രാജ്യാന്തര യോഗാദിനത്തിന്റെ ഭാഗമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ യോഗാദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. യുഎഇയില്‍ ദുബായിലും അബുദാബിയിലുമായിരുന്നു പ്രധാന പരിപാടികള്‍. യോഗാ ഗുരു ബാബാ രാംദേവിന്റെ സാന്നിധ്യമായിരുന്നു ദുബായിലെ യോഗാദിനത്തെ വേറിട്ടതാക്കിയത്.
ആരോഗ്യം, സന്തോഷം, സാഹോദര്യം എന്നീ സന്ദേശങ്ങള്ഉയര്ത്തിപ്പിടിക്കുന്നതായിരിരുന്നു ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍നടന്ന യോഗാ ദിന ആഘോഷങ്ങള്‍. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരും രാജകുടുംബാംഗങ്ങളും അടക്കം ഇരുപതിനായിരത്തോളം പേരാണ് രണ്ടു ഘട്ടമായി നടന്ന യോഗാദിന ആഘോഷങ്ങളില്പങ്കെടുത്തത്.
യോഗാദിന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കിയ ബാബാ രാംദേവ് അവതരിപ്പിച്ച യോഗപരിശീലന ക്ലാസ് ആയിരുന്നു ഇത്തവണത്തെ മുഖ്യആകര്‍ഷണം. വിവിധ സമയങ്ങളില്ചെയ്യേണ്ട യോഗാസനങ്ങളും, വിവിധ രോഗങ്ങളെ നേരിടുന്നതിനുള്ള ക്രിയകളും അദ്ദേഹം സദസിനു പരിചയപ്പെടുത്തി. വാഹനമോടിക്കുന്പോഴും ടിവി കാണുന്പോഴും എല്ലാ ചെയ്യാവുന്ന ലളിതമായ യോഗസനങ്ങള്ബാബാ രാംദേവ് അവതരിപ്പിച്ചു.
യോഗയ്ക്കൊപ്പം വ്യായമ രീതികള്‍കൂടി സമന്വയിപ്പിച്ചിട്ടുള്ള അഭ്യാസപ്രകടനങ്ങളാണ് ബാബാ രാംദേവ് അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയും അത്ഭുതത്തോടയുമാണ് അഭ്യാസ പ്രകടനങ്ങളെ സദസ് സ്വീകരിച്ചത്. ബാബാ രാംദേവിനെ അനുകരിക്കാന്പലരും ശ്രമിച്ചെങ്കിലും ശരീരം വഴങ്ങിയില്ല.
വിവിധ തരത്തിലുള്ള യോഗാസനങ്ങളെ കുറിച്ചും യോഗയുടെ ഗുണങ്ങളെ കുറിച്ചും പ്രമുഖര്ക്ലാസുകളെടുക്കുകയും ചെയ്തു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ മലയാളികളും യോഗാദിനഘോഷങ്ങള്ക്കെത്തി.
ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയായിരുന്നു ഇന്ത്യന്‍കോണ്‍സുലേറ്റ് യോഗദിനം സംഘടിപ്പിച്ചത്. ചൊവ്വാഴ്ചയാണ് രാജ്യാന്തര യോഗദിനം എങ്കിലും എല്ലാവര്ക്കും പങ്കെടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ദുബായിലെ ആഘോഷങ്ങള്ശനിയാഴ്ചയിലേക്ക് മാറ്റിയത്. അബുദാബിയിലും യോഗദിനാഘോഷങ്ങളില്നൂറു കണക്കിന് ആളുകള്‍പങ്കെടുത്തു. ഇന്ത്യന്എംബസിയുടെ നേതൃത്വത്തിലായിരുന്നു അബുദാബിയിലെ യോഗാ ദിനാഘോഷങ്ങള്‍.
യുഎഇ സാംസ്കാരിക വൈജ്ഞാനികമന്ത്രി ഷെയ്ഖ് ന്യഹ്യാന്ബിന്മുബാറക് അല്നഹ്യാന്, ഷെയ്ഖ ലുബ്ന അല്‍ഖാസിമി എന്നിവരായിരിന്നു അബുദാബിയിലെ മുഖ്യാതിഥികള്‍
അയ്യായിരത്തോളം പേരാണ് അബുദാബിയില്യോഗാദിനാഘോഷങ്ങളില്പങ്കെടുത്തത്. ആരോഗ്യമുള്ള ജീവിതശൈലിയുടെ സന്ദേശം പങ്കുവയ്ക്കുന്നതിനൊപ്പം ഇന്ത്യയുടെ സാംസ്കാരിക പാരന്പര്യത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി യുഎഇയിലെ യോഗാദിനാഘോഷങ്ങള്‍.