E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 06:05 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

സന്തോഷത്തിന്‍റെ ത്രിമാനക്കാഴ്ചകളുമായി ദുബായ് കാന്‍വാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സന്തോഷത്തിന്‍റെ നാടാണ് യുഎഇ. സന്തോഷത്തിന് മന്ത്രിയും മന്ത്രാലയവുമുള്ള രാജ്യം. സന്തോഷം പ്രമേയമാക്കിയുള്ളതായിരുന്നു പോയവാരം നടന്ന ദുബായ് കാന്‍വാസ് ത്രീഡി ഫെസ്റ്റിവല്‍. 

സന്തോഷത്തിന്‍റെ ത്രിമാനക്കാഴ്ചകളായിരുന്നു ദുബായ് കാന്‍വാസ്. സന്തോഷം എന്ന പ്രമേയത്തില്‍ ചിത്രങ്ങളൊരുക്കാനെത്തിയത് ലോക പ്രശസ്ത കലാകാരന്‍മാര്‍. ഇഷ്ടവാഹനമായ സൈക്കിളാണ് ജപ്പാന്‍ കലാകാരനായ ടൊമെറ്റെറു സൈറ്റൊ സന്തോഷം പ്രകടിപ്പിക്കാന്‍ തിരഞ്ഞെടുത്തത്. ആസ്വാദകന്‍ സൈക്കിളിലേറി അതിരുകളില്ലാത്ത സന്തോഷത്തിന്‍റെ ലോകത്തേക്ക് പറക്കുന്ന പ്രതീതിയൊരുക്കുന്നു ഈ ചിത്രം. 

യുദ്ധം വിതച്ച ദുരിതത്തില്‍നിന്ന് സമാധാനം തേടിയുള്ള രണ്ട് അഭയാര്‍ഥി കുട്ടികളുടെ ജീവിതമാണ് വെര ബുഗാട്ടി വരച്ചുകാട്ടുന്നത്. നഷ്ടപ്പെട്ട ബാല്യം തിരിച്ചുപിടിക്കാന്‍ പ്രതീക്ഷയോടെയുള്ള യാത്ര. ഇത്തരത്തില്‍ അതിമനോഹരമായ സന്തോഷക്കാഴ്ചകളാണ് ഓരോ ദൃശ്യവും സമ്മാനിക്കുന്നത്.

കയറിലൂടെ നടന്നുകയറി ദുബായുടെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കുന്നതാണ് ഇമാറാത്തി കലാകാരി അസ്മ യാഖൂബ് അല്‍ഖൂരി വിഷയമാക്കിയത്. സന്തോഷത്തിനായി കൈകോര്‍ക്കുന്നതും ചിത്ര ശലഭത്തോടൊപ്പം പറന്നുല്ലസിക്കുന്നതും വ്യത്യസ്ത അനുഭൂതി സമ്മാനിക്കുന്നു. മനുഷ്യന് സമാധാനവും സന്തോഷവും പ്രകൃതിയില്‍നിന്ന് ലഭിക്കുമെന്നാണ് എല്ല മണ്ട് തന്‍റെ സൃഷ്ടിയിലൂടെ പങ്കിടുന്നത്.

ഒറ്റനോട്ടത്തില്‍ സാധാരണ ചിത്രമാണെന്നേ തോന്നൂ. പക്ഷേ  നിശ്ചിത സ്ഥലത്തുനിലത്തുനിന്ന് നോക്കിയാലെ വരയിലെ ഈ കണ്‍കെട്ടുവിദ്യ ആസ്വദിക്കാനാവൂ. ഫോട്ടോ എടുക്കുന്നതും ഇവിടെ നിന്നായിരിക്കണം. എങ്കില്‍ ത്രിമാന ചിത്രം ഫ്രെയിമിലാക്കാം. എപ്പോഴും സന്തോഷമായിരിക്കണമെന്ന സന്ദേശവും ദുബായ് കാന്‍വാസ് നല്‍കുന്നു.  25 രാജ്യങ്ങളില്‍നിന്നുള്ള 29 കലാകാരന്മാരാണ് ദുബായ് സിറ്റി വാക്കിലെ ത്രിമാന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :