ, ഇടത്തരം ദിനോസറുകളാണ് കൂടുതലായി ചലിക്കുകയും ശബ്ദിക്കുകയും ചെയ്യുന്നത്. വലിപ്പംകൊണ്ട് ഭീമാകാരന്മാരായ ചിലര്‍ അത്ര പ്രശ്നക്കാരല്ല. ഇങ്ങനെ ഭൂമിയില്‍നിന്ന് നാമാവശേഷമായ ദിനോസറുകളുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളുടെ പാഠശാല തന്നെയാണ് ഈ ദിനോസര്‍ പാര്‍ക്ക്.

പതിനഞ്ച് കോടി വര്‍ഷം മുന്പ് വടക്കേ അമേരിക്കയില്‍ ജീവിച്ചിരുന്നതാണ് അപ്പറ്റോസറസ് എന്ന ഈ ഭീമന്‍. ഒരു ദിവസം ഇുനൂറു കിലോ പച്ചിലകളാണ് ഈ ഭീമന്‍ അകത്താക്കിയിരുന്നത്. 50 അടി നീളമുള്ള വാലാട്ടി ശബ്ദമുണ്ടാക്കിയാണത്രെ അപായ സൂചനാ മുന്നറിയിപ്പ് നല്‍കുന്നത്

ഈജിപ്തില്‍ പത്തുകോടി വര്‍ഷം മുന്പ് കണ്ടുവന്നിരുന്ന ഇവനാണ് കൂട്ടത്തിലെ അപകടകാരിയും ബുദ്ധിമാനും. ചൈനയിലും തായ്്വാനിലും ഒക്കെ ജീവിച്ചിരുന്ന ദിനോസറുകളുടെ മാതൃകകളും ഇവിടെയുണ്ട്. വെറുമൊരു പാര്‍ക്കിനപ്പുറം വലിയൊരു പാഠശാല തന്നെയാണ് ഇവിടം. 

ദിനോസറുകള്‍ എങ്ങനെ ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെന്നും ഈ പാര്‍ക്കിലെ കാഴ്ചകള്‍ പറഞ്ഞു തരും. ദിനോസറുകളുടെ പ്രത്യുല്‍പാദന രീതികളാണ് ദിനോ ലാബിലൂടെ പരിചയപ്പെടുത്തുന്നത്. മുട്ട പൊട്ടി പുറത്തുവരാന്‍ വെന്പുന്ന കുഞ്ഞു ദിനോയും വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ദിനോസറുകളുടെ ആസ്ഥികൂടങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ദിനോസറുകവെ കുറിച്ച് അത്യാവശ്യം ധാരണയായെങ്കില്‍ പോകും മുന്പ് നമുക്ക് ദിനോസറുകളുടെ പുറത്തിരുന്നൊരു സവാരിയുമാകാം... എന്നും മനസില്‍ സൂക്ഷിക്കാവുന്ന ഒരോര്‍മയായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :