E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 10:08 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പോകാം ഹാപ്പിനസ് ഐലൻഡിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാരാന്ത്യങ്ങളില്‍ കുടുംബവുമൊത്ത് ഒരു കൊച്ച് യാത്ര. അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ച് നോന്പു തുറക്കാന്‍ ശാന്തമായ ഒരിടം. അങ്ങനെ ഒരു സ്ഥലത്തേക്കാണ് ഇനി നമ്മുടെ യാത്ര. അബുദാബിയിലെ ഹാപ്പിനസ് ഐലന്‍ഡ്.

ഒരു ആഴ്ചയുടെ മുഴുവന്‍ അധ്വാനത്തിനൊടുവില്‍ ശാന്തമായ വാരാന്ത്യങ്ങളും സായന്തനങ്ങളും ആഗ്രഹിക്കുന്നവര്‍ക്ക് കടന്നു വരാം ഹാപ്പിനസ് ഐലന്‍ഡിലേക്ക്. പേരു പോലെ തന്നെ സന്തോഷത്തിന്‍റെ ഒരു ദ്വീപാണ് ഹാപ്പിനസ് ഐലന്‍ഡ്. കടല്‍ക്കാറ്റേറ്റ് അബുദാബി നഗരത്തിന്‍റെ രാത്രിസൗന്ദര്യം ആസ്വദിച്ച് ഇവിടെ സമയം ചെലവിടാം. ഇവിടെ നിന്നുള്ള ഉദയാസ്തമന സൂര്യന്‍മാരുടെ കാഴ്ച മാത്രം മതി കടലോളം മനസ് നിറയാന്‍.

അബുദാബി നഗരത്തില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെ കടലിലാണ് ഹാപ്പിനസ് ഐലന്‍ഡ്. ഇവിടേക്കുള്ള കടല്‍ യാത്രതന്നെ വേറിട്ട ഒരു അനുഭവമാണ്. പച്ച പുതച്ചു നില്‍ക്കുന്ന ദ്വീപ് ഒരു നിമിഷം മലയാളികളെ ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ഓര്‍മകളിലേക്ക് കൊണ്ടു പോകും.

പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒട്ടേറെ വിനോദോപാധികളും ഹാപ്പിനസ് ഐലന്‍ഡില്‍ ഒരുക്കിയിരിക്കുന്നു. സമയം കൊല്ലാന്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് ചൂണ്ടയിടാം. തീരത്തോട് ചേര്‍ന്ന് തണലില്‍ ഇരുന്നു പുസ്കതം വായിക്കാം. വേണമെങ്കില്‍ വിശാലമായൊരു കടല്‍ക്കുളിയുമാകാം.

വൈകുന്നേരം സൂര്യന്‍ കടലിലേക്ക് താണിറങ്ങിയാല്‍ മറുകരെ മറ്റൊരു സൂര്യനെ പോലെ അബുദാബി നഗരത്തിലെ വിളക്കുകള്‍ മിന്നിത്തെളിയുന്ന കാഴ്ചകള്‍ കാണാം. നഗരത്തിന്‍റെ രാത്രി സൗന്ദര്യം ആസ്വദിക്കാനാകുന്ന തരത്തില്‍ ഉയരമുള്ള എടുപ്പുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

ഈ റമസാന്‍ കാലത്ത് നോന്പു തുറയ്ക്കായി ഒട്ടേറെ കുടുംബങ്ങളും സൗഹൃദ കൂട്ടായ്മകളും ഹാപ്പിനെസ് ഐലന്‍ഡിലേക്ക് എത്തുന്നു. കുടുംബങ്ങളുടെ പ്രിയകേന്ദ്രം കൂടിയാണിവിടം. വിദേശികളും സ്വദേശികളും അടക്കം ഒട്ടേറെ പേര്‍ ദിവസവും ഇവിടേക്കെത്തുന്നു.

കുടുംബത്തോടൊപ്പം ഉല്ലസിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള വിനോദോപാധികള്‍, വിശാലമായ കളിയിടങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ അങ്ങനെ എല്ലാം. ദ്വീപിന്‍റെ സൗന്ദര്യം മനസു കീഴടക്കിയാല്‍ ഇവിടെയുള്ള റിസോര്‍ട്ടില്‍ താമസിക്കുകയുമാകാം.

സന്തോഷത്തിന്‍റെ പ്രവാസ ഭൂമികയില്‍ സഞ്ചാരികള്‍ക്ക് സന്തോഷം പകരുന്ന നിമിഷങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ് ഈ ഹരിത ദ്വീപ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :