E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 12:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പെന്‍സില്‍ ഡ്രോയിങിനെ പ്രണയിക്കുന്ന ചിത്രകാരന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചിത്രകലയില്‍ പുതുമ തേടുന്ന ഒരു കലാകാരനെ പരിചയപ്പെടാം. ഷാര്‍ജയില്‍ ജ്വല്ലറി കാഡ് ഡിസൈനറായ ഒറ്റപ്പാലം പനമണ്ണ സ്വദേശി എംആര്‍ സന്തോഷ്. വരയില്‍ വിസ്മയം തീര്‍ക്കുന്ന ഇദ്ദേഹത്തിന് ചിത്രകല എന്നും പരീക്ഷണശാലയാണ്. കലാകാരന്‍ എന്നും പഠിച്ചുകൊണ്ടേയിരിക്കണം, ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിനെ പോലെ. 75 പിന്നിട്ടിട്ടും സംഗീത അഭ്യാസത്തിന് സമയം കണ്ടെത്തുന്ന ദാസേട്ടനെയാണ് തന്‍റെ പുതിയ പരീക്ഷണമായ കോഫി പെയിന്‍റിങിന് സന്തോഷ് തിരഞ്ഞെടുത്തത്. ആദ്യം പെന്‍സില്‍കൊണ്ട് രൂപരേഖയുണ്ടാക്കി. പിന്നീട് കാപ്പിപ്പൊടി നേര്‍പ്പിച്ചും കടുപ്പിച്ചും കാന്‍വാസിലേക്ക് പകര്‍ന്നു. കലയോടുള്ള അര്‍പ്പണം ക്യാന്‍വാസില്‍ തെളിഞ്ഞപ്പോള്‍ അത് ദാസേട്ടനുള്ള സമര്‍പ്പണമായി. 

പെന്‍സില്‍ ഡ്രോയിങിനെ പ്രണയിക്കുന്ന ചിത്രകാരന്‍. കുഞ്ഞുനാളില്‍ തുടങ്ങിയതാണ് ഈ വിരുത്. ആഗ്രഹമുണ്ടായിട്ടും ചിത്രകല അഭ്യസിക്കാനായില്ല. പഠനത്തിനിടെ പടിക്ക് പുറത്തായ ചിത്രകലയെ സൌദിയിലെ പ്രവാസമാണ് തിരിച്ചെത്തിച്ചത്, സമൂഹ മാധ്യമങ്ങളിലെ നല്ല സുഹൃത്തുക്കളുടെ പിന്തുണയോടെ. ചിത്രകലയില്‍ സന്തോഷിന്‍റെ ഗുരു സന്തോഷ് തന്നെ.  

പെന്‍സില്‍കൊണ്ട് ഇത്ര മനോഹരമായി ചിത്രം വരയ്ക്കാനാവുമോ എന്നതിന് ഈ 32 കാരന്‍ തന്നെ സാക്ഷി. സന്തോഷിന്‍റെ ഇഷ്ടവിഷയങ്ങള്‍ സംഗീതവും സിനിമയും കലയുമായതിനാല്‍ ഈ മേഖലയിലുള്ളവരുടെ ചിത്രങ്ങളാണ് ഏറെയും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങളുമുണ്ട്. ഈ ചിത്രങ്ങള്‍ കണ്ടാല്‍ പറയുമോ ചിത്ര രചന അഭ്യസിക്കാത്ത ഒരാള്‍ വരച്ചതാണെന്ന്. 

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഹോപ് എഗെയ്ന്‍സ്റ്റ് ഹോപ്, പ്രായത്തെ തോല്‍പിക്കുന്ന വീര്യവുമായി മുത്തശ്ശി, കരയുന്ന കുഞ്ഞ് തുടങ്ങി മനസില്‍ തങ്ങിയ ഈ ചിത്രങ്ങളുടെ വിജയ രഹസ്യം കലാകാരന്‍ വെളിപ്പെടുത്തി. കറുത്ത കാന്‍വാസില്‍ വെളുത്ത പെന്‍സില്‍കൊണ്ട് വരച്ച റിവേഴ്സ് ഡ്രോയിങാണ് ഏറ്റവും മനോഹരം. പത്തുമണിക്കൂര്‍കൊണ്ട് വരച്ച ഈ ചിത്രത്തിന് പൂര്‍ണത കാഴ്ചക്കാരന്‍റെ ഭാവനയിലാണെന്ന് കലാകാരന്‍. 

കളര്‍പെന്‍സില്‍, പെന്‍സില്‍, ചാര്‍ക്കോള്‍, പേന, കോഫി പെയിന്‍റിങ് എന്നിവയാണ് വരയ്ക്കാനായി ഉപയോഗിക്കുന്നത്. പേന കൊണ്ടും കളര്‍ പെന്‍സില്‍കൊണ്ടും പ്രകൃതിയെ കോറിയിട്ടതും മനോഹരമായിരിക്കുന്നു.

ചിത്രം വരയ്ക്ക് പുറമെ എഴുത്തിലും പുതിയ പരീക്ഷണത്തിലായിരുന്നു സന്തോഷ്. മനോരമാ ന്യൂസ് ചെല്ലുന്നതറിഞ്ഞ് അതിലായിരുന്നു അന്നത്തെ പരീക്ഷണം. തിരിച്ചും മറിച്ചും പിടിച്ചാല്‍ വായിക്കാന്‍ പാകത്തിലായിരുന്നു മനോരമാ ന്യൂസ് ഒരുക്കിയത്. സൌദിയിലും യുഎഇയിലുമായി എട്ടു വര്‍ഷത്തെ പ്രവാസലോകത്താണെങ്കിലും ഇന്ത്യയെ നെഞ്ചോട് ചേര്‍ക്കുന്നു ഈ കലാകാരന്‍. പേപ്പര്‍ കാര്‍വിങിലൂടെ കലയുടെ കരവിരുത് തീര്‍ക്കുന്നതിലും വിജയിച്ചിരിക്കുന്നു ഇദ്ദേഹം.

സന്തോഷിന്‍റെ വരയുടെ വിസ്മയങ്ങള്‍ സന്‍സൃഷ്ടികള്‍ എന്ന ഫെയ്സ് ബുക്ക് പേജിലൂടെയാണ് ലോകത്തെ കാണിക്കുന്നത്. കൂടാതെ ഫെയ്സ് ബൂക്ക് കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിലൂടെ സംയുക്ത പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഭാര്യ വിനീതയുടെ പിന്തുണ വരയ്ക്ക് ശക്തിപകരുന്നതായി സന്തോഷ് പറഞ്ഞു. വരച്ച ചിത്രങ്ങള്‍ പ്രമുഖര്‍ക്ക് നല്‍കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയും മുന്നോട്ട് നയിക്കുന്നതിനുള്ള ഊര്‍ജമാണെന്ന് ഇദ്ദേഹം പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :