E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 22 2020 12:54 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കേരളത്തിൻറെ ടൈഗർ വുഡ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗോള്‍ഫ് കോഴ്സുകളില്‍ പുതിയ ചരിത്രം കുറിക്കുന്ന ഒരു മലയാളിയെ കുറിച്ചാണ് ഇനി. മധ്യപൂര്‍വദേശവും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന മേഖലയിലെ ഒന്നാം നന്പര്‍ ഗോള്‍ഫ് താരം. പ്രൊഫഷനല്‍ ഗോള്‍ഫ് താരമെന്ന നേട്ടത്തിലേക്ക് മുന്നേറുന്ന ആ താരത്തിന്‍റെ വിശേഷങ്ങളാണ് ഇനി.

റെയ്ഹാന്‍ ജോണ്‍. ഈ പേര് മലയാളിക്ക് ഒട്ടും പരിചിതമായിരിക്കില്ല. പക്ഷേ അറിയുക ഗോള്‍ഫിന്‍റെ ലോക അമച്വര്‍ മല്‍സര വേദികള്‍ കേരളത്തിന്‍റെ അഭിമാനമുയര്‍ത്തിപ്പിടിക്കുന്ന മിന്നും താരമാണ് ഈ പതിനാറുകാരന്‍. മധ്യപൂര്‍വദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഒന്നാം നന്പര്‍ അമച്വര്‍ താരം. ഇന്ത്യന്‍ താരങ്ങളില്‍ നാലാമന്‍. മലയാളിക്ക് അത്രമേല്‍ പരിചിതമല്ലാത്ത ഗോള്‍ഫ് കോഴ്സുകളില്‍ പുതിയ ചരിത്രങ്ങളെഴുതുകയാണ് റെയ്ഹാന്‍.

ഗോള്‍ഫ് കോഴ്സില്‍ നിന്ന് ഒരു പിടി കിരീടങ്ങള്‍ ഈ ചെറിയ കാലയളവില്‍ റെയ്ഹാന്‍ സ്വന്തമാക്കി കഴിഞ്ഞു. ദുബായ് ക്രീക്ക് ചാംപ്യന്‍ഷിപ്പ്, എമിറേറ്റ്സ് അമച്വര്‍ ചാംപ്യന്‍ഷിപ്പ്, അല്‍ ഐന്‍ ഒപ്പണ്‍, ഖത്തര്‍ ഓപ്പണ്‍ മധ്യപൂര്‍വദേശത്തെ പ്രമുഖ അമച്വര്‍ ടൂര്‍ണമെന്‍റുകളിലെല്ലാം എതിരാളികളില്ലാതെ കുതിക്കുകയാണ് റെയ്ഹാന്‍. 20 ടൂര്‍ണമെന്‍റുകള്‍ ഉള്‍ക്കൊള്ളുന്ന മിന ടൂറിലാണ് ഇപ്പോള്‍ റെയ്ഹാന്‍ പങ്കെടുക്കുന്നത്. അടുത്തമാസം സ്കോട്ട്്ലന്‍ഡില്‍ നടക്കുന്ന സ്കോട്ടിഷ് യൂത്ത് ചാംപ്യന്‍ഷിപ്പിലും പങ്കെടുക്കുന്നുണ്ട് റെയ്ഹാന്‍ ജോണ്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കരിയറില്‍ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് റെയ്ഹാന്‍ കാഴ്ച വച്ചിരിക്കുന്നത്. 2015ന്‍റെ തുടക്കത്തില്‍ ലോക അമച്വര്‍ റാങ്കിങ്ങില്‍ 5,400ആം സ്ഥാനത്തായിരുന്ന റെയ്ഹാന്‍ ഒറ്റവര്‍ഷം കൊണ്ട് 460ലേക്കെത്തി. ഇന്ത്യന്‍‍ പ്രഫഷനല്‍ റാങ്കിങ്ങില്‍ പതിനാറാം സ്ഥാനവും റെയ്ഹാനുണ്ട്.

ഗോള്‍ഫ് രംഗത്തെ പ്രമുഖരായ ബുച്ച് ഹാര്‍മന്‍ അക്കാദമിയിലാണ് റെയ്ഹാന്‍റെ പരിശീലനം. ഈ മലയാളിയുടെ മികവ് തിരിച്ചറിഞ്‍ ഷെയ്്ഖ് മക്തൂം ഗോള്‍ഫ് ഫൗണ്ടേഷനാണ് ഇന്ന് റെയ്ഹാന്‍റെ മല്‍സര ചെലവുകളെല്ലാം വഹിക്കുന്നത്. ഷെയ്ഖ് മക്തൂം ഫൗണ്ടേഷന്‍റെ സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും റെയ്ഹാനാണ്. ഗോള്‍ഫ് ഗിയര്‍ രംഗത്തെ അതികായന്‍മാരായ ടൈറ്റ്്ലിസ്റ്റാണ് റെയ്ഹാന്‍റെ കിറ്റ് സ്പോൡണ്‍സര്‍ ചെയ്തിരിക്കുന്നത്.

ഒന്പതാം വയസിലാണ് പിതാവ് ജോണ്‍ തോമസിനൊപ്പം റെയ്ഹാന്‍ ഗോള്‍ഫ് കോഴ്സിലേക്കെത്തുന്നത്. ഗോള്‍ഫിനോടുള്ള റെയ്ഹാന്‍റെ താല്‍പര്യം മനസിലാക്കിയ ജോണ്‍ എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു. മകന്‍ മികവിന്‍റെ പടവുകള്‍ കയറിയപ്പോള്‍ കാഡിയായി ഒപ്പം നിന്നു. സ്കൂളും ഗോള്‍ഫ് പരിശീലനവും ഒരുമിച്ചു കൊണ്ടു പോവുക ബുദ്ധിമുട്ടായപ്പോള്‍ സ്കൂളില്‍ പോക്ക് അവസാനിപ്പിച്ചു. വിദ്യാഭ്യാസം വീട്ടിലാക്കി. അച്ഛന്‍റെയും അമ്മയുടെയും പിന്തുണ തന്നെയാണ് തന്നെ വിജയത്തിനു പിന്നിലെന്ന് റെയ്ഹാന്‍ പറയുന്നു.

ഏകാഗ്രതയും എന്തും നേരിടാനുള്ള സ്ഥൈര്യവുമാണ് തന്‍റെ വിജയരഹസ്യമെന്ന് റെയ്ഹാന്‍

ടൈഗര്‍ വുഡ്സിന്‍റെ കടുത്ത ആരാധകനാണ് റെയ്ഹാന്‍. വുഡ്സിനെ പോലെ ഒരു മികച്ച ഗോള്‍ഫര്‍ ആവുകയെന്നതാണ് ഈ പതിനാറുകാരന്‍റെ സ്വപ്നം. ഒരു പ്രൊഫഷനല്‍ ഗോള്‍ഫ് താരമെന്ന യാത്രയിലേക്ക് വ്യക്തമായ പദ്ധതികളും റെയ്ഹാനുണ്ട്.

ഒരു നാവികന്‍റെ മനസാണ് ഗോള്‍ഫ് കോഴ്സില്‍ നില്‍ക്കുന്പോള്‍ റെയ്ഹാന്. കാറ്റിനെയും ദൂരത്തെയും കൈപ്പിടിയിലൊതുക്കി ലക്ഷ്യം കാണുന്ന നാവികന്‍റെ നിശ്ചയാദര്‍ഡ്യം. ആ നിശ്ചയദാര്‍ഡ്യം രാജ്യാന്തരവേദികളില്‍ ഇന്ത്യയുടെയും കേരളത്തിന്‍റെയും അഭിമാനമുയര്‍ത്തുക തന്നെ ചെയ്യും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :