E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 15 2020 04:52 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

എണ്ണ വിലയിടിവിലെ ആശങ്കയിൽ പ്രവാസ ലോകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എണ്ണയില്‍ നിന്ന് ലഭിച്ച വരുമാനമായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ വളര്‍ച്ചയുടെയും കുതിപ്പിന്‍റെയും അടിസ്ഥാനം. എന്നാല്‍ എണ്ണവിലയിലുണ്ടായ വന്‍ ഇടിവ് ഗള്‍ഫ് രാജ്യങ്ങളുടെ സാന്പത്തിക സ്ഥിതിയെ തന്നെ ബാധിച്ചിരിക്കുകയാണ്. പലരാജ്യങ്ങളും കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. എണ്ണവില കുറഞ്ഞതു മൂലമുള്ള വരുമാന നഷ്ടം മറികടക്കാന്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ആകാംഷയോടെ ഉറ്റുനോക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമായ വിഷയമാണ് എണ്ണവില.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് എണ്ണവില മുപ്പതു ഡോളറിലും താഴേയ്ക്ക് വീണപ്പോള്‍ അത് ഏറ്റവും അധികം ബാധിച്ചത് എണ്ണ ഉല്‌‍പാദകരായ ഗള്‍ഫ് രാജ്യങ്ങളെയായിരുന്നു. എണ്ണവിലയിടിവ് 2008നു ശേഷം മറ്റൊരു സാന്പത്തിക പ്രതിസന്ധിയിലേക്കാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളെയും കൊണ്ടു ചെന്ന് എത്തിച്ചത്. സബ്സിഡികള്‍ വെട്ടിക്കുറച്ചു കൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള വരുമാന നഷ്ടം മറികടക്കാന്‍ ശ്രമിക്കുന്നത്. കുവൈത്ത് ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളെല്ലാം ഇന്ധന സബ്സിഡി പുനക്രമീകരിച്ചു. യുഎഇയില്‍ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും ഇന്ധനവില വര്‍ധിപ്പിച്ചു.

ഇന്ധന വില വര്‍ധന സംബന്ധിച്ച് കുവൈത്തും ഏതാനും ദിവസത്തിനകം തീരുമാനമെടുത്തേക്കും. നികുതി രഹിത രാഷ്ട്രങ്ങളെന്ന ആകര്‍ഷണമായിരുന്നു നിക്ഷേപകരെ ഗള്‍ഫിലേക്ക് ആകര്‍ഷിച്ചിരുന്നതെങ്കില്‍ പല ഗള്‍ഫ് രാജ്യങ്ങളിലും ആ ആകര്‍ഷണം ഇനിയുണ്ടാകില്ല. പുതിയ നികുതികള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇതിന്‍റെ ആദ്യപടിയെന്നോണം അടുത്തവര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതി സംവിധാനം നിലവില്‍ വരുമെന്ന് ഒമാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

വ്യാപാര വാണിജ്യമേഖലകളെയും സാന്പത്തിക പ്രതിസന്ധി പിടിച്ചുലയ്ക്കുകയാണ്. ബാങ്കിങ്, പെട്രോളിയം മേഖലകളെയാണ് പുതിയ പ്രതിസന്ധി ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത്. ബാങ്കിങ്, പെട്രോളിയം മേഖലകളില്‍ ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. പണത്തിന്‍റെ ലഭ്യത കുറഞ്ഞത് മറ്റു പലമേഖലകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ഇപ്പോഴത്തെ പ്രതിസന്ധികള്‍ അതിജീവിച്ച് എണ്ണവില ഭേദപ്പെട്ട നിലയിലെത്താന്‍ കാലതാമസമെടുക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ നല്‍കുന്ന സൂചന. ആഗോള വിപണിയില്‍ ആവശ്യമുള്ളതിലും അധികം പത്തുലക്ഷം ബാരല്‍ എണ്ണ പ്രിതിദിനം അധികമായി ഉല്‍പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്.

എണ്ണ വിപണി പിടിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളും ഉപരോധം ഒഴിവായതോടെ എണ്ണ വിപണയില്‍ മേല്‍ക്കോയ്മ നേടാനുള്ള ഇറാന്‍റെ നീക്കങ്ങളുമെല്ലാം എണ്ണ വിപണനരംഗത്തെ മല്‍സരം കടുത്തതാക്കുന്നു.ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് എണ്ണ ഇതര സന്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്ക് പല ഗള്‍ഫ് രാജ്യങ്ങളും നീങ്ങുന്നത്. ഇക്കാര്യത്തില്‍ ധീരമായ ചുവടവെയ്പുകള്‍ നടത്തിയ യുഎഇ ഇതില്‍ ഏറെ മുന്നിലെത്തി കഴിഞ്ഞു. നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സന്പദ് വ്യവസ്ഥയെന്ന ലക്ഷ്യം മുന്നില്‍ കാണുന്ന യുഎഇ സന്പദ് വ്യവസ്ഥയുടെ എഴുപത് ശതമാനത്തിലധികവും എണ്ണയിതരമേഖലകളില്‍ നിന്നാണ്. അതുകൊണ്ട് തന്നെയാണ് അവസാന ബാരല്‍ എണ്ണ കയറ്റി അയക്കുന്നത് ആഘോഷത്തോടെയായിരിക്കുമെന്ന് പ്രഖ്യാപിക്കാന്‍ യുഎഇ നേതൃത്വത്തിന് സാധിച്ചതും.

ഗള്‍ഫ് മേഖലയിലെ സാന്പത്തിക പ്രതിസന്ധി പ്രവാസികളെയും പല വിധത്തില്‍ ബാധിക്കുന്നുണ്ട്. പ്രവാസികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് വരും മാസങ്ങള്‍. എങ്ങനെയാണ് ഈ പ്രതിസന്ധിയെ പ്രവാസികള്‍ നേരിടേണ്ടത്. പരിശോധിക്കാം. കരുതലും നിക്ഷേപവും. ഇതാണ് ഈ മാന്ദ്യകാലത്ത് സാന്പത്തിക വിദഗ്ദര്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ഉപദേശം. കൃത്യമായ ആസൂത്രണത്തോടെ പണം ചെലവഴിച്ചാല്‍ ആശങ്ക വേണ്ട. ആസൂത്രണമില്ലാതെ പണം ചെലവഴിക്കുന്നവര്‍ക്ക് മാന്ദ്യകാലം പ്രതിസന്ധികാലമാകും. പ്രതിസന്ധികള്‍ക്കിടയിലും ഒട്ടേറെ സാധ്യതകളും അവസരങ്ങളും ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ശ്രദ്ധാപൂര്‍വം മുന്നേറിയാല്‍ ഈ അവസരങ്ങള്‍ വലിയ നേട്ടങ്ങളാക്കി മാറ്റാനും സാധിക്കും.എങ്ങനെ പ്രവാസികള്‍ ഈ സാന്പത്തിക പ്രതിസന്ധിയെ നേരിടണം. ചില പൊടിക്കൈകള്‍ മുന്നോട്ട് വയ്ക്കുകയാണ് പ്രമുഖരായ ധനകാര്യ വിദ്ഗദര്‍.

രൂപയുടെ മൂല്യശോഷണത്തില്‍ നിന്ന് നേട്ടമുണ്ടാക്കാമെന്ന് കരുതി കടം വാങ്ങിയും ലോണെടുത്തും നാട്ടിലേക്ക് പണമയക്കാതിരിക്കുക. അത്യാവശ്യത്തിനുള്ള പണം മാത്രം നാട്ടിലേക്കയച്ച് കയ്യില്‍ ഒരു കരുതല്‍ ശേഖരമുണ്ടാക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ പുതിയ തൊഴില്‍ അന്വേഷിക്കേണ്ടി വന്നാല്‍ ഈ കരുതല്‍ സന്പാദ്യം ഉപയോഗപ്പെടും. ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും പുതിയ കടബാധ്യതകള്‍ തലയിലേറ്റാതിരിക്കുകയും വേണമെന്ന് സാന്പത്തിക വിദഗ്ദര്‍ ഓര്‍മപ്പെടുത്തുന്നു. പ്രതിസന്ധി കാലഘട്ടം കഴിയുന്നതു വരെ കഴിവതും ഇപ്പോഴുള്ള ജോലിയില്‍ തന്നെ തുടരുന്നതായിരിക്കും അഭികാമ്യം, പുതിയ ജോലികള്‍ സ്വീകരിക്കുന്നത് ഏറെ കരുതലോടെയായിരിക്കണം. ജോലി സ്വീകരിക്കും മുന്പ് കന്പനിയുടെ സാന്പത്തിക സ്ഥിതിയും പ്രവര്‍ത്തന ചരിത്രവും മനസിലാക്കുന്നതും നല്ലതായിരിക്കും.

അതേസമയം എണ്ണയില്‍ നിന്നു മാറി പുതിയ സാന്പത്തിക സ്രോതസുകള്‍ കണ്ടെത്താനുള്ള നീക്കം പ്രവാസികള്‍ക്ക് ഏറെ ഗുണകരമാണ്. സാന്പത്തികരംഗത്തെ ഈ വൈവിധ്യവല്‍ക്കരണത്തിന്‍റെ പ്രാഥമിക ഗുണഭോക്താക്കള്‍ പ്രവാസികളായിരിക്കും. വൈജ്ഞാനാധിഷ്ഠിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് േറെ അവസരങ്ങള്‍ ഇതുവഴി ലഭിക്കും. ഇതിനു പുറമേ വിനോദ സഞ്ചാരമേഖലയിലും ഹോട്ടല്‍ രംഗത്തും തൊഴിലവസരങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും പുതിയ മേഖലകളിലേക്ക് കടന്നു ചെല്ലാനുള്ള സാധ്യതകളാണ് വൈവിധ്യവല്‍ക്കരണത്തിലൂടെയുള്ളത്.

ദുബായ് എക്സ്പോ 2020യും ഖത്തര്‍ ലോകകപ്പുമൊക്കെയായി ബന്ധപ്പെട്ട് അഞ്ഞൂറു ബില്യണ്‍ ദിര്‍ഹത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കാന്‍ പോകുന്നത്. അടിസ്ഥാന സൗകര്യവികസന രംഗത്തും നിര്‍മാണരംഗത്തുമൊക്കെ ഏറെ തൊഴിലവസരങ്ങള്‍ തുറന്നിടുന്നതാണ് ഇത്. ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിച്ചാല്‍ ഈ പ്രതിസന്ധകാലഘട്ടം വളര്‍ച്ചയുടെയും നേട്ടങ്ങളുടേതുമാക്കി മാറ്റാനാകും. പക്ഷേ കഠിന പ്രയത്നവും കാത്തിരിപ്പും അതിന് അത്യാവശ്യവുമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.