E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 19 2021 04:29 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

നോന്പു തുറ വിഭവങ്ങള്‍ ഒരുക്കി ഫാസില്‍ മുസ്തഫ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാവപ്പെട്ടവന്‍റെ വിശപ്പടക്കുന്നതാണ് റമസാന്‍റെ പുണ്യം. ഈ റമസാന്‍ മാസത്തില്‍ അജ്മാനിലും ഷാര്‍ജയിലും നൂറുകണക്കിന് സാധാരണ തൊഴിലാളികള്‍ക്ക് നോന്പു തുറ വിഭവങ്ങള്‍ ഒരുക്കി നല്‍കുന്ന ഫാസില്‍ മുസ്തഫയെന്ന മലയാളിയെയും സുഹൃത്തുക്കളെയും  പരിചയപ്പെടുത്തുകയാണ് ഗള്‍ഫ് ദിസ് വീക്ക്. കുട്ടികള്‍ക്ക് പങ്കുവയ്ക്കലിന്‍റെ സന്ദേശം നല്‍കുന്നു എന്നതാണ് ഇവരുടെ നോന്പുതുറയുടെ മറ്റൊരു സവിശേഷത. 

ഫാസില്മുസ്തഫയുടെ അജ്മാനിലെ വീട്ടില്ബിരിയാണി ചെന്പിന്റെ ദം പൊട്ടിക്കുന്പോള്നിറയുന്നത് നൂറു കണക്കിന് പാവപ്പെട്ട തൊഴിലാളികളുടെ മനസും വയറുമാണ്. ഈ റമസാനില്നൂറുകണക്കിന് പാവപ്പെട്ട തൊഴിലാളികള്ക്ക് നോന്പുതുറ വിഭവങ്ങളെത്തിക്കുകയാണ് ഫാസിലും സുഹൃത്തുക്കളും. ഒരു സംഘടനയുടെയും മേല്വിലാസവും പിന്ബലവുമില്ല ഇവര്ക്ക്. സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയും സഹായവുമാണ് ഇവരുടെ സേവനങ്ങളുടെ കരുത്ത്. ഒപ്പം ചില നല്ല ആശയങ്ങളും രീതികളുമുണ്ട് ഇവരുടെ ഈ സേവനപ്രവര്ത്തനങ്ങള്ക്ക്. 

കഴിഞ്ഞ റമസാന്കാലത്ത് രണ്ട് തൊഴിലാളികള്ക്ക് ഭക്ഷണം നല്കിയ ആരംഭിച്ച ഈ ദൗത്യം ഇന്ന് പ്രതിദിനം മുന്നൂറും നാനൂറും അതിലധികവും തൊഴിലാളികള്ക്ക് നോന്പുതുറ വിഭവങ്ങള്നല്കുന്നു. ഹോട്ടല്ഭക്ഷണമല്ല, വീട്ടില്തയാറാക്കിയ ഭക്ഷണമാണ് ഇവര്ലേബര്ക്യാംപുകളിലെ തൊഴിലാളികള്ക്ക് നല്കുന്നത്. 

വൈകിട്ടത്തെ നോന്പു തുറയ്ക്കുള്ള ഒരുക്കങ്ങള്പുലര്ച്ചെ സുബ്്ഹി നമസ്കാരം കഴിയുന്പോള്തന്നെ തുടങ്ങുന്നു. ഫാസിലിന്റെ അജ്മാനിലെ വീടാണ് മുഖ്യകലവറ. ഫാസിലിന്റെ പത്നി ഷജ്്ലയ്ക്കാണ് വിഭവങ്ങള്ഒരുക്കുന്നതിനുള്ള ചുമതല. സഹായത്തിന് ഷജ്്ലയുടെ സുഹൃത്തുക്കളും പുലര്ച്ചെ തന്നെ എത്തും. 

ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ വിഭവങ്ങള്തയാര്. പിന്നെ ഭക്ഷണം പാക്കറ്റുകളിലേക്കാക്കുന്നതിന്റെ തിരക്ക്. ബിരിയാണിക്ക് പുറമേ ഈത്തപ്പഴം, ഓറഞ്ച്, ആപ്പിള്, ജ്യൂസ്, വെള്ളം, സംഭാരം എന്നിവയാൡണ് നോന്പുതുറ വിഭവങ്ങള്. പാക്ക് ചെയ്ത വിഭവങ്ങള്സ്വന്തം വണ്ടികളില്കയറ്റി ഷാര്ജ സജയിലെ ലേബര്ക്യാംപുകളിലേക്ക്. ഫാസിലിന്റെ ഈ സേവനദൗത്യത്തിനൊപ്പം സഹകരിക്കുന്ന കൂട്ടായ്മകളും വ്യക്തികളും ഈ സമയം പരമാവധി ഭക്ഷണസാധനങ്ങളുമായി ലേബര്ക്യാംപുകളിലേക്കെത്തും. 

ലേബര്ക്യാംപിലെ ചെറിയ സൗകര്യങ്ങളില്ആറുമണിയോടെ നോന്പുതുറയ്ക്കുള്ള ഒരുക്കങ്ങള്തുടങ്ങുകയായി. നോന്പു തുറയ്ക്ക് എല്ലാവര്ക്കും ഇരിയ്ക്കുന്നതിനുള്ള ഷീറ്റുകള്വിരിച്ചു കഴിയുന്നതോടെ മുതിര്ന്നവര്കളം വിടുന്നു. പിന്നെ കാര്യക്കാര്കൊച്ചു കുട്ടികളാണ്. കുഞ്ഞുമക്കളുടെ കൈകളിലൂടെ തൊഴിലാളികള്ക്ക് നോന്പുതുറ വിഭവങ്ങള്നല്കുന്നുവെന്നതാണ് ഈ നോന്പുതുറയുടെ ഏറ്റവും മനോഹരമായ വശം.

കൊച്ചുകുട്ടികളുടെ കയ്യില്നിന്ന് ഭക്ഷണം വാങ്ങുന്പോള്തൊഴിലാളികളുടെ മനസ് ഒരു നിമിഷത്തേക്കെങ്കിലും നാട്ടിലെ തങ്ങളുടെ മക്കളുടെയും ചെറുമക്കളുടെയും ഓര്മകളിലേക്ക് പോകുന്നു. എല്ലാം തയാറായി കഴിഞ്ഞു. ഇനി മഗ്്രിബ് ബാങ്കിനായുള്ള കാത്തിരിപ്പ്. തൊഴിലാളികള്ക്കൊപ്പം തന്നെ ഇരുന്ന് ഇവരും നോന്പു തുറക്കുന്നു. എല്ലാ ജാതിമത ചിന്തകള്ക്കും അതീതമാണ് ഇവിടുത്തെ ഈ നോന്പുതുറ

ഓരോ ദിവസത്തെയും ഇഫ്താറിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇവര്ഫേസ് ബുക്കില്പോസ്റ്റ് ചെയ്യും. ഈ ഫേസ് ബുക്ക് പോസ്റ്റുകള്കണ്ടാണ് കൂടുതല്പേരും ഈ ദൗത്യവുമായി സഹകരിക്കുന്നത്. വിവിധ വ്യക്തികളില്നിന്നും കൂട്ടായ്മകളില്നിന്നും ലഭിക്കുന്ന സംഭാവനകളും സഹായങ്ങളുമാണ് ഫാസിലിന്റെ ഈ ദൗത്യത്തെ മുന്നോട്ട് നയിക്കുന്നത്. ഒപ്പം കേട്ടറിഞ്ഞും കണ്ടറിഞ്ഞും പിന്തുണയുമായത്തെുന്ന സുഹൃത്തുക്കളും.

അങ്ങനെ ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും റമസാന്സന്ദേശം ജീവിതത്തില്പ്രവര്ത്തികമാക്കി ഒരു നല്ല നോന്പെടുക്കുകയാണ് ഫാസിലും സുഹൃത്തുക്കളും. ഇവര്തയാറാക്കുന്ന ഭക്ഷണം പങ്കിട്ട് കഴിക്കുന്ന തൊഴിലാളികളുടെ സ്നേഹവും പ്രാര്ഥനയുമാണ് ഈ കൂട്ടുകാര്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :