E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 17 2020 01:21 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

എക്സ്റേ ഷീറ്റുകളില്‍ വര്ണചിത്രങ്ങൾ തീർത്ത് മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉപയോഗ ശൂന്യമായ എക്സ്റേ ഷീറ്റുകളില്അല്ഭുതങ്ങള് സൃഷ്ടിക്കുന്ന മലയാളിയെ പരിചയപ്പെടാം ഇനി. മാവേലിക്കര മങ്കാംകുഴി സ്വദേശി രാധാകൃഷ്ണനാണ് എക്സ്റേയ്ക്ക് പുതുജീവനേകുന്നത്.

പേനയും കടലാസും ബ്രഷും കാന്വാസും വര്ണങ്ങളുമില്ലാതെ ചിത്ര രചനയില്വേറിട്ടൊരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് രാധാകൃഷ്ണന്.  എക്സ്റേ ടെക്നീഷ്യനായ രാധാകൃഷ്ണന് ക്യാന്വാസാക്കിയത് ആശുപത്രിക്കകത്തെ ഉപയോഗശൂന്യമായ എക്സ്റെ തന്നെ. ബ്രഷിന് പകരം ശസ്ത്രക്രിയയ്ക്കുള്ള കത്തിയും.

മനുഷ്യശരീരത്തെ കീറിമുറിക്കുന്ന ബ്ലേഡുകൊണ്ടാണ് ജീവന്തുടിക്കുന്ന ചിത്രങ്ങള്ക്ക് ജന്മം നല്കുന്നത്. പ്രകൃതിദൃശ്യങ്ങള്, മൃഗങ്ങള്, പക്ഷികള്, ലാന്ഡ്സ്കേപ്പ്, പോര്ട്രെയ്റ്റ് തുടങ്ങി എല്ലാം ഈ കൈകള്ക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങള്. എക്സറേയുടെ പുനരുപയോഗ സാധ്യതയ്ക്കൊപ്പം പുതിയൊരു ശൈലിക്ക് തുടക്കമിടാനായി. ഇതിലേക്ക് നയിച്ചതാകട്ടെ നിസാരമായ ഒരു സംഭവവും.

മനസിലെ ആശയങ്ങള്ക്യാന്വാസില്കോറിയിടുന്നതോടെ ജീവന്തുടിക്കുന്ന ചിത്രങ്ങളുടെ പിറവിയായി. ചിത്രം മനസില്തെളിഞ്ഞുവന്നാല്സ്കെച്ചിട്ട് കോറിയെടുക്കും. ഏറെ സൂക്ഷ്മതയും ക്ഷമയും വേണ്ടതിനാല്നാലോ അഞ്ചോ ദിവസമെടുത്താണ് ചിത്രം പൂര്ത്തിയാക്കുന്നത്.

പന്തളം കൊട്ടാരത്തിലെ വല്യത്താന്റെ ശിക്ഷണത്തില്ഒരു വര്ഷത്തോളം ചിത്രകല അഭ്യസിച്ച രാധാകൃഷ്ണന് നല്ലൊരു ചിത്രകാരാനാകാനായിരുന്നു മോഹം. പക്ഷേ ജീവിതോപാധിക്ക് അത് മതിയാവില്ലെന്ന വീട്ടുകാരുടെ നിര്ബന്ധത്തിന് വഴങ്ങി എക്സ്റേ ടെക്നീഷ്യനായി. അബുദാബി സര്ക്കാര് ആശുപത്രിയിലെ 23 വര്ഷത്തെ ജോലിക്കു ശേഷം ഷാര്ജയിലെ സ്വകാര്യ മെഡിക്കല്സെന്ററിലാണിപ്പോള്.

ഇരുട്ടുമുറിയില്എക്സറേയുമായി ചങ്ങാത്തം കൂടുമ്പോഴും ഉള്ളിലെ കലാകാരനിലേക്ക് വെളിച്ചം വീശാന്അതേ എക്സറേ തന്നെ വരുമെന്ന് കരുതിയില്ല ഈ 51കാരന്. ബ്ലാക് ആന്ഡ് വൈറ്റിലെ കരവിരുതില്തെളിഞ്ഞ ഈ ചിത്രങ്ങള്ക്ക് വര്ണചിത്രത്തെക്കാള്പൂര്ണത വരുന്നത് കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണെന്ന് ഇദ്ദേഹം പറയുന്നു.

എല്ലാ രംഗത്തുമെന്ന പോലെ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഈ കലയ്ക്കും ഭീഷണിയായി നില്പുണ്ട്. പുതുയുഗത്തില്എക്സ്റ ഫിലിമിന് സ്ഥാനമില്ലാതാകുന്നതോടെ തന്റെ കലയുടെയും പര്യവസാനമാകുമോ എന്ന വേവലാതിയും രാധാകൃഷ്ണന് പങ്കുവച്ചു. ത്രീഡി ചിത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഇദ്ദേഹത്തിന് എക്സറേയോടുതന്നെയാണ് കൂടുതല്പ്രേമം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :