E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 12 2020 07:31 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വീടു വിറ്റ് നാട് ചുറ്റുന്ന മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യാത്രകള്‍... നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ യാത്രയോടുള്ള അഭിനിവേശം മൂത്ത് സ്വന്തം വീടുവരെ വിറ്റ് ലോകം ചുറ്റുന്ന ഒരു മലയാളിയെ പരിചയപ്പെടുത്തുകയാണ് ഗള്‍ഫ് ദിസ് വീക്ക്. തൃശൂര്‍ സ്വദേശി അതുല്‍ വാര്യര്‍.

കാണാത്തെ നാടുകള്‍, കേള്‍ക്കാത്ത ഭാഷകള്‍, മുന്നിലുള്ളത് അവസാനിക്കാത്ത പാതകള്‍, മനസു നിറയെ യാത്രയോടുള്ള അടങ്ങാത്ത ഇഷ്ടം, കൂട്ടായുള്ളത് 2001 മോഡല്‍ബുള്ളറ്റ് മാത്രം. തൃശൂർ സ്വദേശി അതുല്‍വാര്യർ സ്വപ്നങ്ങളിലൂടെ യാത്ര തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് അതുലിന്‍റെ യാത്ര തുടങ്ങിയത്. കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര തായ്‌ലന്‍ഡ്, വിയറ്റ്്നാം, കന്പോഡിയ ഇന്തോനേഷ്യ, സിംഗപ്പൂര്‍, ലാവോസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍പിന്നിട്ട് ഗള്‍ഫിലെത്തി. ആറു മാസമെടുത്താണ് തെക്കുകിഴക്കന്‍ഏഷ്യയും ഓസ്ട്രേലിയയും സഞ്ചരിച്ച് തീര്‍ത്തത്.

ഓസ്ട്രേലിയന്‍യാത്രക്ക് ശേഷം ഒന്നരമാസത്തെ വിശ്രമവും അടുത്ത ഘട്ടത്തിനായുള്ള തയാറെടുപ്പും. ഈ സമയം കൊണ്ട് ഓസ്ട്രേലിയയില്‍നിന്ന് കപ്പലില്‍കയറ്റി അയച്ച ബുള്ളറ്റ് ഒമാനിലെത്തി. ഇതോടെ കഴിഞ്ഞ മാസം അവസാനം യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങി. രണ്ടാഴ്ചയിലധികമെടുത്ത് ഒമാനില്‍ചുറ്റിസഞ്ചരിച്ച് അതുല്‍കഴിഞ്ഞ ദിവസമാണ് ദുബായിലെത്തിയത്.

യുഎഇയില്‍നിന്ന് ഉരുവില്‍കയറി ഇറാനിലേക്ക് പോകും. ഇറാനില്‍നിന്ന് തുര്‍ക്കി വഴി യൂറോപ്പിലേക്ക്. ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പര്യടനത്തിനു ശേഷം രണ്ടാം ഘട്ടം ഇറ്റലിയില്‍അവസാനിക്കും. മൂന്നാം ഘട്ടത്തിലാണ് അതുല്‍ആഫ്രിക്കയിലേക്കും തെക്കന്‍അമേരിക്കയിലേക്കും പോവുക.

മറക്കാനാകാത്ത അനുഭവങ്ങളാണ് ഈ യാത്ര അതുലിന് സമ്മാനിച്ചത്. സമാന മനസ്കരായ ഒട്ടേറെ സഞ്ചാരികളെ വഴിവക്കുകളില്‍കണ്ടു മുട്ടി. അനുഭവങ്ങള്‍പങ്കുവച്ചു. പുതിയ പാഠങ്ങള്‍പഠിച്ചു.

ഏതുനാട്ടില്‍ചെന്നാലും അവിടെയുള്ളവര്‍തുറന്ന മനസോടെ സ്വീകരിച്ചു. രാത്രി താമസിക്കാന്‍ഇടം കിട്ടാതെ വന്നപ്പോള്‍ഗ്രാമവാസികൾ അവരുടെ വീടുകളില്‍ഇടം നല്‍കി. എങ്കിലും മനസില്‍നിന്ന് മായാതെ നില്‍ക്കുന്ന അനുഭവമുണ്ടായത് തായ്‍ലന്‍ഡിലാണ്. തായ് ഭാഷ മാത്രമറിയുന്ന ഗ്രാമവാസികളും അതുലും തമ്മില്‍നടന്നത് മനസുകൊണ്ടുള്ള ആശയവിനിമയം മാത്രം. ഒരു സഞ്ചാരിയുടെ ഹൃദയം പറഞ്ഞത് കേള്‍ക്കുകയായിരുന്നു അവര്‍.

ഒന്നര വര്‍ഷത്തിലധികം നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് അതുല്‍ഉലകം ചുറ്റാനിറങ്ങിയത്. ഇതിനായി പ്രമുഖ മാധ്യമസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു. 2001 മുതല്‍ഒപ്പമുള്ള ബുള്ളറ്റ് യാത്രയ്ക്കായി പുതുക്കിപ്പണിതു. സ്വന്തമായുള്ള വീടു വിറ്റ പണവും അതുവരെയുള്ള സമ്പാദ്യവും ചേര്‍ത്തു വച്ചാണ് യാത്രയ്ക്കാവശ്യമായ അരക്കോടിയിലധികം രൂപ കണ്ടെത്തിയത്.

തുടക്കത്തില്‍ എതിര്‍പ്പുമായെത്തിയ കുടുംബാംഗങ്ങൾ അതുലിന്‍റെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍കീഴടങ്ങി. ഇന്ന് അതുലിനെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത് സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അങ്ങനെ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും കടന്ന കേരള റജിസ്ട്രേഷനിലുള്ള ഈ ബുള്ളറ്റ് കുതിക്കുകയാണ്. പുതിയ ദേശങ്ങളും കാഴ്ചകളും തേടി...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :